കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പ്രധാനമന്ത്രിയാകില്ല, പാര്‍ട്ടിയെ നയിക്കും

  • By Aswathi
Google Oneindia Malayalam News

ദില്ലി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കില്ല. പകരം അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യ ചുമതല നല്‍കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന തീരുമാനം യോഗത്തില്‍ ശക്തമായി ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അങ്ങനൊരു കീഴ് വഴക്കം പാര്‍ട്ടിക്കില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി നയിക്കണമെന്നായിരുന്നു പിന്നെ ഉയര്‍ന്നുവന്ന ആവശ്യം. അത് സോണിയ അംഗീകരിക്കുകയും ചെയ്തു.

Rahul Gandhi

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന നിലപാട് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് പി ചിദംബരം അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ പതറിയ പ്രവര്‍ത്തകര്‍ക്ക് രാഹുലിനെ പ്രധാനമന്ത്രിയായ പ്രഖ്യാപിക്കുന്നത് ആത്മവിശ്വാസം നല്‍കുമെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ സോണിയ എതിര്‍ത്തതോടെ അത് വിഫലമായി.

രാഹുലിനെ വര്‍ക്കിങ് പ്രസിഡന്റാക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധ മന്ത്രി എകെ ആന്റണി, തൊഴില്‍ മന്ത്രിയും സിപിപി സെക്രട്ടിയുമായ കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു. രാഹുലിന്റെ സ്ഥാനം എഐസിസി സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

English summary
The Congress decided party vice-president Rahul Gandhi would not be named its prime ministerial candidate in the run-up to the Lok Sabha elections. A Congress Working Committee resolution said Gandhi would lead the party’s campaign for the polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X