രാഹുല്‍ ഗാന്ധി ഇപ്പോഴും കുട്ടിയാണ്, ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍
ദില്ലി: കോണ്‍ഗ്രസ്സ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും കുട്ടിയാണെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ദില്ലിയില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ കുട്ടി മരിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം പക്വതയില്ലാത്തതാണെന്നാണ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.
പടിഞ്ഞാറന്‍ ദില്ലിയില്‍ ശെകൂര്‍ വസതിയില്‍ ഞായറാഴ്ച റെയില്‍വേ കൈയേറ്റമൊഴിപ്പിക്കുന്നതിനിടെ ആറു മാസം പ്രായമായ കുട്ടി മരിച്ചത് വിവാദമായിരുന്നു. കുഞ്ഞിന്റെ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെ എ എപി പാര്‍ട്ടി പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ പ്രതിഷേധത്തിനെതിരെ രാഹുല്‍ ഗാന്ധി പ്രസ്താവന ഇറക്കിയിരുന്നു. എ എ പി പാര്‍ട്ടിയാണ് ദില്ലി ഭരിക്കുന്നത്. കുഞ്ഞ് മരിച്ച സംഭവത്തില്‍ ഇവര്‍ എന്തിനാണ് ധര്‍ണയിരിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിന് മറുപടിയായാണ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.
രാഹുല്‍ ഇപ്പോഴും കുട്ടിയാണ്. റെയില്‍വേ കേന്ദ്രസര്‍ക്കാരിന് കീഴിലാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ഇതുവരെ പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല എന്ന് ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. ദില്ലിയില്‍ തണുപ്പു തുടങ്ങിയപ്പോള്‍ റെയില്‍ വേയുടെ ഭാഗത്തു നിന്നും 500 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എ എപി രംഗത്തു വന്നത്.












Click it and Unblock the Notifications