ആര്‍എസ്എസ്സിനെയും ബിജെപിയെയും നേരിടാന്‍ ഗീത പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഭഗവത് ഗീതയും പനിഷത്തുകളും പഠിച്ച് ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാന്‍ തയ്യാറെടുക്കയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധനചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.

ബിജെപിയും ആര്‍എസ്എസ്സും ഉപനിഷത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരെയും ഒരുപോലെ കാണണമെന്ന് ഉപനിഷത്തുകള്‍ പറയുമ്പോള്‍ അതിനു വിരുദ്ധമായി ജനങ്ങളെ അടിച്ചമര്‍ത്തുകയാണ് ആര്‍എസ്എസുകാര്‍. ബിജെപിക്ക് ആര്‍എസ്എസ് തലസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് മനസിലാക്കാന്‍ കഴിയുന്നത് ഇന്ത്യയെ മൗലികമായി മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

rahulgandhi

രാജ്യത്തിനു മേല്‍ തങ്ങളുടെ ആശയം ബിജപി അടിച്ചേല്‍പ്പിക്കുകയാണ്. വിയോജിപ്പുകള്‍ അവര്‍ അംഗീകരിക്കുന്നില്ല. എല്ലാ വ്യക്തികള്‍ക്കും അവരുടേതായ അഭിപ്രായം പറയാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശമുണ്ട്. മോദിയാണ് എല്ലാറ്റിലും വലുതെന്നാണ് അവര്‍ കരുതുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

English summary
Rahul Gandhi reading Upanishads, Gita to tackle RSS-BJP forces
Please Wait while comments are loading...