കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം റദ്ദാക്കി, ആള്‍ദൈവം രാംപാല്‍ 28വരെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

ചണ്ഡിഗഡ്: കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായ വിവാദ ആള്‍ദൈവം ബാബ രാംപാലിനെ നവംബര്‍ 28 വരെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടേതാണ് തീരുമാനം. നവംബര്‍ 28 ന് രാംപാലിനെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി പരിഗണിക്കും. ഹിസാറിലെ സത്‌ലോക് ആശ്രമത്തില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുടെ കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഹരിയാന പോലീസിനോട് ആവശ്യപ്പെട്ടു.

2006 ലെ കൊലക്കേസില്‍ രാംപാലിന്റെ ജാമ്യം കോടതി രാവിലെ റദ്ദാക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാംപാലിനെ കോടതിയില്‍ ഹാജരാക്കിയത്. നവംബര്‍ 28ന് കോടതി കേസ് വീണ്ടും പരിഗണിക്കും. രാംപാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായി കനത്ത ക്രമസമാധാന പ്രശ്‌നങ്ങളാണ് സത്‌ലോക് ആശ്രമപരിസരത്ത് നടന്നുവരുന്നത്.

rampal

എം ജയപാല്‍, ദര്‍ശന്‍ സിംഗ് എന്നിവരുടെ ബഞ്ചാണ് രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. നംവബര്‍ 10 ന് നല്‍കിയ ജാമ്യം കോടതി സ്വമേധയാ റദ്ദ് ചെയ്യുകയായിരുന്നു. മൂന്ന് തവണ കോടതി നോട്ടീസ് അയച്ചിട്ടും രാംപാല്‍ ഹാജരാകാന്‍ തയ്യാറായിരുന്നില്ല. നവംബര്‍ 5, 10, 17 എന്നീ തീയതികളിലാണ് ഇയാള്‍ കോടതി നിര്‍ദേശം തള്ളി ഒളിവില്‍ കഴിഞ്ഞത്.

ബുധനാഴ്ച രാത്രിയാണ് രാംപാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസും രാംപാലിന്റെ അനുയായികളുമായുള്ള രണ്ടാഴ്ചയിലധികം നീണ്ട സംഘര്‍ഷത്തിനൊടുവിലായിരുന്നു ഇത്. തൊട്ടടുത്ത ദിവസം തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. രാംപാലിന് ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളുമില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. രാംപാലിനെ കോടതിയില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഹൈക്കോടതി പരിസരത്ത് ഒരുക്കിയത്.

English summary
Punjab and Haryana High Court today cancelled the bail of controversial 'godman' Rampal in a 2006 murder case and ordered that he be taken into custody immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X