കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെത്തും, പരിഗണിക്കുന്നത് ഇവരെ, മത്സരം സിദ്ദുവിന് കീഴിലെന്ന് റാവത്ത്

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിംഗ് ചന്നി ഉടന്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ ഇതിനോടൊപ്പം ഉപമുഖ്യമന്ത്രി ഫോര്‍മുലയും കോണ്‍ഗ്രസ് സജ്ജമാക്കിയിട്ടുണ്ട്. രണ്ട് പേരാണ് ഉപമുഖ്യമന്ത്രിമാരായി ഉണ്ടാവുക. സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, ബ്രഹ്മ മൊഹീന്ദ്ര എന്നിവരെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിക്കാന്‍ പോകുന്നത്. ഇവരും മുഖ്യമന്ത്രിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജയില്‍-കോഓപ്പറേഷന്‍ വകുപ്പ് മന്ത്രിയാണ് സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ. പഞ്ചാബില്‍ മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പിച്ചതായിരുന്നു അദ്ദേഹം. എന്നാല്‍ നവജ്യോത് സിംഗ് സിദ്ദു എതിര്‍ത്തതിനെ തുടര്‍ന്നാണ് രണ്‍ധാവയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്.

1

അതേസമയം ബ്രഹ്മ മൊഹീന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരിലെ സീനിയറായിട്ടുള്ള മന്ത്രിയാണ്. തദ്ദേശ ഭരണ വകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. പാര്‍ലമെന്ററി കാര്യം, തിരഞ്ഞെടുപ്പ് അടക്കമുള്ള വകുപ്പുകളും അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി വളരെ അടുപ്പമുള്ള നേതാവാണ് അദ്ദേം. ചരണ്‍ജിത്ത് ദളിത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിലും അത്തരമൊരു പരീക്ഷണം കോണ്‍ഗ്രസില്‍ നിന്നുണ്ടാവുമോ എന്ന് വ്യക്തമല്ല. ഇതിനിടെ ഹരീഷ് റാവത്തിന്റെ പ്രസ്താവന കൈവിട്ട് പോയിരിക്കുകയാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇറങ്ങുക സിദ്ദുവിന്റെ നേതൃത്വത്തിലാവുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. സിദ്ദു വളരെ പോപ്പുലറാണെന്നും റാവത്ത് പറഞ്ഞു.

പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ ഇത്തരമൊരു പരാമര്‍ശം റാവത്ത് നടത്തിയ വലിയൊരു വെല്ലുവിളിയായിട്ടാണ് മുതിര്‍ന്ന നേതാക്കള്‍ കാണുന്നത്. ചരണ്‍ദീപിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയാണ് ഇതെന്ന് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിന് പഞ്ചാബില്‍ ആരായിരിക്കും മുഖമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് നയിക്കുക സംസ്ഥാന സമിതിയായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിദ്ദു വളരെയധികം പോപ്പുലറാണ്. ചരണ്‍ജിത്തിനെ ഐകകണ്‌ഠ്യേനയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഒരാള്‍ പോലും എതിര്‍ത്തിട്ടില്ല. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ അമരീന്ദര്‍ പങ്കെടുക്കുമെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കും. പക്ഷേ അത് തീരുമാനിക്കേണ്ടത് അമരീന്ദറാണെന്നും റാവത്ത് പറഞ്ഞു.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

രണ്ട് ഉപമുഖ്യമന്ത്രിമാരെ തീരുമാനിച്ചില്ലെന്നാണ് റാവത്ത് പറയുന്നത്. ചില പേരുകള്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ സോണിയാ ഗാന്ധിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും റാവത്ത് വ്യക്തമാക്കി. അതേസമയം സിദ്ദുവിന് കീഴിലായിരിക്കും മത്സരം എന്ന പ്രസ്താവന സീനിയര്‍ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനയാണിത്. മുഖ്യമന്ത്രി സംസ്ഥാന അധ്യക്ഷന് കീഴിലാണെന്ന തോന്നല്‍ ഇതിലൂടെ ഉണ്ടാവുമെന്നും സുനില്‍ ജക്കര്‍ തുറന്നടിച്ചു. അതേസമയം ചരണ്‍ജിത്തിനെ നിയന്ത്രിക്കാനായിരിക്കും സിദ്ദു ശ്രമിക്കുകയെന്ന് സൂചനയുണ്ട്. നേരത്തെ രണ്‍ധാവയെ വെട്ടി ചരണ്‍ജിത്തിനെ ഈ പദവിയില്‍ എത്തിച്ചതും സിദ്ദുവാണ്.

English summary
punjab may have 2 deputy cm's, congress considering these leaders and harish rawat reveals poll face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X