കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

56 ദിവസത്തെ 'ധ്യാനം' കഴിഞ്ഞു, രാഹുല്‍ ഗാന്ധി തിരിച്ചെത്തി

Google Oneindia Malayalam News

ദില്ലി: എവിടെയായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ 56 ദിവസങ്ങളില്‍. പലരും പറഞ്ഞു രാഹുല്‍ പലയിടത്താണ് എന്ന്. കൊച്ചിയിലാണ് രാഹുല്‍ എന്ന് പറഞ്ഞവര്‍ വരെയുണ്ട്. ആശങ്കകള്‍ക്കും കാത്തിരിപ്പുകള്‍ക്കും അവസാനമിട്ട് ഒടുവില്‍ രാഹുല്‍ ഗാന്ധി തിരിച്ചുവന്നു. വ്യാഴാഴ്ച രാവിലെ 11.15നുള്ള തായ്‌ലന്‍ഡ് വിമാനത്തിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ദില്ലിയിലെത്തിയത്.

കറുത്ത ഷര്‍ട്ടിട്ട് കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു രാഹുല്‍. മാധ്യമപ്രവര്‍ത്തകരോട് ഒരക്ഷരം മിണ്ടിയില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഹുലിനെ നേരെ വീട്ടിലെത്തിച്ചു. തുഗ്ലക് റോഡിലെ വീട്ടില്‍ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും രാഹുല്‍ മുഖം കൊടുത്തില്ല. കോണ്‍ഗ്രസ് പ്രസിഡണ്ടും അമ്മയുമായ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.

പടക്കം പൊട്ടിച്ച് ആഘോഷം

പടക്കം പൊട്ടിച്ച് ആഘോഷം

പ്രിയപ്പെട്ട നേതാവിന്റെ തിരിച്ചുവര് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നത്.

എവിടെയായിരുന്നു രാഹുല്‍

എവിടെയായിരുന്നു രാഹുല്‍

കഴിഞ്ഞ രണ്ട് മാസത്തോളമായി രാഹുല്‍ ഗാന്ധി മ്യാന്‍മാറിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫെബ്രുവരി 23 നുള്ള ബഡ്ജറ്റ് സെക്ഷന് രണ്ട് ദിവസം മുമ്പാണ് പാര്‍ട്ടിയില്‍ നിന്നും ലീവെടുത്ത് രാഹുല്‍ അപ്രത്യക്ഷനായത്.

ധ്യാനത്തിലായിരുന്നു

ധ്യാനത്തിലായിരുന്നു

മ്യാന്‍മാറിലെ യാംഗോണില്‍ ധ്യാനത്തിലായിരുന്നത്രെ രാഹുല്‍. ബുധനാഴ്ച രാത്രി രാഹുല്‍ തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷേ വിമാനം വൈകി

19ന് സജീവമാകും

19ന് സജീവമാകും

തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഏപ്രില്‍ 19ഓടെ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് പി സി ചാക്കോ പറയുന്നു. കിസാന്‍ റാലിയിലാകും രാഹുല്‍ പ്രത്യക്ഷപ്പെടുക.

English summary
Congress vice president Rahul Gandhi has finally returned from his two-month-long sabbatical on Thursday. The 44-year-old leader arrived here at 11.15 am on a Thai Airways plane from Bangkok,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X