പ്രതിപക്ഷത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിയല്ല... കോണ്‍ഗ്രസിനെ തള്ളാനൊരുങ്ങി മമത!!
കൊല്‍ക്കത്ത: മഹാസഖ്യത്തിന്റെ യോഗം നീട്ടിവെച്ചതിന് പിന്നാലെ പുതിയ നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി. രാഹുല്‍ ഗാന്ധിയല്ല പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് മമത പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പായിട്ടാണ് ഇതിനെ കാണുന്നത്. ഇപ്പോഴുള്ള നീക്കം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന് മമത നേരത്തെ തന്നെ പറഞ്ഞിരുന്നു.
പക്ഷേ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു നേതാവ് പ്രതിപക്ഷ മുന്നണിയുടെ നേതാവായി സ്വയം ഉയരേണ്ടെന്നാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ വെല്ലുന്ന തന്ത്രങ്ങളാണ് മമത അണിയറയില്‍ തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ മുന്നണിയുടെ യോഗം നടത്തുന്ന സമയത്തെയും മമത എതിര്‍ത്തിരുന്നു. അതേസമയം യോഗം അടുത്ത ദിവസം തന്നെ എന്തായാലും നടക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

നേതാവ് ആരാണ്?
ചന്ദ്രബാബു നായിഡു മമതയെ കൊല്‍ക്കത്തയിലെത്തി കണ്ടതിന് പിന്നാലെ ഇവര്‍ ഒരുമിച്ച് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് ആരാണ് പ്രതിപക്ഷ സഖ്യത്തിന്റെ നേതാവെന്നാണ്. എന്നാല്‍ എല്ലാവരും സഖ്യത്തിന്റെ നേതാക്കളെന്നായിരുന്നു മമതയുടെ മറുപടി. അതേസമയം രാഹുല്‍ ഗാന്ധിയെ ഒഴിവാക്കിയുള്ള പരാമര്‍ശമാണ് ഇത്. കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.

മമതയ്ക്ക് അതൃപ്തി
രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ നേതാവായി നേരത്തെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതില്‍ കടുത്ത അതൃപ്തിയിലാണ് മമത. രാഹുലിനെ നേതൃനിരയുടെ നായകനായും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും കാണിക്കുന്നത് ദോഷം ചെയ്യുമെന്നാണ് മമതയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമല്ല മമതയും തൃണമൂലും ലക്ഷ്യമിടുന്നത്. പകരം ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും പാര്‍ട്ടിക്ക് പ്രാധാന്യമുള്ളതായിരിക്കണം സഖ്യമെന്നാണ് അവരുടെ വാദം.

യോഗം നടക്കും
പ്രതിപക്ഷ സഖ്യത്തിന്റെ യോഗം നടക്കുമെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ നവംബര്‍ 22ന് ഇത് നടക്കില്ല. പകരം ഇടഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തിയ ശേഷമആമ് യോഗം നടക്കുക. അതിന് മായാവതിയെയും അഖിലേഷ് യാദവിനെയും അനുനയിപ്പിക്കേണ്ടി വരും. ഇത് കൂടി മുന്നില്‍ കണ്ടാണ് അവര്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും തള്ളി പ്പറഞ്ഞിരിക്കുന്നത്. അതേസമയം പുതിയ നേതാവിനെയും മമത കണ്ടെത്തിയിട്ടുണ്ടെന്നാണ് തൃണമൂല്‍ നേതാക്കള്‍ നല്‍കുന്ന സൂചന.

