കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാധേ മായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉണ്ടായേക്കും

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: തന്റെ ശിഷ്യയായിരുന്ന നികി ഗുപ്തയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വിവാദ ആള്‍ദൈവം രാധേ മാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈയിലെ ഒരു കോടതി തള്ളി. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നു കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ രാധേ മായുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.

നികി ഗുപ്തയുടെ ഭര്‍ത്താവും കുടുംബവും രാധേ മായുടെ വലിയ ഭക്തരാണ്. നികി ഗുപ്തയില്‍ നിന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടണമെന്ന് രാധേ മാ പറഞ്ഞതായാണ് യുവതിയുടെ പരാതി. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് പോലീസ് അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി രാധേ മായെ ഒരുവട്ടം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

radhe-maa

അതിനിടെ രാധേ മാ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെന്നു കാട്ടി പുതിയൊരു പരാതിയും പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചു. ബോറിവാലി പോലീസ് സ്‌റ്റേഷനില്‍ അഡ്വ. അസോക് രജ്പുത് ആണ് പരാതി നല്‍കിയത്. ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അടിയന്തിരമായി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

പരാതി ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഉണ്ടായേക്കുമെന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. സ്ത്രീധന പീഡന പരാതിക്ക് പിന്നാലെ പല സ്ഥലങ്ങളിലും ആള്‍ ദൈവത്തിനെതിരെ പരാതി ഉയര്‍ന്നുവരുന്നുണ്ട്. പോണ്‍ സ്റ്റാര്‍ സണ്ണിലിയോണിന്റെ ആരാധികയായ ഇവര്‍ കുട്ടിയുടുപ്പിട്ട് നൃത്തം ചെയ്യുന്ന ചിത്രങ്ങളും ഇതിനകം വൈറലായിക്കഴിഞ്ഞു.

English summary
Harassment case; Radhe Maa’s pre-arrest bail plea rejected by Mumbai court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X