കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ കലുഷിതം!! വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീകരരുടെ ഭീഷണി, രാജിയില്ലെങ്കില്‍ മരണമെന്ന്!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുമായി ഭീകരര്‍. മൂന്ന് സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വനിതാ സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭീഷണി. ജോലി രാജിവെച്ചില്ലെങ്കില്‍ തലയ്ക്ക് വെടിയേല്‍ക്കുമെന്നാണ് ഹിസ്ബുള്‍ മുജാഹീദ്ദാന്‍ ഭീഷണി മുഴക്കുന്നത്.

തങ്ങളുടെ ജോലിയില്‍ നിന്ന് രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഭീകരസംഘടന. സോഷ്യല്‍ മീഡിയയിലാണ് ഹിസ്ബുള്‍ ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. വനിതാ കോണ്‍സ്റ്റബിള്‍മാരും വനിതാ സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരും തങ്ങളുടെ പദവി രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ വെടിയേല്‍ക്കാന്‍ ഒരുങ്ങിക്കോളൂ. ഈ ചട്ടം ഇന്ത്യയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ബാധകമാണെന്നും താക്കീതില്‍ പറയുന്നു.

 സോഷ്യല്‍ മീഡിയ വഴി ഭീഷണി

സോഷ്യല്‍ മീഡിയ വഴി ഭീഷണി


സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകളും പേരുകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. രണ്ട് ദിവസത്തിനകം ഇവര്‍ രാജിവെച്ചില്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണി. വാട്സ്ആപ്പ് വഴിയും ഈ ലിസ്റ്റ് പ്രചരിക്കുന്നുണ്ട്. മറ്റൊരു മുന്നറിയിപ്പ് പോസ്റ്റ് ഉര്‍ദുവിലാണുള്ളത്. സഹോദരാ നിങ്ങള്‍ രാജിവെക്കൂ അല്ലെങ്കില്‍ കൊല്ലപ്പെടാന്‍ ഒരുങ്ങിയിരിക്കൂ എന്നാണ് ഭീഷണികളില്‍ ഒന്ന്.

 മൂന്ന് ഉദ്യോഗസ്ഥരെ വധിച്ചു

മൂന്ന് ഉദ്യോഗസ്ഥരെ വധിച്ചു

വെള്ളിയാഴ്ച രാവിലെ കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വധിച്ചത്. ഫിര്‍ദൗസ് അഹമ്മദ്, കുല്‍വന്ത് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കും ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ പദവികള്‍ രാജിവെച്ച് ഒഴിയാനാണ് നിര്‍ദേശം.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഭീഷണി!

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഭീഷണി!

കശ്മീര്‍ താഴ് വരയില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന് കാണിച്ച് രണ്ട് പിഡിപി നേതാക്കള്‍ക്കും ഭീഷണിയുണ്ട്. തുടര്‍ന്ന് പിഡിപിയില്‍ നിന്ന് രാജിവെച്ചതായി ഒരു പിഡിപി പ്രവര്‍ത്തകന്‍ ഓണ്‍ലൈനായി പ്രഖ്യാപിച്ചിരുന്നു. നവംബറിലും ഒക്ടോബറിലുമായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് ഇത്തരം ഭീഷണികള്‍ കശ്മീരില്‍ പതിവ് സംഭവങ്ങളായി മാറിയിട്ടുള്ളത്. കര്‍പ്പണ്‍ ഗ്രാമത്തിലെ വീടുകളില്‍ നിന്ന് ഭീകരരുടെ സംഘം ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഗ്രാമീണര്‍ പിന്‍തുടര്‍ന്നെങ്കിലും മുന്നറിയിപ്പായി ഭീകരര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പുഴ കടന്നതോടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തുു.

 ഭീകരരുടെ ആവശ്യം രാജി!!

ഭീകരരുടെ ആവശ്യം രാജി!!

ജോലി ഉപേക്ഷിക്കുകയോ അല്ലാത്ത പക്ഷം പരിണിത ഫലങ്ങള്‍ നേരിടുകയോ ചെയ്യേണ്ടിവരുമെന്ന് കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോലീസ് ഉദ്യോഗസ്ഥരോട് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഭീകരര്‍ പുറത്തുവിട്ട വീ‍ഡിയോയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരോട് ഭീഷണി മുഴക്കിയത്. ഓണ്‍ലൈനായി രാജി പ്രഖ്യാപനം നടത്താനാണ് ഭീകരരുടെ ഭീഷണി. ഭീകരരുടെ ഭീഷണിക്ക് തൊട്ടുപിറകേ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും രാജിപ്രഖ്യാപനവുമായി വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

 പോലീസ് ഉദ്യോഗസ്ഥരോട്

പോലീസ് ഉദ്യോഗസ്ഥരോട്


ചൊവ്വാഴ്ചയാണ് സുരക്ഷാ ഉദ്യോഗസര്‍ക്ക് താക്കീതുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ആര്‍മി ജവാന്‍ വെടിയേറ്റ് മരിച്ചതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. വീഡിയോ പുറത്തുവന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ ആഗസ്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരുടെ 11 ബന്ധുക്കളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ജമ്മു കശ്മീര്‍ പോലീസ് എത്തിയാണ് ഭീകരരില്‍ നിന്ന് ഇവരെ രക്ഷിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായ്ക്കൂവിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവരായിരുന്നു ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഇത് കശ്മീരില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 തിരഞ്ഞെടുപ്പ് അട്ടിമറി പരിഗണനയില്‍!!

തിരഞ്ഞെടുപ്പ് അട്ടിമറി പരിഗണനയില്‍!!

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ജമ്മു കശ്മീരില്‍ തദ്ദേശ സ്വയം ഭരണ- പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത്. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എയ്ക്ക് ഭീഷണിയാണെന്ന് കാണിച്ചാണ് ഇരു രാഷ്ട്രീയ പാര്‍ട്ടികളുടേയും നീക്കം. കശ്മീരിലെ സ്വാതന്ത്യം ഇഷ്ടപ്പെടുന്ന ജനങ്ങള്‍ പൂര്‍ണ്ണമായി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് വിഘടനവാദികള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ജമ്മു കശ്മീരിന് പുറത്തുള്ളവര്‍ ഭൂമി സ്വന്തമാക്കുന്നത് ആര്‍ട്ടിക്കിള്‍ 35 എ തടയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സുരക്ഷയും വലിയൊരു പ്രശ്നമാണ്. ഇക്കാര്യവും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് വന്‍തോതില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ താക്കീത് നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പും തദ്ദേശ തിര‍ഞ്ഞെടുപ്പും സമാധാനപരമായി നടത്താന്‍ എല്ലാ ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്ന് ജമ്മു കശ്മീര്‍ പോലീസ് തലവന്‍ ദില്‍ബാഗ് സിംഗ് നിര്‍ദേശിച്ചിരുന്നു.

English summary
Quit or face a headshot: Hizbul stoops to new low as it threatens women cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X