കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍റെ പ്രസ്മീറ്റ് പാസുകള്‍ വിറ്റത് ഒരു ലക്ഷം രൂപക്ക്: ആരോപണവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

ചെന്നൈ: കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവ്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയില്‍ നടത്തിയ പ്രസ്മീറ്റിന്‍റെ പാസുകള്‍ 50000 മുതല്‍ ഒരു ലക്ഷം വരേയുള്ള നിരക്കില്‍ വിറ്റുവെന്നാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട കരാട്ടെ ത്യാഗരാജന്‍ ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ചെന്നൈ സന്ദര്‍ശനത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതെന്നും അദ്ദേഹം ആരോപിക്കുന്നു.

<strong>കോണ്‍ഗ്രസ് വിളിച്ചു; ഭിന്നതകള്‍ക്കിടയിലും ഒരുമിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍, ലക്ഷ്യം പാലാ</strong>കോണ്‍ഗ്രസ് വിളിച്ചു; ഭിന്നതകള്‍ക്കിടയിലും ഒരുമിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍, ലക്ഷ്യം പാലാ

സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റിയുടെ മീഡിയാ കോര്‍ഡിനേര്‍ ഗോപണ്ണക്കെതിരെയാണ് ത്യാഗരാജന്‍ ആരോപണം ഉന്നയിക്കുന്നത്. ''രാഹുലിന്റെ വാർത്താസമ്മേളനത്തിനെന്ന പേരിൽ 50,000 മുതൽ ഒരുലക്ഷം രൂപ നിരക്കിൽ പാസുകള്‍ വിറ്റിരിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്? എത്ര വലിയ സുരക്ഷാ വീഴ്ചയാണിത്. ഇതിനെതിരെ ഞാന്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും.' ത്യാഗരാജന്‍ പറഞ്ഞു.

rahul-

ഇക്കാര്യം താന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഴകിരിയോട് സൂചിപ്പിക്കുകയും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം മൗനം പാലിക്കുകയാണെന്ന് ത്യാഗരാജൻ ആരോപിക്കുന്നു. സഖ്യകക്ഷിയായ ഡിഎംകെയ്ക്ക് എതിരായി നടത്തിയ പ്രസ്താവനയുടെ പേരിലായിരുന്നു സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്‍റായ കരാട്ടെ ത്യാഗരാജനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്. 'ഡിഎംകെ സഖ്യം ഇല്ലെങ്കിലും കോൺഗ്രസിന് വിജയിക്കാനാകും' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

<strong> 'കിട്ടാത്ത മുന്തിരി പുളിക്കും'; പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്</strong> 'കിട്ടാത്ത മുന്തിരി പുളിക്കും'; പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ത്യാഗരാജനെതിരായ നടപടിയെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിശദീകരണം. പാര്‍ട്ടി നടപടിക്ക് പിന്നാലെ മുതിര്‍ന്ന നേതാവ് പി ചിദംബരവുമായി ത്യാഗരാജന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തന്‍റെ ഭാഗം ചിദംബരത്തോട് വ്യക്തമാക്കിയതായും അദ്ദേഹം നേതൃത്വത്തിന് മുന്നില്‍ അത് വിശദീകരിക്കുമെന്നാണ് കരുതുന്നതെന്നും കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ത്യാഗരാജന്‍ അഭിപ്രായപ്പെട്ടിരുന്നു.

<strong> കേരളത്തില്‍ തടവിലുള്ള ബിജെപിക്കാരെ വിട്ടയക്കുന്നതോടെ ബിനോയ് പ്രശ്നം തീരും; കെ മുരളീധരന്‍</strong> കേരളത്തില്‍ തടവിലുള്ള ബിജെപിക്കാരെ വിട്ടയക്കുന്നതോടെ ബിനോയ് പ്രശ്നം തീരും; കെ മുരളീധരന്‍

English summary
Rahul gandhi's press meet passes sold for lakh of rupees, alleges R Thyagarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X