അതല്ല ഞാനുദ്ദേശിച്ചത്; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി
അമൃത്സര്‍: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും ബി ജെ പിയും ആം ആദ്മിയും രാഷ്ട്രീയ നേട്ടത്തിന് വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് - ബീഹാര്‍ ഭയ്യമാരെ പഞ്ചാബില്‍ കയറാന്‍ പോലും അനുവദിക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം ചരണ്‍ ജിത് ചന്നി പ്രസംഗത്തില്‍ പറഞ്ഞത്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചന്നി രംഗത്തെത്തിയത്. പ്രിയങ്ക ഗാന്ധി പഞ്ചാബിന്റെ മരുമകളാണ്, അവര്‍ പഞ്ചാബിന്റേതാണ്. എല്ലാ പഞ്ചാബികളും ഊ തെരഞ്ഞെടുപ്പില്‍ ഒരുമിക്കണം. യു പി, ബിഹാര്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള 'ഭായി'മാര്‍ ഇവിടെ ഭരിക്കാന്‍ വരുന്നു. അവരെ പ്രവേശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നായിരുന്നു ചന്നിയുടെ പ്രസംഗം. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഈ വേദിയിലുണ്ടായിരുന്നു. അതേസമയം ചന്നി യു പി, ബീഹാര്‍, ദല്‍ഹി എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികളെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ബി ജെ പി ഇതിനെതിരെ രംഗത്തെത്തി. പഞ്ചാബില്‍ സ്ഥിര താമസമാക്കിയ കുടിയേറ്റ തൊഴിലാളികളും ഇതിനെതിരെ രംഗത്തെത്തി.

ഇതോടെയാണ് വിശദീകരണവുമായി ചന്നി രംഗത്തെത്തിയത്. എന്റെ പ്രസ്താവന ഇന്നലെ മുതല്‍ വളച്ചൊടിക്കപ്പെടുന്നു. കുടിയേറ്റക്കാര്‍ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് പഞ്ചാബിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു. അവര്‍ എപ്പോഴും വികസനത്തിന് സംഭാവന നല്‍കിയിട്ടുണ്ട്,' അദ്ദേഹം ട്വിറ്ററില്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പഞ്ചാബില്‍ എത്തിയ എല്ലാ കുടിയേറ്റക്കാരും സംസ്ഥാനത്തിന്റെ വികസനത്തിനായി തങ്ങളുടെ വിയര്‍പ്പും രക്തവും ചൊരിഞ്ഞവരാണ്. അവരുമായുള്ള ഞങ്ങളുടെ ബന്ധം നഖവും തോലും പോലെയാണ്. യു പി, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ജോലിക്കായി പഞ്ചാബിലേക്ക് വരുന്നവര്‍ക്ക് പഞ്ചാബ് എന്നാല്‍ നമ്മുടേത് പോലെ തന്നെ അവരുടേതുമാണ്.

അതുകൊണ്ട് തന്നെ ഇത് തെറ്റായ രീതിയില്‍ കാണിക്കുന്നത് ശരിയല്ല. കുടിയേറ്റക്കാര്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണ്. പഞ്ചാബില്‍ ജനവിധി തേടുന്ന ആം ആദ്മി പാര്‍ട്ടി (എ എ പി) നേതാക്കളെ ഉദ്ദേശിച്ചാണ് താന്‍ 'ഭായി' പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചരണ്‍ജിത് ചന്നിയ്‌ക്കെതിരെ പരാതിയുമായി ബി ജെ പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച രംഗത്തെത്തി. പട്നയിലെ പൊലീസ് സ്റ്റേഷനില്‍ ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റായ മനീഷ് കുമാര്‍ സിംഗ് പരാതി നല്‍കിയിട്ടുണ്ട്. വിഷയം രാഷ്ട്രീയമായി കത്തിക്കാനാണ് ബി ജെ പിയുടെ നീക്കം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

വ്യാഴാഴ്ച പഞ്ചാബിലെ അബോഹറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ, പ്രധാനമന്ത്രി മോദി ചന്നിയുടെ പരാമര്‍ശത്തെ അപലപിച്ചു. രവിദാസ്ജി പഞ്ചാബിലാണോ ജനിച്ചത്? അദ്ദേഹം ജനിച്ചത് ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ്, യുപിയിലെ ജനങ്ങളെ പഞ്ചാബില്‍ പ്രവേശിപ്പിക്കില്ലെന്ന് ചന്നി പറയുന്നു. വിദാസിനെയും നിങ്ങള്‍ പുറത്താക്കുമോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞത് സസ്ഥാനം പഞ്ചാബികള്‍ ഭരിക്കണമെന്നായിരുന്നു.

അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. യു പിയില്‍ നിന്ന് ആര്‍ക്കും പഞ്ചാബില്‍ വന്ന് ഭരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ 117 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ് നടക്കുന്നത്. അതേ ദിവസം തന്നെ ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നുണ്ട്.
My statement was only directed at few individuals causing disruption in the State, but it was twisted. My brothers & sisters from UP & Bihar have contributed towards building Punjab. We have been together for generations & I love & respect all of them like my own family members. pic.twitter.com/CLzpzLqkVr
— Charanjit S Channi (@CHARANJITCHANNI) February 17, 2022












Click it and Unblock the Notifications