കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നോട്ടുനിരോധനം പോലെ പാവപ്പെട്ടവര്‍ക്ക് നേരെയുള്ള നികുതി ഭാരമാണ് എന്‍പിആറും എന്‍ആര്‍സിയുമെന്ന് രാഹുല്‍ പറഞ്ഞു. ഇതോടെ അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളുകള്‍ സജീവമായിരിക്കുകയാണ്. ബിജെപി ഗ്രൂപ്പുകളാണ് ട്രോളുകള്‍ക്ക് പിന്നില്‍. അതേസമയം ബിജെപിയും രാഹുലും തമ്മിലുള്ള വാക് പോരും ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തടങ്കല്‍ കേന്ദ്രങ്ങളില്ലെന്ന് ആര്‍എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തോട് നുണപറയുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വിമര്‍ശനങ്ങള്‍ ശക്തമാക്കാന്‍ തുടങ്ങിയത്. പൗരത്വ നിയമത്തില്‍ അടക്കം രാഹുല്‍ ഗാന്ധി രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപിക്ക് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വ്യക്തി വിദ്വേഷം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തുന്നു.

എന്‍ആര്‍സി നോട്ടുനിരോധനം

എന്‍ആര്‍സി നോട്ടുനിരോധനം

എന്‍ആര്‍സിയും എന്‍പിആറും പാവപ്പെട്ടവര്‍ക്കുള്ള ദുരിതമാണ്. നോട്ടുനിരോധനം പോലെയുള്ള ദുരിതത്തിന് സമാനമാണ് ഇതെന്നും രാഹുല്‍ പറഞ്ഞു. പേര് എന്‍പിആറോ എന്‍ആര്‍സിയോ എന്നായിരിക്കും. അത് ജനങ്ങള്‍ക്കെതിരെ ചുമത്തിയ പുതിയ നികുതി. പാവപ്പെട്ടവര്‍ക്കെതിരെയുള്ള ആക്രമണമാണ് എആര്‍സിയും എന്‍പിആറുമെന്ന് രാഹുല്‍ ആരോപിച്ചു. നോട്ടുനിരോധനത്തിന്റെ സമയത്ത് പാവപ്പെട്ടവര്‍ വരിയില്‍ നില്‍ക്കുകയായിരുന്നു. സ്വന്തം പണം പിന്‍വലിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. ആ പണം കോര്‍പ്പറേറ്റുകളാണ് മോദി നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു.

പാവപ്പെട്ടവരെ കൊള്ളയടിക്കും

പാവപ്പെട്ടവരെ കൊള്ളയടിക്കും

എന്‍ആര്‍സിയും ജനങ്ങളെ വരിയില്‍ നിര്‍ത്തുന്ന നിയമമാണ്. അവരുടെ രേഖകളില്‍ പിഴവുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവരില്‍ നിന്ന് പിഴയായി പണം വാങ്ങാം. കോടിക്കണക്കിന് രൂപ പാവപ്പെട്ടവരുടെ പോക്കറ്റില്‍ നിന്നാണ് രക്ഷപ്പെടുക. മുമ്പ് സഹായം കിട്ടിയ അതേ കോര്‍പ്പറേറ്റുകളിലേക്കാണ് ഈ പണവും ലഭിക്കുക. ഒമ്പത് ശതമാനം വളര്‍ച്ചയായിരുന്നു നമ്മുടെ രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ അത് നാലിലേക്ക് വീണു. തൊഴില്‍ എങ്ങനെയാണ് ലഭിക്കുകയെന്ന് അറിയാനാണ് ജനം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ട്രോളുമായി സോഷ്യല്‍ മീഡിയ

