ആർഎസ്എസ് പ്രവർത്തകരുടെ കൊലയ്ക്ക് പിന്നിൽ പാകിസ്താൻ; വീഡിയോ പുറത്ത്, പാകിസ്താൻ ഫണ്ട് നൽകുന്നു!
ദില്ലി: ഹിന്ദുക്കള്‍ക്കിടയില്‍ വര്‍ഗീയ മനോഭാവം വളര്‍ത്തുവാനും അതിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാനും പാകിസ്താൻ ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. കേരളത്തിലെയും പഞ്ചാബിലെയും ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിനായി പാക്കിസ്ഥാന്‍ ഫണ്ട് നല്‍കുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ദിച്ച വീഡിയോ ചാനൽ പുറത്തുവിട്ടു.
പാകിസ്താന്റെ ചാര സംഘടനയായ ഐ എസ് ഐ ആണ് ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊല്ലാനായി ഫണ്ട് നല്‍കുന്നത്. പഞ്ചാബില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ആണ് ഫണ്ട് വിതരണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഒരാളുടെ കുറ്റസമ്മതാണ് ടൈംസ് നൗ പുറത്തു വിട്ടിരിക്കുന്നത്. രമണ്‍ദീപ് സിംഗ്, ഹര്‍ദീപ് സിംഗ് ഷേര, എന്നിവരാണ് പിടിയിലായവർ. ഏഴ് ഹിന്ദു അല്ലെങ്കിൽ സിഖ് നേതാക്കളെ കൊലപ്പെടുത്തിയുട്ടെണ്ടെന്ന് അറസ്റ്റിലായവർ വെളിപ്പെടുത്തിയെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

പഞ്ചാബ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഐഎസ്ഐയുടെ രൂപകല്‍പ്പനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പഞ്ചാബിലെ ശിവസേനയുടെ ലേബർ സർവ്വീസ് വിങ് പ്രസിഡന്റായിരുന്ന ദുർഗ ദാസ് ഗുപ്തയെ 2016 ഏപ്രിൽ 23ന് കൊലപ്പെടുത്തിയത് ഇവരായിരുന്നു. 2016 ആഗസ്ത് 6ന് ജലന്ദറിൽ വെച്ച് കൊല്ലപ്പെട്ട ആർഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബ്രിഗേഡിയർ ജഗദീഷ് ഗജേന്ദ്ര, 2017 ജനുവരി 14 ന് കൊല്ലപ്പെട്ട ജില്ല പ്രചാരക് അമിത് ശർമ്മ, ഫെബ്രുവരി 25ന് കൊല്ലപ്പെട്ട ദേരാ സച്ചാ സൗധ പ്രചാരകരായ സത്പാൽ കുമാർ, അദ്ദേഹത്തിന്റഎ മകൻ രമേഷ് കുമാർ, ജൂലായ് 15ന് ലുധിയാനയിൽ വെച്ച് കൊല്ലപ്പെട്ട ഫാദർ സുൽത്താൻ മാസി, ഒക്ടോബർ 17ന് ലുധിയാനയിൽവെച്ച് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് രവീന്ദർ ഗോസെയിൻ തുടങ്ങിയവരാണ് ഇരകളായ ഏഴ് പേർ.
Ministry of External Affairs clarified on how Pakistan was targeting the RSS and slammed its diabolical plan #PakTargetRSS pic.twitter.com/qLwkL3RgTv
— TIMES NOW (@TimesNow) December 8, 2017
ഗുർസരൺബിർ സിങ് ആണ് അക്രമത്തിന് നേതൃത്വം കൊടുക്കുന്നത്. അദ്ദേഹം ബ്രിട്ടീഷ് പൗരനാണ്. ലുധിയാനയിലെ ഗുരുദ്വാര ദഖ് നിർവാർ സാഹിബിൽ ഡിസംബറിൽ രമൺ ദീപിനെയും ഹർദീപ് സിങിനെയും കൊണ്ടുവരികയും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവർ കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചത് മോഷ്ടിച്ച ബൈക്കുകളായിരുന്നുവെന്നും വെളിപ്പെടുത്തുന്നു.
TIMES NOW accessed exclusive tapes showing sensational confessions by people in Kerala, as they disclose the tacit plans by Pakistan to fund political murders and brutal killings of RSS members #PakTargetRSS pic.twitter.com/9TVml4zid6
— TIMES NOW (@TimesNow) December 8, 2017












Click it and Unblock the Notifications