Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ തിരിച്ചെത്തി; ഫൈസല്‍ പൊതുവിതരണ സമിതിയില്‍

ന്യൂദല്‍ഹി: ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രതിരോധത്തിനുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. കോണ്‍ഗ്രസ് എം പി അമര്‍ സിംഗിനെയും സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി ലോക്സഭാ അംഗം സുശീല്‍ കുമാര്‍ റിങ്കുവിനെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം എന്നിവയ്ക്കുള്ള സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. അടുത്തിടെ നടന്ന ജലന്ധര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച റിങ്കു ലോക്‌സഭയിലെ ഏക എഎപി അംഗമാണ്. ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച എന്‍ സി പിയുടെ മുഹമ്മദ് ഫൈസലിനെ ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവ സംബന്ധിച്ച കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

RAHUL GANDHI

അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ് പ്രതിരോധത്തിനുള്ള പാര്‍ലമെന്ററി പാനലില്‍ രാഹുല്‍ ഗാന്ധി അംഗമായിരുന്നു. 2019 ലെ മോദി കുടുംബപ്പേര് അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് രാഹുല്‍ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടത്. എന്നാല്‍ ഈ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ ആഗസ്റ്റ് 7 ന് ആണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചത്.

കേസില്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ ഗുജറാത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതോടെയാണ് രാഹുല്‍ ഗാന്ധിയ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയാണ് രാഹുല്‍ ഗാന്ധി. ജനപ്രാതിനിധ്യനിയമപ്രകാരം രണ്ട് വര്‍ഷവും അതില്‍ കൂടുതലുമുള്ള ശിക്ഷ ഒരു ജനപ്രതിനിധിയെ ആ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കും.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ നടപടി വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. പ്രതിപക്ഷ കക്ഷികളെല്ലാം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെ രാഹുലിനെതിരെ ശിക്ഷ വിധിച്ച കീഴ്‌ക്കോടതിയെ സുപ്രീംകോടകി വിമര്‍ശിച്ചിരുന്നു. രണ്ട് വര്‍ഷം തടവെന്ന പരമാവധി ശിക്ഷ വിധിച്ചതിലെ സാംഗത്യമായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.

സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചതോടെ 134 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് ലോക്സഭാ അംഗത്വം തിരിച്ച് കിട്ടിയത്. ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+