രാഹുല്‍ ഗാന്ധിക്ക് ജാമ്യം; ആര്‍എസ്എസ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് രാഹുല്‍
പട്ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി നല്കിയ കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചു. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ടെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ പ്രസംഗിച്ചതാണ് അപകീര്‍ത്തി കേസിന് ഇടയാക്കിയത്.
കോടികള്‍ വെട്ടിച്ച് രാജ്യം വിട്ട നീരവ് മോദി ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിക്കവെയാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരോക്ഷ പരിഹാസമാണെന്നാണ് ആരോപണം. അതേസമയം, തനിക്കെതിരെ ബിജെപിയും ആര്‍എസ്എസും നീങ്ങുന്നുണ്ടെന്ന് രാഹുല്‍ ആരോപിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമാണ് കേസ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി മുംബൈയിലെ കോടതിയിലാണ് ഹാജരായത്. ഇന്ന് ബിഹാറിലെ പട്നയിലുള്ള കോടതിയിലാണ് ഹാജരാകുന്നത്.
പ്രായം കൂടിയവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ട!! രാഹുലിന് പകരം വേണ്ടത് യുവരക്തം, അമരീന്ദര്‍ നിലപാട്
ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുംബൈയിലെയും പട്നയിലേയും കേസുകള്‍ കൊടുത്തിരിക്കുന്നത് ആര്‍എസ്എസ് പ്രവര്ത്തകരകാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് രാഹുല്‍ ഗാന്ധി പട്നയിലെ സിവില്‍ കോടതിയില്‍ നേരിട്ട് ഹാജരായത്.