കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്‍റെ 'ചിത്രപൂട്ട്'! തന്ത്രം മാറ്റി രാഹുല്‍!! ബിജെപി തകര്‍ന്നടിയും

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി തകര്‍ന്നടിയുമെന്ന് സൂചന | News Of The Day | Oneindia Malayalam

കേന്ദ്രം ഭരിക്കാന്‍ യുപിയില്‍ ജയിക്കണമെന്നാണ് ചൊല്ല്, മറ്റൊന്നും കൊണ്ടല്ല ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനം എന്നത് തന്നെ. 80 സീറ്റുകളാണ് യുപിയില്‍ ഉള്ളത്. കഴിഞ്ഞ തവണ ആകെയുള്ള സീറ്റില്‍ 72 ഉം നേടി ബിജെപി സംസ്ഥാനം തൂത്തുവാരി. എന്നാല്‍ ഇത്തവണ ബിജെപി വെള്ളം കുടിക്കുമെന്ന് മാത്രമല്ല, ചിലപ്പോള്‍ നിലംതൊടുക പോലുമില്ലെന്നുള്ള നിരീക്ഷണളും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നുണ്ട്.

<strong>14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക്!! ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി</strong>14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക്!! ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി

അതിനിടെ യുപിയില്‍ ബിജെപിയെ പൂട്ടാന്‍ അടവ് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ നില തന്നെ പരുങ്ങലില്‍ ആയേക്കാനുള്ള സാധ്യതയാണ് സംസ്ഥാനത്ത് ഉരുത്തിരിഞ്ഞ് വരുന്നത്. വിശദാംശങ്ങളിലേക്ക്

 നിര്‍ണായകം യുപി

നിര്‍ണായകം യുപി

2009 ല്‍ വെറും 116 ലോക്സഭാ സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 2014 ല്‍ ഇത് 282 ആയി ഉയര്‍ന്നു. ഇതില്‍ ഏറിയ പങ്കും നേടിയതാവട്ടെ ഉത്തര്‍പ്രദേശില്‍ നിന്നും. 80 ലോക്സ്ഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്.

 എളുപ്പമല്ല

എളുപ്പമല്ല

ഉത്തര്‍പ്രദേശില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതിലൂടെയാണ് 2014ല്‍ ബിജെപിക്ക് 272 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കഴിഞ്ഞത്.എന്നാല്‍ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമാകില്ല.

 നെഞ്ചിടിപ്പ് ഏറി

നെഞ്ചിടിപ്പ് ഏറി

എസ്പി-ബിഎസ്പിയും ചേര്‍ന്നുള്ള മഹാഗഡ്ബന്ധനാണ് ഇത്തവണ ബിജെപിക്കെതിരെ മത്സരിക്കുന്നത്.ബദ്ധവൈരികളായ ഇരുകക്ഷികളും ആദ്യമായല്ല ഒരുമിക്കുന്നതെങ്കിലും 2014 ല്‍ ബിജെപി വിജയിച്ചകയറിയ സീറ്റുകളില്‍ എസ്പി-ബിഎസ്പി സഖ്യം നേടിയ വോട്ടുകള്‍ മാത്രം മതി ബിജെപിയുടെ നെഞ്ചിടിപപ്പ് ഉയര്‍ത്താന്‍.

കോണ്‍ഗ്രസ് പുറത്ത്

കോണ്‍ഗ്രസ് പുറത്ത്

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയാണ് എസ്പി-ബിഎസ്പി സഖ്യം ബിജെപിക്കെതിരെ മത്സരിക്കുന്നത്. സീറ്റു വിഭജനം സംബന്ധിച്ച പ്രശ്നങ്ങളായിരുന്നു സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താകാന്‍ കാരണം. പലപ്പോഴായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും മായാവതിയോ അഖിലേഷ് യാദവോ അതിനോട് അനുകൂല സമീപനം കാണിച്ചേ ഇല്ല.

 വിട്ടുവീഴ്ച

വിട്ടുവീഴ്ച

എന്നാല്‍ നാലാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി അ‍ഞ്ചാം ഘട്ടത്തിലേക്ക് തിരഞ്ഞെടുപ്പ് കടന്നതോടെ വീണ്ടും ചില തന്ത്രങ്ങള്‍ക്കാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.എന്തൊക്കെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വന്നാലും സംസ്ഥാനത്ത് ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

 പിന്തുണയ്ക്കും

പിന്തുണയ്ക്കും

ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കില്ല. അതിനായി ബിഎസ്പി-എസ്പി മഹാഗഡ്ബന്ധനത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. കോണ്‍ഗ്രസിന് ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് മഹാസഖ്യത്തെ പിന്തുണയ്ക്കും.

 അധികാരത്തില്‍ ഏറില്ല

അധികാരത്തില്‍ ഏറില്ല

എന്തായാലും ഇത്തവണ ബിജെപി അധികാരത്തില്‍ വരില്ലെന്നതിന് യാതൊരു സംശയവുമില്ല. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന മതേതര സഖ്യമാകും ഇത്തവണ അധികാരത്തിലേറുക, ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.

 നിര്‍ദ്ദേശിച്ചു

നിര്‍ദ്ദേശിച്ചു

യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോടും ജ്യോതിരാധിത്യ സിന്ധ്യയോടും താന്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കും.

 പുറത്താക്കും

പുറത്താക്കും

കോണ്‍ഗ്രസ് ജയിക്കാത്ത മണ്ഡലങ്ങളില്‍ ഗഡ്ബന്ധനെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. ഗഡ്ബന്ധനും കോണ്‍ഗ്രസും ചേര്‍ന്ന് ബിജെപിയെ പുറത്താക്കും, രാഹുല്‍ പറഞ്ഞു.

 എതിരാളികള്‍

എതിരാളികള്‍

യുപിയില്‍ എസ്പിക്കും ബിഎസ്പിക്കും ശക്തമായ എതിരാളിയാണ് കോണ്‍ഗ്രസ്. പക്ഷേ തനിക്ക് മായാവതിയും മുലായം സിങ്ങിനോടും ബഹുമാനമാണ്. യുപിയില്‍ മതേതര സഖ്യം തന്നെയാകും വിജയിക്കുക, രാഹുല്‍ പറഞ്ഞു.

 പ്രിയങ്കയും

പ്രിയങ്കയും

എന്തുകൊണ്ട് മഹാസഖ്യത്തിൽ നിന്നും പുറത്തായി എന്ന ചോദ്യത്തിന് അത് മായാവതിയോടും അഖിലേഷിനോടും ചോദിക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ഉത്തർപ്രദേശിൽ മഹാസഖ്യത്തിന് പരോക്ഷ പിന്തുണ നൽകുന്നുണ്ടെന്ന സൂചന കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയും നല്‍കിയിരുന്നു.

English summary
Rahul Gandhi: In UP seats we are not winning, Congress is supporting SP-BSP alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X