Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പങ്കെടുക്കില്ല, കേസ് ജയിച്ചതിന് ശേഷം മാത്രം തിരിച്ചെത്തും

rahul

ദില്ലി: രാഹുല്‍ ഗാന്ധി മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ചര്‍ച്ചകള്‍. അദ്ദേഹം പാര്‍ലമെന്റിലേക്ക് ഈ സമ്മേളനത്തില്‍ ഇനി വരില്ലെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ വിജയിച്ച ശേഷം മാത്രമേ അദ്ദേഹം പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തൂ.

ശിക്ഷയ്‌ക്കെതിരെ രാഹുലിന് അപ്പീല്‍ നല്‍കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അപ്പീല്‍ കോടതി പരിഗണിക്കുന്നത് വരെ രാഹുല്‍ പാര്‍ലമെന്റില്‍ എത്തില്ല. നാളെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. രാവിലെ പത്ത് മണിക്കാണ് യോഗം ചേരുക.

കേസിന്റെ ഭാഗമായി രാഹുല്‍ ഇന്ന് സൂറത്തിലായിരുന്നു. വൈകീട്ടോടെ അദ്ദേഹം ദില്ലിയിലെത്തിയിട്ടുണ്ട്. എന്റെ മതം സത്യത്തിലും, അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവമെന്നും രാഹുല്‍ കുറിച്ചു.

rahul gandhi

20 മിനുട്ട് മാത്രം നീണ്ട ഒരു വാദത്തിനൊടുവില്‍ ഇത്രയും കഠിനമായ ഒരു ശിക്ഷ എങ്ങനെയാണ് കോടതി നല്‍കുകയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഇതൊരു നിയമപ്രശ്‌നം മാത്രമല്ല, വളരെ ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്.

മോദി സര്‍ക്കാരിന്റെ പകയുടെ രാഷ്ട്രീയമാണിത്. ഭീഷണിയുടെയും, ഭയപ്പെടുത്തലിന്റെയും രാഷ്ട്രീയമാണ്. വേട്ടയാടലിന്റെ രാഷ്ട്രീയവുമാണെന്നും ജയറാം രമേശ് പറഞ്ഞു.

കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം

അതേസമയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിധിക്കെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. രാഹുല്‍ ഗാന്ധി ഇതുപോലൊരു മാനനഷ്ടക്കേസില്‍ കുടുക്കുന്നത് ഒട്ടും അനുയോജ്യമല്ലെന്നും കെജ്രിവാള്‍ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ആര്‍ജെഡി, ഉദ്ധവ് താക്കറെ വിഭാഗം എന്നിവരും രാഹുലിനെ പിന്തുണച്ചു.

കോടതി നടപടികള്‍ തുടക്കം മുതല്‍ പിഴവുകള്‍ നിറഞ്ഞതാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതില്‍ പരാതി നല്‍കേണ്ടത്, അല്ലാതെ പൂര്‍ണേഷ് മോദിയല്ല. കാരണം രാഹുല്‍ ലക്ഷ്യമിട്ടത് നരേന്ദ്ര മോദിയെയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+