കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് ജയില്‍ ചാട്ടം: ഖലിസ്താന്‍ ഭീകരനെയും ഗുണ്ടകളെയും മോചിപ്പിച്ചത് പാകിസ്താന്‍!!!

പൊലീസ് യൂണിഫോമിലെത്തിയ പത്തോളം ആയുധധാരികളാണ് ജയില്‍ ആക്രമിച്ച് തടവുകാരെ പുറത്തുകടക്കാന്‍ സഹായിച്ചത്

  • By Sandra
Google Oneindia Malayalam News

ചണ്ഡീഗഡ്: അതീവ സുരക്ഷയുള്ള പഞ്ചാബിലെ നഭ ജയിലില്‍ നിന്ന് തടവുചാടിയ ആറ് പേരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റുവും ആറ് കുപ്രസിദ്ധ ഗുണ്ടകളുമാണ് ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു ജയില്‍ ചാടിയത്. പുറത്തുനിന്ന് പൊലീസ് യൂണിഫോമിലെത്തിയ പത്തോളം ആയുധധാരികളാണ് ജയില്‍ ആക്രമിച്ച് ഇവരെ പുറത്തുകടക്കാന്‍ സഹായിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. പാക് ഐഎസ്‌ഐയുമായി ബന്ധം പുലര്‍ത്തുന്ന ഹര്‍മീന്ദര്‍ ജയില്‍ ചാടിയത് ഏറെ ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.

പാകിസ്താന്റെ പങ്ക്

പാകിസ്താന്റെ പങ്ക്

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനെ തുടര്‍ന്ന് പാകിസ്്താന്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുകയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജയില്‍ ആക്രമിച്ച് തടവുകാരെ രക്ഷിച്ചതിന് പിന്നിലും പാകിസ്താന്റെ പങ്ക് തള്ളിക്കളയാനാവില്ല.

പ്രത്യേക അന്വേഷണ സംഘം

പ്രത്യേക അന്വേഷണ സംഘം

സായുധ ആക്രമണകാരികളുടെ സഹായത്തോടെ ഞായറാഴ്ച ജയില്‍ ചാടിയ ആറ് ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവന്‍ ഉള്‍പ്പെടെ ആറ് തടവുകാരെ പിടികൂടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

25 ലക്ഷം രൂപ പാരിതോഷികം

25 ലക്ഷം രൂപ പാരിതോഷികം

ജയില്‍ ചാടിയ ആറ് തടവുകാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ജയില്‍ ചാടിയ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍മീന്ദര്‍ സിംഗ് മിന്റു ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണിത്.

കുപ്രസിദ്ധ ഗുണ്ടകളും

കുപ്രസിദ്ധ ഗുണ്ടകളും

ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ധ്ര, നിതിന്‍ ഡിയോള്‍, വിക്രംജിത് സിംഗ് വിക്കി എന്നിവരാണ് ഹര്‍മീന്ദര്‍ സിംഗിനൊപ്പം ജയില്‍ ചാടിയത്.

ജയിലാക്കിയത് കൊലപാതകം

ജയിലാക്കിയത് കൊലപാതകം

പൊതു ജനത്തിന് മധ്യത്തില്‍ വച്ച് മറ്റൊരു ഗുണ്ടാത്തലവന്‍ ശുഖ കഹ് ലോണിനെ വെടി വെച്ചുകൊലപ്പെടുത്തിയ സംഭവത്തിലാണ് 2015ല്‍ ഗോണ്ടറും 15 അംഗ ഗുണ്ടാസംഘവും അറസ്റ്റിലാവുന്നത്. കഹ് ലോണിനെ കൊലപ്പെടുത്തിയ സംഘം പരസ്യമായി നൃത്തം ചെയ്യുകയായിരുന്നു.

ജയില്‍ അധികൃതര്‍ക്കെതിരെ നടപടി

ജയില്‍ അധികൃതര്‍ക്കെതിരെ നടപടി

ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവന്‍ ഹര്‍മീന്ദര്‍ സിംഗ് ഉള്‍പ്പെടെ ആറ് പേര്‍ ജയില്‍ ചാടിയ സംഭവത്തെ തുടര്‍ന്ന് ജയില്‍ ഡയറക്ടര്‍ ജനറലിനെ പഞ്ചാബ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പുറമേ നാഭ ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി.

 റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദൗത്യ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 ജയിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍

ജയിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍

പഞ്ചാബിലെ ജയിലുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷി പഞ്ചാബ് ഡിജിപിയുമായി സംസാരിച്ച് സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സായുധരായ ആക്രമികള്‍

സായുധരായ ആക്രമികള്‍

ആയുധങ്ങളുമേന്തി ജയിലിനുള്ളില്‍ കടന്ന ആക്രമണകാരികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നൂറ് റൗണ്ടോളം വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ജയിലുകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ആവശ്യം മുന്നോട്ടുവച്ചത്.

ഹര്‍മീന്ദറിന് പാക് ബന്ധം

ഹര്‍മീന്ദറിന് പാക് ബന്ധം

പഞ്ചാബിലെ സിഖ് സായുധ സംഘടനയാണ് ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധം പുലര്‍ത്തുന്ന ഹര്‍മീന്ദര്‍ ഐഎസ്‌ഐ തായ്‌ലന്റില്‍ വച്ച് സംഘടിച്ച ക്യാമ്പില്‍ പങ്കെടുത്തതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഭീകരവാദത്തിലും പങ്ക്

ഭീകരവാദത്തിലും പങ്ക്

2014ല്‍ അറസ്റ്റിലായ ഹര്‍മീന്ദറിനെതിരെ പത്തോളം ഭീകരവാദക്കേസുകള്‍ നിലവിലുണ്ട്.
സിസ്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിംഗിന് നേരെ 2008ല്‍ ആക്രമണം നടത്തിയതും, ഹല്‍വാറ എയര്‍ഫോഴ്സ് സ്റ്റേഷനില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസിലെയും പ്രതിയാണ് മിന്റു.

English summary
Rs 25 lakh reward announced for information on escaped prisoners including Khalistan Liberation Force chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X