കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അഗ്രസീവ് മോഡിലേക്ക്, ഗെയിം മാറ്റി രാഹുല്‍, ബിജെപിയെ പൂട്ടാന്‍ ദേശീയ പ്ലാനുമായി ടീം!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കോവിഡ് കാലത്തുണ്ടായിരുന്ന സമീപനത്തില്‍ അടിമുടി മാറ്റത്തിലേക്ക് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ ദേശീയ നയം രൂപീകരിച്ച് ഒറ്റക്കെട്ടായി പോരിന് തുടക്കമിട്ട് കഴിഞ്ഞു കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ ക്യാമ്പയിന്‍, ഇന്ന് നിരവധി നേതാക്കളാണ് ഏറ്റുപിടിച്ചിരിക്കുന്നത്. ഏറ്റവും അമ്പരിപ്പിക്കുന്ന സീനിയര്‍-ജൂനിയര്‍ നേതാക്കള്‍ വ്യത്യാസമില്ലാതെ രാഹുലിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗത്തില്‍ സോണിയാ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തുടര്‍ച്ച ഇടുകയാണ് കോണ്‍ഗ്രസ്.

രാഹുലിന്റെ മാറ്റം

രാഹുലിന്റെ മാറ്റം

രാഹുല്‍ ഗാന്ധി അടിമുടി മാറിയാണ് പുതിയ പ്ലാനിന് അടിത്തറയിട്ടത്. കോവിഡ് കാലത്ത് ഏറ്റവും ശാന്തനായി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുകയും, എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്ത രാഹുല്‍, പക്ഷേ ദേശീയ സുരക്ഷാ വിഷയത്തില്‍ തീവ്ര സ്വഭാവം പുറത്തെടുത്തിരിക്കുകയാണ്. ചൈനയുടെ ആക്രമണ സ്വഭാവത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ മേഖല അടിയറവ് വെച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി ഇതിനോട് പ്രതികരിച്ച രീതി തന്നെ രാഹുലിന്റെ ചുവടുമാറ്റം പ്രകോപിപ്പിച്ചു എന്നതിന്റെ തെളിവാണ്.

കൗണ്ടര്‍ അറ്റാക്കിംഗ് ചോദ്യങ്ങള്‍

കൗണ്ടര്‍ അറ്റാക്കിംഗ് ചോദ്യങ്ങള്‍

മോദി തന്നെ ഉന്നയിച്ച ചോദ്യങ്ങളിലെ വീഴ്ച്ചകള്‍ പരിശോധിച്ചാണ് ഓരോ ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചിരിക്കുന്നത്. ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം നടന്നത് എവിടെയെന്ന് പ്രധാനമന്ത്രി പറയണമെന്നാണ് രാഹുലിന്റെ ആവശ്യം. അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ച് കയറിയിട്ടില്ലെന്ന്് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് രാഹുല്‍ ഉന്നയിച്ചത്.

ദേശീയ പ്ലാനുമായി കോണ്‍ഗ്രസ്

ദേശീയ പ്ലാനുമായി കോണ്‍ഗ്രസ്

ബിജെപിയുടെ അതേ രീതിയില്‍ അഗ്രസീവായി ദേശീയത കൊണ്ട് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍. ഒരുവിധം എല്ലാ നേതാക്കളും രാഹുലിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. രാഹുലിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ഇത് തുടങ്ങുകയും ചെയ്തു. ശശി തരൂര്‍, രണ്‍ദീപ് സുര്‍ജേവാല, ചിദംബരം, ആനന്ദ് ശര്‍മ എന്നീ വമ്പന്‍മാര്‍ തന്നെ സര്‍ക്കാരിനെതിരെ ചോദ്യം ചെയ്ത് രംഗത്ത് വന്ന് കഴിഞ്ഞു. കോണ്‍ഗ്രസില്‍ ഒരാള്‍ പോലും വ്യത്യസ്ത അഭിപ്രായമില്ലാതെ ഒറ്റക്കെട്ടായി ബിജെപിയെയും മോദിയെയും ചോദ്യം ചെയ്യുന്നതാണ് പ്ലാന്‍.

