പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്; 11000 കോടി വെട്ടി, ബാങ്കിങ് മേഖല ഞെട്ടിവിറച്ചു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്. മുംബൈയിലെ ഒരു ബ്രാഞ്ചില്‍ നിന്ന് മാത്രമാണ് 11524 കോടി രൂപയോളം തട്ടിയത്. അനധികൃതമായ ഇടപാടുകള്‍ നടത്തിയാണ് പണം തട്ടിയതെന്ന് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഏത് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പെന്ന് ബാങ്ക് പരസ്യപ്പെടുത്തിയില്ല. വിവരങ്ങള്‍ സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്. ബാങ്കിന്റെ പരാതിയില്‍ അന്വേഷണവും ആരംഭിച്ചു. ഇന്ത്യന്‍ ബാങ്കിങ് മേഖലയെ ഞെട്ടിക്കുന്ന സംഭവമാണ് ഇത്രയും കോടിയുടെ തട്ടിപ്പ് നടന്നുവെന്ന വെളിപ്പെടുത്തല്‍.

തട്ടുകടകളില്‍ വില്‍ക്കുന്നത്‌ പൂച്ചബിരിയാണി; മട്ടന്‍ ബിരിയാണിയെന്ന് പേര്, അന്വേഷണത്തില്‍ തെളിഞ്ഞത്

അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തിയില്ല

അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തിയില്ല

കോടികളുടെ വെട്ടിപ്പ് നടന്ന കാര്യം പഞ്ചാബ് നാഷണല്‍ ബാങ്ക് തന്നെയാണ് അറിയിച്ചത്. ചില പ്രത്യേക അക്കൗണ്ടുകളിലേക്കാണ് പണമിടപാട് നടന്നിട്ടുള്ളത്. എന്നാല്‍ ഈ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല.

വിദേശ ബാങ്കുകള്‍ പണം നല്‍കിയോ

വിദേശ ബാങ്കുകള്‍ പണം നല്‍കിയോ

ബാങ്കില്‍ പണമുണ്ടെന്ന് അറിഞ്ഞാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് വിദേശ ബാങ്കുകള്‍ വന്‍ തോതില്‍ പണം കൈമാറാന്‍ സാധ്യതയുണ്ട്. രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.

ജീവനക്കാരുടെ സഹായം

ജീവനക്കാരുടെ സഹായം

ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് സംശയിക്കുന്നു. ജീവനക്കാരുടെ സഹായമില്ലാതെ തട്ടിപ്പ് നടത്താന്‍ സാധ്യമല്ല. തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് ബാങ്ക് പരാതി നല്‍കിയിട്ടുണ്ട്.

ഓഹരികള്‍ ഇടിഞ്ഞു

ഓഹരികള്‍ ഇടിഞ്ഞു

തട്ടിപ്പ് വിവരം പുറത്തുവന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരികള്‍ വന്‍തോതില്‍ ഇടിഞ്ഞു. ആറ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2500ലധികം കോടി രൂപയോളം ഇടപാടുകാര്‍ക്ക് നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ധനമന്ത്രാലയം ഇടപെട്ടു

ധനമന്ത്രാലയം ഇടപെട്ടു

അതേസമയം, ബാങ്ക് ഇടപാടുകാര്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ധനമന്ത്രാലയം ഇടപെട്ടു. പരിഭ്രാന്തി വേണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

മറ്റൊരു തട്ടിപ്പ്

മറ്റൊരു തട്ടിപ്പ്

നേരത്തെ നടന്ന ഒരു തട്ടിപ്പ് സിബിഐ അന്വേഷിച്ച് വരികയാണ്. 280 കോടി രൂപയുടെ തട്ടിപ്പാണ് സിബിഐ പരിശോധിക്കുന്നത്. ഈ കേസില്‍ കഴിഞ്ഞാഴ്ച മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

രത്‌നവ്യാപാരിയും കുടുംബവും

രത്‌നവ്യാപാരിയും കുടുംബവും

രത്‌നവ്യാപാരി നീരവ് മോദി, ഭാര്യ, സഹോദരന്‍ എന്നിവരാണ് സിബിഐ പിടിയിലായത്. 10 ബാങ്ക് ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി സൂചന പുറത്തുവന്നിരുന്നു. ഇവരെ സസ്‌പെന്റ് ചെയ്തു. ഇവര്‍ നടത്തിയ തട്ടിപ്പിന്റെ തുടര്‍ച്ചയാണോ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളെന്ന് വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ.

English summary
Punjab National Bank Reports $1.8 Billion Fraud At A Mumbai Branch

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്