നായുഡുവിനെ കടത്തിവെട്ടി
കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വേണ്ടിയാണ് ചന്ദ്രബാബു നായിഡു പ്രതിപക്ഷ മുന്നണി ആരംഭിക്കാമെന്ന് തീരുമാനിച്ചത്. അദ്ദേഹം ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ കണ്ട ഉടനെ ഡിഎംകെ നേതാക്കള്‍ പറഞ്ഞത് രാഹുല്‍ പ്രധാനമന്ത്രിയാവുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു. പിന്നീട് കുമാരസ്വാമിയും ഇത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ ഇത് നേരത്തെ മനസ്സിലാക്കിയ മമത നായിഡുവിനെ കടത്തി വെട്ടുന്ന നീക്കമാണ് നടത്തിയത്. രാഹുലിനെ മുന്‍നിരയില്‍ നിര്‍ത്തിയാല്‍ തങ്ങളുടെ വില നഷ്ടപ്പെടുമെന്ന മമതയ്ക്കറിയാം.

മായാവതിക്കായി നീക്കം
മായാവതിയെ പ്രധാനമന്ത്രിയാക്കാനാണ് മമത ലക്ഷ്യമിടുന്നത്. മമതയുടെ മനസ്സിലുള്ള നേതാവും അത് തന്നെയാണ്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ സഖ്യ സാധ്യത ചര്‍ച്ച ചെയ്തിരുന്നു. മായാവതിയെ പ്രതിപക്ഷ ഐക്യത്തിന്റെ നേതാവായി ഉയര്‍ത്തിക്കാണിക്കാനാണ് തീരുമാനം. അതേസമയം ഉത്തര്‍പ്രദേശിലെ സഖ്യത്തിന് എത്ര സീറ്റ് ലഭിക്കുന്നുവെന്നതും ഇതില്‍ നിര്‍ണായകമാകും. മായാവതിയാണെങ്കില്‍ അഖിലേഷ് യാദവും പ്രതിപക്ഷ മുന്നണിയെ പിന്തുണയ്ക്കും. അതാണ് മമത ലക്ഷ്യമിടുന്നത്.

ദക്ഷിണേന്ത്യ വേണ്ട
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് ഒരുങ്ങുന്നത്. ഇതിന് ബദലായി ഹിന്ദി ഹൃദയഭൂമിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ചേര്‍ന്നുള്ള സഖ്യമാണ് മമത ലക്ഷ്യമിടുന്നത്. വലിയ സംസ്ഥാനങ്ങളും ഇവിടെയാണ് ഉള്ളത്. ബംഗാളും യുപിയും മഹാരാഷ്ട്രയും ഇതില്‍ നിര്‍ണായകമാകും. അതേസമയം മഹാസഖ്യത്തില്‍ ഇതോടെ രണ്ട് വിഭാഗങ്ങള്‍ ഉണ്ടാവുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്തായാലും രാഹുലിന്റെ പ്രധാനമന്ത്രി പദം നടക്കാന്‍ പോകുന്നില്ലെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസില്ലാതെ സാധ്യമല്ല
നായിഡുവിന് നന്നായറിയാം കോണ്‍ഗ്രസില്ലാതെ സഖ്യം സാധ്യമാവില്ലെന്ന്. തകര്‍ന്നടിഞ്ഞ സമയത്ത് പോലും 44 സീറ്റുമായി കോണ്‍ഗ്രസ് മുന്നിലുണ്ട്. ഇത്തവണ അത് നൂറ് സീറ്റ് കടക്കാനും സാധ്യതയുണ്ട്. അപ്പോള്‍ കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിക്ക് പ്രധാനമന്ത്രി പദം നല്‍കേണ്ടി വരും. എന്നാല്‍ മമത 2019ലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന രീതിയിലാണ് നീക്കങ്ങള്‍ നടത്തുന്നത്. എ്ന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്. മായാവതിക്ക് കോണ്‍ഗ്രസിനേക്കാള്‍ സീറ്റ് ലഭിക്കുകയും അസാധ്യമാണ്.
മിസോറാമില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ച... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ
ഉത്തരാഖണ്ഡില്‍ ബിജെപി തകര്‍ന്നടിഞ്ഞു.... സ്വതന്ത്രര്‍ക്ക് മുന്നേറ്റം, ഡെറാഡൂണില്‍ മേയര്‍ പോരാട്ടം