കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത സംഭവം, അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ഗാന്ധി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അപലപിച്ചു. കേരളത്തില്‍ നടന്നത് കിരാതവും അംഗീകരിക്കാനാകാത്ത സംഭവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂരില്‍ പൊതുസ്ഥലത്ത് വെച്ച് മാടിനെ അറുത്ത് നാട്ടുകാര്‍ക്ക് വിതരണം ചെയ്തത്. സംഭവത്തില്‍ യൂത്ത് കോണ്‍കേഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജുല്‍ മാക്കുറ്റി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് മാടി പരസ്യമായി അറുത്തതെന്നാണ് നേതാക്കള്‍ പറഞ്ഞത്.

English summary
Rahul Gandhi condemns Kerala cow slaughter incident after Youth Congress protests against cattle trade rules.
Please Wait while comments are loading...