കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു, പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല, വാദങ്ങളെ പൊളിച്ച് ഇഡി

Google Oneindia Malayalam News

ദില്ലി: 12 മണിക്കൂര്‍ ഒരടി പോലും നടക്കാതെ കസേരയില്‍ ഇരുന്ന് ഇഡിക്ക് ശാന്തമായി മറുപടി നല്‍കി. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ രാഹുല്‍ എല്ലാ കാര്യങ്ങളും പെരുപ്പിച്ച് കാണിച്ചാണ് മറുപടി നല്‍കുന്നതെന്ന് ഇഡി പറഞ്ഞു. രാഹുലിന്റെ വാദങ്ങളും അവര്‍ തള്ളി. നാലിലൊന്ന് ചോദ്യങ്ങള്‍ക്കും രാഹുല്‍ ഉത്തരം നല്‍കിയില്ലെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ ക്ഷീണിതനാണെന്ന് പലവട്ടം അദ്ദേഹം പറഞ്ഞുവെന്ന് ഇഡി വിശദീകരിക്കുന്നു. താന്‍ വിപാസനം ചെയ്യുന്നത് കൊണ്ട് ഒരുപാട് നേരം കസേരയില്‍ ഇരിക്കാന്‍ പറ്റുമെന്നും, തന്റെ ഊര്‍ജത്തില്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നുവെന്നും പറഞ്ഞിരുന്നു.

1

400 കൗണ്‍സിലര്‍മാര്‍, എംപിമാര്‍, ഷിന്‍ഡെ ക്യാമ്പിലേക്ക് ഒഴുക്ക്, ഇനി ലക്ഷ്യം ശിവസേനയുടെ ചിഹ്നം!!400 കൗണ്‍സിലര്‍മാര്‍, എംപിമാര്‍, ഷിന്‍ഡെ ക്യാമ്പിലേക്ക് ഒഴുക്ക്, ഇനി ലക്ഷ്യം ശിവസേനയുടെ ചിഹ്നം!!

ഇതിനിടെ രാഹുലിനെ പിന്തുണച്ച് ജെഡിഎസ് നേതാവ് കുമാരസ്വാമി രംഗത്തെത്തി. രാഹുലിനെ ഇഡി പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യം ആവശ്യമില്ലാതെ നീട്ടി കൊണ്ടുപോവുകയാണ്. നിരന്തരമായി വിവരങ്ങള്‍ കിട്ടാനെന്ന പേരില്‍ രാഹുലിനെ അവര്‍ വിളിച്ച് വരുത്തു. അഞ്ച് ദിവസം വേണോ കാര്യങ്ങള്‍ ചോദിച്ചറിയാന്‍. എല്ലാ രജിസ്‌ട്രേഷനുകളും വിവരങ്ങളും ഇഡിക്ക് മുന്നിലുണ്ട്. ഈ ചോദ്യം ചെയ്യല്‍ അവര്‍ക്ക് ശരിക്കും അരമണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കാം. എന്നാല്‍ അവര്‍ രാഹുലിനെ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. അതേസമയം ജൂലായ് അവസാനം സോണിയാ ഗാന്ധിയോട് ഹാജരാവാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സോണിയ കഴിഞ്ഞ ദിവസം ഇഡിക്ക് കത്തയച്ചിരുന്നു. രോഗം മാറാനായി സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം. സോണിയാ ഗാന്ധി ഇപ്പോള്‍ വീട്ടിലാണ് ഉള്ളത്. കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ സോണിയയെ അലട്ടുന്നുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് നേരത്തെ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇന്നലെ ഇഡിക്ക് മുന്നില്‍ ഹാജരാവാനായിരുന്നു സോണിയക്ക് ലഭിച്ച നിര്‍ദേശം. ഇതാണ് ജൂലായ് അവസാനം വരെ അവര്‍ക്ക് സമയം അനുവദിക്കാന്‍ കാരണം. വീട്ടില്‍ സോണിയക്ക് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

തന്നെ ഇഡിയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സികളോ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ഭയപ്പെടുത്താന്‍ സാധിക്കില്ല. ഇഡിക്ക് എന്നെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അത് മനസ്സിലായി കാണുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. തന്റെ ക്ഷമയെ ഇഡി അഭിനന്ദിക്കുകയാണ് ചെയ്തത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കി. എസിയുള്ള ഒരു ചെറിയ മുറിയിലായിരുന്നു അവര്‍ എന്നെ ചോദ്യം ചെയ്തത്. പലതും ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ നോക്കി. ഇടയ്ക്ക് അവര്‍ എഴുന്നേറ്റ് പുറത്തുപോവാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ആ സീറ്റില്‍ നിന്ന് എഴുന്നേറ്റിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
rahul gandhi claims are lie, he doesnt answer every question, ed rejects congress leader's remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X