Recommended Video

cmsvideo
Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam
മുന്‍നിരയിലേക്ക് എത്തുന്നു

മുന്‍നിരയിലേക്ക് എത്തുന്നു

രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വലിയൊരു വിഷയവുമായിട്ട് തിരിച്ചെത്തണമെന്ന വാശിയിലായിരുന്നു രാഹുല്‍. അതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സമയത്ത് രാജ്യത്ത് തിരഞ്ഞെടുപ്പ് സാഹചര്യം കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒന്നില്ലാത്തതിനാല്‍ രാഹുലിന് മോദിയെ കൃത്യമായി ചോദ്യം ചെയ്ത് കുരുക്കാനാവും. രാഹുല്‍ തിരിച്ചുവരവിനുള്ള സൂചനകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ആരംഭിച്ചിട്ടുണ്ട്. ചൈനീസ് വിഷയത്തിലെ ക്യാമ്പയിനും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഒപ്പമിറങ്ങി തരൂര്‍

ഒപ്പമിറങ്ങി തരൂര്‍

രാഹുലിന്റെ നയത്തിന് പൂര്‍ണ പിന്തുണ ശശി തരൂരില്‍ നിന്ന് തുടര്‍ച്ചയായി ലഭിക്കുന്നുണ്ട്. രാഹുലിന്റെ അനലിറ്റിക്‌സ് ടീമിലും തരൂരിന്റെ സാന്നിധ്യമുണ്ട്. അധ്യക്ഷനായി രാഹുല്‍ തിരിച്ചെത്തുന്നതോടെ നിര്‍ണായ സ്ഥാനമാണ് തരൂരിനെ കാത്തിരിക്കുന്നത്. ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് തരൂര്‍ ചോദിക്കുന്നു. ചൈനയെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചെന്നും തരൂര്‍ കുറ്റപ്പെടുത്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി തരൂരും അഗ്രസീവ് മോഡിലാണ് സര്‍ക്കാരിനെ നേരിട്ടത്.

മൂന്ന് ചോദ്യങ്ങള്‍

മൂന്ന് ചോദ്യങ്ങള്‍

രാഹുലിന്റെ ചോദ്യങ്ങള്‍ ചിദംബരവും ആവര്‍ത്തിച്ചിട്ടുണ്ട്. ചൈനീസ് സൈന്യം നമ്മുടെ മണ്ണില്‍ കാലുകുത്തിയിട്ടില്ലെങ്കില്‍ എന്തിനാണ് തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതെന്നും, നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ചതെന്നും ചിദംബരം ചോദിക്കുന്നു. നമ്മുടെ സൈനികരുടെ വീരമൃത്യുവിന് എങ്ങനെയാണ് തിരിച്ചടി നല്‍കാന്‍ മോദി പദ്ധതിയിടുന്നതെന്ന് സുര്‍ജേവാല ചോദിച്ചു. ആരുടെ മേഖലയിലാണ് നമ്മുടെ സൈനികര്‍ മരിച്ചതെന്ന് ബിജെപി വിശദീകരിക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. ചൈനീസ് കടന്നുകയറ്റമില്ലെന്ന മോദിയുടെ പരാമര്‍ശം പ്രശ്‌നത്തെ വിലകുറച്ച് കാണലാണെന്ന് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് മോദി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ പോള്‍ ഗെയിം

കോണ്‍ഗ്രസിന്റെ പോള്‍ ഗെയിം

ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ രീതി പിന്തുടരുകയാണ് രാഹുല്‍ ചെയ്തിരിക്കുന്നത്. ഒരുപരാമര്‍ശം പാര്‍ട്ടിയുടെ സുപ്രധാന നേതാവ് നടത്തുകയും, അതിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്ന രീതിയാണിത്. മോദിക്കെതിരെ ഇതാണ് ഫലപ്രദമെന്ന് കോണ്‍ഗ്രസിന് ലഭിക്കുന്ന പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. രാഹുലിന്റെ വാക്കാണ് കോണ്‍ഗ്രസിന്റെ നയം എന്ന രീതി കൂടിയാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. ഇതിലൂടെ ചൈനയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മോദിയെ പ്രേരിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. കോവിഡ് കാലത്ത് ഇത് വിജയകരമായിരുന്നു. ബിജെപിയുടെ കാലത്തെ പ്രതിരോധ വീഴ്ച്ചകളും ഒരുവശത്ത് കോണ്‍ഗ്രസ് ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്.

English summary
rahul gandhi looking for a comeback, ladakh faceoff gives him grip in national issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X