വിക്കറ്റ് കീപ്പറെ നോക്കി ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാൻ.. നരേന്ദ്രമോദിയെ പൊളിച്ചടുക്കി രാഹുൽ ഗാന്ധി!

  • Written By:
Subscribe to Oneindia Malayalam

സിന്ദനൂർ: മോദിയെ ക്രിക്കറ്റ് കളിക്കാരനോട് ഉപമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കര്‍ണാടക സന്ദര്‍ശനത്തിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ രൂക്ഷ വിമര്‍ശനം. ബാൾ എവിടെ നിന്നാണ് വരുന്തെന്നറിയാതെ വിക്കറ്റ് കീപ്പറെ നോക്കി നിൽക്കുന്ന ബാറ്റ്സ്മാന്റെ അവസ്ഥയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

എന്റെ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ കാര്യം മാത്രമേ എനിക്കറിയൂ... നിലപാടില്‍ മലക്കം മറിഞ്ഞ് കമൽ...

' എവിടെ നിന്നാണ് സിംഗിൾ രൺ ലഭിക്കുക എന്നറിയാനാണ് സച്ചിൽ ടെണ്ടുൽക്കർ വിക്കറ്റ് കീപ്പറെ നോക്കുന്നത്. അതേ സമയം പന്ത് എവിടെ നിന്ന് വന്നെന്ന് അറിയാതെയാണ് നമ്മുടെ പ്രധാനമന്ത്രി വിക്കറ്റ് കീപ്പറെ നോക്കുന്നതെന്ന്' രാഹുൽ‌ പരിഹസിച്ചു. പിന്‍ഭാഗത്തെ കണ്ണാടി നോക്കി ഡ്രൈവ് ചെയ്യുന്നത് പോലെയാണ് പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നതെന്ന പരാമര്‍ശനത്തിന് പിന്നാലെയാണ് മോദിയെ രാഹുർ ക്രിക്കറ്ററായി ഉപമിച്ചത്.

Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലാവധി ഏകദേശം അവസാനിച്ചു. ഇനി ഉറപ്പായും അദ്ദേഹം സര്‍ക്കാര്‍ ചെയ്ത നേട്ടങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്ന് റിച്ചൂർ‌ ജില്ലയിലെ കരാടാഗിയിൽ രാഹുൽ പറഞ്ഞു. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് കര്‍ണാടകയില്‍ രാഹുലിന്റെ പര്യടനം മുന്നേറുന്നത്.

English summary
After his rear-view mirror drive jibe at Prime Minister Narendra Modi, Congress President Rahul Gandhi on Sunday likened him to a cricketer who bats while looking at the wicket-keeper without knowing from where the ball is coming.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്