ട്രോളുമായി സോഷ്യല്‍ മീഡിയ

ബിജെപി ഗ്രൂപ്പുകളാണ് രാഹുലിന്റെ പ്രസ്താവനയില്‍ ട്രോളുകള്‍ തുടങ്ങിയത്. രാഹുല്‍ ജിഎസ്ടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് തയ്യാറെടുത്തത്. എന്നാല്‍ മാധ്യമങ്ങള്‍ എന്‍പിആറിനെ കുറിച്ചാണ് ചോദിച്ചത്. എന്താണ് അദ്ദേഹത്തിനുള്ള പ്രശ്‌നം. എന്‍പിആറും എന്‍ആര്‍സിയും രാജ്യത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നികുതിയല്ലെന്ന് ആരെങ്കിലും അദ്ദേഹത്തിന് പറഞ്ഞ് കൊടുക്കൂ എന്ന് ബിജെപി എംപി തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പരിഹസിച്ചു. ഇതിന് പിന്നാലെ സംഘപരിവാര്‍ ഗ്രൂപ്പുകളെല്ലാം ഈ ട്രോളുകള്‍ ഏറ്റെടുത്തു. ഇയാളാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പരിഹാസവും ഒരു യൂസര്‍ പറഞ്ഞു.

ബിജെപിയുടെ മറുപടി

ബിജെപിയുടെ മറുപടി

പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസം നുണയനെന്ന് പറഞ്ഞ രാഹുലിന്റെ പരാമര്‍ശത്തെയും ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. കള്ളത്തരങ്ങളുടെ ആശാനാണ് രാഹുലെന്ന് ബിജെപി പറഞ്ഞു. അസമിലെ തടങ്കല്‍ കേന്ദ്രങ്ങള്‍ കോണ്‍ഗ്രസിന്റെ കാലത്ത് ഉണ്ടാക്കിയതാണെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. റാഫേല്‍ വിഷയത്തില്‍ കള്ളപ്രചാരണം നടത്തിയ രാഹുല്‍ അത് പൊളിഞ്ഞപ്പോള്‍ മറ്റൊരു നുണയുമായി എത്തിയതാണെന്നും പത്ര പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ തടങ്കല്‍ കേന്ദ്രങ്ങളാണ് ഇപ്പോഴഉള്ളതെന്നും, അതില്‍ ബിജെപിയുടെ ഇടപെടല്‍ ഇല്ലെന്നും പത്ര വ്യക്തമാക്കി

Recommended Video

cmsvideo
ദേശീയ പൗര രജിസ്റ്ററില്‍ നിന്ന് ബി.ജെ.പി പിന്നോട്ട് ?
ഇന്ത്യയെ വിഭജിക്കുന്നു

ഇന്ത്യയെ വിഭജിക്കുന്നു

രാഹുലിനെതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗും രംഗത്തെത്തും. രാഹുല്‍ ഗാന്ധി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. മജ്‌ലിസ് പാര്‍ട്ടി നേതാവ് അസാദുദ്ദീന്‍ ഒവൈസിയും ഇതേ സ്വഭാവമുള്ളയാളാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ആഭ്യന്തര യുദ്ധത്തിനാണ് ഇവര്‍ രണ്ടുപേരും ശ്രമിക്കുന്നത്. പൗരത്വ നിയമം അതിനായി ഉപയോഗിക്കുകയാണ്. മുഗളന്‍മാരും ബ്രിട്ടീഷുകാരും ചെയ്യാത്ത കാര്യങ്ങള്‍, രാഹുലും കോണ്‍ഗ്രസും തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങും ഒവൈസിയും ചേര്‍ന്ന് ചെയ്യുകയാണെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു. അവര്‍ ഇന്ത്യയെ വിഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍... വീര്യം ചോരാതെ ഭീം ആര്‍മി, ജോര്‍ഗാബില്‍ വമ്പന്‍ പ്രതിഷേധം!! ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍... വീര്യം ചോരാതെ ഭീം ആര്‍മി, ജോര്‍ഗാബില്‍ വമ്പന്‍ പ്രതിഷേധം!!

English summary
rahul gandhi says nrc npr like demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X