Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരണ്‍ജിത് ചന്നിയുടെ സഹോദരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; പഞ്ചാബില്‍ കോണ്‍ഗ്രസിന് തലവേദനയൊഴിയുന്നില്ല

അമൃത്സര്‍: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. സീറ്റ് മോഹിച്ച പല നേതാക്കളും പാര്‍ട്ടിയുമായി പരസ്യപോരിന് തയ്യാറെടുക്കുകയാണ്. മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിംഗാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

ഖരാര്‍ സിവില്‍ ഹോസ്പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ സ്ഥാനം രാജിവെച്ച മനോഹര്‍ സിംഗ് ബസ്സി പത്താനയില്‍ നിന്ന് മത്സരിക്കാന്‍ നോട്ടമിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ പുറത്തുവന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ മനോഹറിന്റെ പേര് ഇടം പിടിച്ചില്ല. പകരം സിറ്റിംഗ് നിയമസഭാംഗമായ ഗുര്‍പ്രീത് സിംഗ് ജിപിയ്ക്ക് ഒരവസരം കൂടി നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതോടെ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മനോഹര്‍ സിംഗ്.

channi

ഇതോടെ മലൗട്ടിനും മോഗയ്ക്കും പിന്നാലെ ബസ്സ പത്താനയിലും കോണ്‍ഗ്രസ് പ്രതിരോധത്തിലായി. മലൗട്ടിലും മോഗയിലും കോണ്‍ഗ്രസ് സിറ്റിംഗ് എം എല്‍ എമാര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ അജൈബ് സിംഗ് ഭാട്ടിയയാണ് മലൗട്ടിലെ എം എല്‍ എ. ഹര്‍ജോത് കമാലാണ് മോഗ എം എല്‍ എ. എന്നാല്‍ ഇരുവര്‍ക്കും സീറ്റ് നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

ഹര്‍ജോത് കമാല്‍ ഇതിനോടകം ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദാണ് മോഗയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. മലൗട്ടില്‍ ആം ആദ്മി വിട്ടെത്തിയ രൂപീന്ദര്‍ കൗര്‍ ആണ് മത്സരിക്കുന്നത്. വിവാദ പഞ്ചാബി ഗായകന്‍ സിദ്ധു മുസ്സേവാല മാന്‍സയില്‍ മത്സരിക്കും. 2019-ല്‍ ആം ആദ്മി വിട്ടെത്തിയ നാസര്‍ സിംഗ് മന്‍ഷാഹിയയെ മാറ്റിയാണ് മുസ്സെവാല മാന്‍സയിലേക്ക് എത്തുന്നത്.

ഫെബ്രുവരി 14-നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 86 അംഗ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് ശനിയാഴ്ച പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രതിനിധീകരിച്ച പട്യാല അര്‍ബന്‍ മണ്ഡലത്തിലേക്ക് പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 117 അംഗ നിയമസഭയിലേക്കുള്ള ബാക്കി 31 സീറ്റുകളിലേക്കുള്ള പട്ടിക പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കും. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍. 2017ലെ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. 20 സീറ്റ് നേടിയ ആം ആദ്മിയായിരുന്നു മുഖ്യ പ്രതിപക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+