ഞാന്‍ നരേന്ദ്രഭായിയെപ്പോലെയല്ല, മനുഷ്യനാണ്; മോദിക്ക് മറുപടിയുമായി രാഹുലിന്റെ പുതിയ ട്വീറ്റ്

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ബിജെപിക്കും നരേന്ദ്ര മോദിക്കും മറുപടിയുമായി രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീറ്റ്. താന്‍ നരേന്ദ്ര ഭായിയെ പോലെ അല്ലെന്നും മനുഷ്യനാണെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.ഗുജറാത്തിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് മോദിയോട് ചോദിച്ച ഏഴാമത്തെ ചോദ്യത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ച് രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്ത് വന്നിരുന്നു.

അതിന് മറുപടിയുമായാണ് രാഹുലിന്റെ പുതിയ ട്വീറ്റ്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിയോട് ചോദ്യങ്ങളുന്നയിക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഏഴാമത്തെ ചോദ്യത്തിലാണ് തെറ്റുണ്ടായത്. 2014 മുതല്‍ ഗുജറാത്തിലുണ്ടായ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചോദ്യത്തിലാണ് ശതമാനക്കണക്കില്‍ തെറ്റുണ്ടായിരുന്നത്.

rahulgandh

രാഹുലിന്റെ പുതിയ ട്വീറ്റിന്റെ ഉള്ളടക്കം ഇങ്ങനെ'എല്ലാ ബിജെപി സുഹൃത്തുക്കള്‍ക്കും വേണ്ടി നരേന്ദ്ര ഭയിയില്‍ നിന്ന് വ്യത്യസ്ഥമായി ഞാന്‍ മനഷ്യനാണ്. നാം ചിലപ്പോഴൊക്കെ തെറ്റുകള്‍ ചെയ്യാറുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. അത് എന്റെ തെറ്റുകളെ തിരുത്തി എന്നെ മെച്ചപ്പെടുത്താന്‍ സഹായിക്കും അതുകൊണ്ട് നിങ്ങള്‍ അത് തുടരുക തന്നെ ചെയ്യുക. രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rahul gandi replys to modi through his new tweet. for all my bjp friends: unlike narendrabhai, i am human. we do make the odd mistake and that's what makes life interesting. thanks for pointing it out and please do keep it coming, it really helps me improve.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്