• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിലെ കോൺഗ്രസിന് രാഹുലിന്റെ ഉപദേശം; ശബരിമല വിഷയത്തിൽ കൊടിപിടിച്ച് സമരം വേണ്ട...

ദില്ലി: ശബരിമല വിഷയത്തിൽ കേരളത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ബിജെപി-സംഘപരിവാർ സംഘമാണ് നിലക്കലിലും പമ്പയിലും അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നാണ് മന്ത്രിമാരുടെ വാദം. എന്നാൽ അക്രമത്തിന് പിന്നിൽ ഞങ്ങളല്ലെന്ന വാദവുമായി ബിജെപി നേതാക്കളും രംഗത്തെത്തി. വിശ്വാസങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി തന്നെയാണ് കോൺഗ്രസും കേരളത്തിൽ നിലപാട് എടുത്തിരിക്കുന്നത്.

സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍

കെ സുധാകരൻ അടക്കമുള്ള നേതാക്കൾ നിലക്കലിൽ പ്രതിഷേധക്കാരുടെ സമര പന്തൽ സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുത‌െന്നും ദില്ലിയിലെത്തിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് കർശന നിർദേശം നൽകിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തീവ്രസമരം കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണ്. ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരവും മാനിക്കണമെന്നും ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദേശിച്ചെന്നാണ് റിപ്പോർട്ട്.

നിലപാടിൽ വൈരുദ്ധ്യമില്ല

നിലപാടിൽ വൈരുദ്ധ്യമില്ല

വിഷയത്തില്‍ സമരവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാനാണ് മുല്ലപ്പള്ളിയും ചെന്നിത്തലയുമടക്കം വ്യാഴാഴ്ച രാഹുൽ ഗാന്ധിയെ കണ്ടത്. ശബരിമല വിഷയത്തിൽ എഐസിസിയുടെയും കെപിസിസിയുടെയും നിലപാടുകൾ തമ്മിൽ വൈരുധ്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. സംസ്ഥാനത്തെ അവസ്ഥ രാഹുൽ ഗാന്ധിയുമായി വിശദമായി ചർച്ച ചെയ്തതായി രമേശ് ചെന്നിത്തല യും പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ല എന്ന നിലപാടും നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

സമവായ ശ്രമവുമായി ദേവസ്വം ബോർഡ്

സമവായ ശ്രമവുമായി ദേവസ്വം ബോർഡ്

അതേസമയം ശബരിമല വിഷയത്തിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടയിൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നു. വിഷയത്തില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു. വെള്ളിയാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ശബരിമല വിധിയില്‍ പുനഃപരിശോധന ഹര്‍ജി കൊടുക്കുന്നത് പരിഗണിച്ചാല്‍ പ്രതിഷേധക്കാര്‍ സമരം നിര്‍ത്തുമോയെന്ന് പദ്മകുമാർ ചോദിക്കുകയായിരുന്നു.

പ്രതികരിക്കാനില്ലെന്ന് ശ്രീധരൻ പിള്ള

പ്രതികരിക്കാനില്ലെന്ന് ശ്രീധരൻ പിള്ള

നേരത്തേ പന്തളം കൊട്ടാരം പ്രതിനിധികളടക്കം പുനഃപരിശോധന ഹർജി എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബോര്‍ഡ് വീണ്ടും സമവാക ശ്രമവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ‘നപുംസക നയം പുലര്‍ത്തുന്നവരോട് പ്രതികരിക്കാനില്ല. വിശ്വാസികളാണ് ഇക്കാര്യത്തില്‍ തീരുമാനിക്കേണ്ടത്. ' എന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള രംഗത്തെത്തുകയായിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി ഉൾപ്പടെ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനമെടുക്കാൻ ദേവസ്വംബോർഡിന് സ‍ർക്കാരിന്‍റെ അനുമതിയും ലഭിച്ചിട്ടുണ്ട്.

ചർച്ചകളെ സ്വാഗതം ചെയ്യുന്നു

ചർച്ചകളെ സ്വാഗതം ചെയ്യുന്നു

ദേവസ്വംബോർഡ് പുനഃപരിശോധനാഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സർക്കാർ എന്നും ചർച്ചകളെ സ്വാഗതം ചെയ്യുകയാണ്. സമാധാനാന്തരീക്ഷം കൊണ്ടുവരാനാണ് ബോർഡ് ആഗ്രഹിക്കുന്നതെന്നാണ് കരുതുന്നത്. അത് സ്വാഗതം ചെയ്യുന്നുവെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ദേവസ്വം ബോർഡിന്‍റെ നിർണായകയോഗം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നിലപാട് അയയുന്നുവെന്ന സൂചനയാണ് ലഭിയ്ക്കുന്നത്.

English summary
Rahul Gandhi on Sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X