രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്; ഡികെ പ്ലാന്‍ തയ്യാറാക്കുന്നു... കോണ്‍ഗ്രസ് ലക്ഷ്യം ഇതാണ്
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്. ഏപ്രില്‍ അഞ്ചിന് വലിയ റാലി സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എംപി സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായ പ്രസംഗം 2019ല്‍ രാഹുല്‍ ഗാന്ധി നടത്തിയത് കോലാറിലായിരുന്നു. മോദിക്കെതിരെ നടത്തിയ പ്രസംഗമാണ് പിന്നീട് കോടതി കയറിയതും രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചതും. അതേ സ്ഥലത്ത് രാഹുല്‍ ഗാന്ധിയെ വീണ്ടും പ്രസംഗിപ്പിക്കാനാണ് കോണ്‍ഗ്രസ് കളമൊരുക്കുന്നത്.
കര്‍ണാടകയിലെ കോലാറില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദമായത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എല്ലാ കള്ളന്മാര്‍ക്കൊപ്പവും മോദി എന്ന പേര് എങ്ങനെ വന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണ് വിവാദമായത്. ഗുജറാത്തില്‍ മന്ത്രിയായിരുന്ന പൂര്‍ണേഷ് മോദി സൂറത്ത് കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവാണ് സൂറത്ത് കോടതി വിധിച്ചിരിക്കുന്നത്. ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ കോണ്‍ഗ്രസ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അടുത്ത മാസമാകും തിരഞ്ഞെടുപ്പ് എന്നാണ് വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ പ്രചാരണത്തിന് എത്തിക്കുന്നത്.
രാഹുല്‍ ഗാന്ധി കോലാറില്‍ പഴയ വേദിയില്‍ തന്നെ സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതുവഴി കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം കൊയ്യാമെന്നും പാര്‍ട്ടി കരുതുന്നു. സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്.
2019ല്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെഎച്ച് മുനിയപ്പയ്ക്ക് വേണ്ടിയാണ് രാഹുല്‍ പ്രചാരണത്തിന് എത്തിയത്. ഇവിടെ നടത്തിയതിന് സമാനമായ പ്രസംഗം അദ്ദേഹം പിന്നീട് കോലാറിലെ സര്‍ എം വിശ്വേശ്വര സ്റ്റേഡിയത്തിലും കെജിഎഫിലെ കോര്‍പറേഷന്‍ ഗ്രൗണ്ടിലും നടത്തിയിരുന്നു. ഇനി വീണ്ടും അദ്ദേഹം കോലാറിലെത്തുമ്പോള്‍ വലിയ മാധ്യമശ്രദ്ധ ലഭിക്കുമെന്ന് ഉറപ്പാണ്.
കര്‍ണാടകയില്‍ ഭരണ വിരുദ്ധ വികാരം മുതലെടുക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മുസ്ലിങ്ങളുടെ സംവരണം റദ്ദാക്കിയത് വലിയ ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സംവരണം നല്‍കി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
കഴിഞ്ഞാഴ്ചയാണ് സൂറത്തിലെ കോടതി രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇന്നലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കി. ഒരു മാസത്തിനകം ഒഴിയണം എന്നാണ് നോട്ടീസിലുള്ളത്. എന്നാല്‍ വസതി ഒഴിയാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി ഇന്ന് മറുപടി നല്‍കി. അദ്ദേഹം സോണിയ ഗാന്ധിയുടെ വസതിയിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിമതാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിന് പിന്തുണയുമായി രംഗത്തുവന്നു. അതേസമയം, സ്വാഭാവികമായ നിയമ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് ബിജെപി വ്യക്തമാക്കി. ഗാന്ധി കുടുംബത്തിന് മാത്രം പ്രത്യേക ഇളവ് നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications