ശൗചാലയം ഇല്ല, സുഖ്ബീര്‍ സിങ് ബാദലിന്റെ ആദ്യ പ്രചരണത്തില്‍ കല്ലേറ്, അതും സ്വന്തം മണ്ഡലത്തില്‍!

  • Posted By:
Subscribe to Oneindia Malayalam

ഫസില്‍ക: പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങിന്റെ റാലിക്കു നേരെ ആക്രമണം. നാല് അകാലി ദള്‍ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. അക്രമികള്‍ ഒരു പോലീസ് വാഹനം തകര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചരണത്തിനോടനുബന്ധിച്ച് ജലാലാബാദില്‍ നടത്തിയ റാലിയിലാണ് ആക്രമണം ഉണ്ടായത്.

 ആക്രമണത്തില്‍ നിന്ന് തല നാരിഴയ്ക്കാണ് സുഖ്ബീര്‍ രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. 20 ഓളം പേര്‍ റാലിക്കു നേരെ കല്ലേറു നടത്തുകയായിരുന്നു. സ്വന്തം മണ്ഡലത്തിലെ സുഖ്ബീറിന്റെ ആദ്യ പ്രചരണമായിരുന്നു ഇത്.

വിവിധ വകുപ്പുകള്‍ പ്രകാരം 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

sukhbir singh

സംഭവത്തിനു പിന്നില്‍ ആംആദ്മി പാര്‍ട്ടിയാണെന്നാണ് അകാലി ദളിന്റെ ആരോപണം. എന്നാല്‍ ആരോപണം എഎപി നിഷേധിച്ചിട്ടുണ്ട്.

അതേസമയം ഗ്രാമത്തില്‍ പൊതു ടോയിലെറ്റുകള്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയവരെ സുഖ്ബീറുമായി സംസാരിക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

ജലാലാബാദില്‍ സുഖ്ബീറിനെതിരെ എഎപി സ്ഥാനാര്‍ഥി ഭഗവന്ത് മന്‍ ആണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

English summary
a group of around 20 people threw stones at the cavalcade of deputy chief minister Sukhbir Singh Badal at Kandhwala Hazir Khan village in his constituency.
Please Wait while comments are loading...