കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ്  അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കൂടെയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് രാഹുല്‍ പത്രി സമര്‍പ്പിക്കാനെത്തിയത്.

ഇരട്ടച്ചങ്കനെ പഞ്ഞിക്കിട്ട് കെ സുരേന്ദ്രൻ.. പിണറായിക്ക് നല്ലത് പഴയ പണി, മിടുക്കൻ വിഎസ് തന്നെ!

പാര്‍ട്ടി അദ്ധ്യക്ഷ സോണിയഗാന്ധിയുടെ സാന്ധിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണി, പി ചിദംബരം, ഗുലാം നബി ആസാദ് തുടങ്ങിയയവര്‍ രാഹുലിനെ നാമനിര്‍ദ്ദേശനം ചെയ്യും.93 പത്രികകളാണ് രാഹുലിന് വേണ്ടി സമര്‍പ്പിച്ചത്.

 rg

കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. വൈകുന്നേരം മൂന്ന് മണിവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.  പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ രാഹുല്‍ അധ്യക്ഷനാകുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കും.

ഡിസംബര്‍ 11 നാണ് നാമനിര്‍ദ്ദേശ പത്രിക പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് നോമിനേഷനുകളില്ലെങ്കില്‍ രാഹുലിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തും. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rahul gandhi filed nomination for of aicc president post. along with sonia gandi, manmohan singh, ak antony, p chidambaram and gulamnabi asad rahul the the nomination.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്