കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവിനെ തള്ളി രാഹുല്‍ ഗാന്ധി... ഉത്തര്‍പ്രദേശില്‍ സഖ്യമില്ല!! 80 സീറ്റിലും ത്രികോണ പോരാട്ടം

Google Oneindia Malayalam News

Recommended Video

cmsvideo
ഉത്തർപ്രദേശിൽ ഇനി രാഹുൽ കാലം

ദില്ലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലുണ്ടെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെ തള്ളി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുഴുവന്‍ ശക്തിയോടെയും പ്രവര്‍ത്തിക്കുമെന്നും അടുത്ത മൂന്ന് വര്‍ഷം വരെ ഈ പോരാട്ടം തുടരുമെന്നാണ് രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അപ്രതീക്ഷിതമായി പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പുറത്താക്കിയതോടെ രാഹുല്‍ അഖിലേഷുമായും മായാവതിയുമായും അകന്നിരിക്കുകയാണ്.

ഇതോടെ യുപിയില്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ നടക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. ബിജെപി കൂടുതല്‍ സമ്മര്‍ദത്തിലുമായിരിക്കുകയാണ്. ബിജെപിയുടെ വോട്ടുബാങ്കില്‍ ശക്തമായ പോരാട്ടം കോണ്‍ഗ്രസ് കാഴ്ച്ചവെച്ചാല്‍ അത് ഭിന്നിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഇവിടെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ പോലും ബിജെപിക്ക് കഴിഞ്ഞ തവണ നേടിയ സീറ്റുകളുടെ പകുതി പോലും നേടാനാവത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

അഖിലേഷ് പറഞ്ഞത്

അഖിലേഷ് പറഞ്ഞത്

ഉത്തര്‍പ്രദേശിലെ സഖ്യത്തില്‍ കോണ്‍ഗ്രസും ഉണ്ടെന്നായിരുന്നു അഖിലേഷ് പറഞ്ഞത്. ബിഎസ്പി മാത്രമല്ല സഖ്യത്തില്‍ ഉള്ളത്, കോണ്‍ഗ്രസും ആര്‍എല്‍ഡിയും നിഷാദ് പാര്‍ട്ടിയും യുപിയില സഖ്യത്തിലുണ്ട്. പീസ് പാര്‍ട്ടിയും സഖ്യത്തിലേക്ക് വരുന്നുണ്ട്. യുപിയില്‍ കോണ്‍ഗ്രസ് മികച്ച പ്രചാരണമാണ് നടത്തുന്നത്. ബിജെപിക്കെതിരെയുള്ള പോരാട്ടം അവര്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസിനായി രണ്ട് സീറ്റ് മഹാസഖ്യം മാറ്റിവെച്ചിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞിരുന്നു.

രാഹുലിന്റെ മറുപടി

രാഹുലിന്റെ മറുപടി

യുപിയില്‍ ഒരുപാര്‍ട്ടിയുമായും കോണ്‍ഗ്രസിന് സഖ്യമില്ല. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയല്ല. അവര്‍ സ്വന്തം നിലയ്ക്കാണ് പോരാടുന്നത്. കോണ്‍ഗ്രസ് കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുകയാണെന്ന് രാഹുല്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഒറ്റയ്ക്ക് മത്സരിച്ച് ഒരുപാട് തെളിയിക്കാനുണ്ട്. പക്ഷേ മായാവതിയെയും അഖിലേഷിനെയും താന്‍ ബഹുമാനിക്കുന്നുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി. പക്ഷേ പോരാട്ടം വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ത്രികോണ പോരാട്ടത്തിലേക്ക്

ത്രികോണ പോരാട്ടത്തിലേക്ക്

കോണ്‍ഗ്രസ് ഇതുവരെ യുപിയില്‍ കാണാത്ത തരത്തിലുള്ള പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. 80 സീറ്റുകളില്‍ ത്രികോണ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ആരുടെ വോട്ടു ബാങ്കായാലും ചോരുന്ന തരത്തിലുള്ള പ്രകടനം കാഴ്ച്ചവെക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. പ്രിയങ്കയും ജോതിരാദിത്യ സിന്ധ്യയും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഉത്തര്‍പ്രദേശില്‍ തുടരുമെന്ന് രാഹുല്‍ അറിയിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

നഗര മേഖലകള്‍

നഗര മേഖലകള്‍

ജോതിരാദിത്യ സിന്ധ്യക്ക് നഗരമേഖലകളുടെ ചുമതലയാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ഇത് ബിജെപിയുടെ പ്രധാന വോട്ടുബാങ്ക്. മധ്യപ്രദേശില്‍ ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരമേഖലകളില്‍ കോണ്‍ഗ്രസ് കുതിപ്പുണ്ടാക്കിയത് സിന്ധ്യയുടെ മികവിലാണ്. ബിജെപിയുടെ നഗരവോട്ടര്‍മാര്‍ ഏത് രീതിയിലാണ് പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാവുന്നത് എന്ന് സിന്ധ്യക്കറിയാം. ഇവിടെ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് സ്വാധീനം ചെലുത്താനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. സിന്ധ്യക്ക് രാജകുടുംബാംഗമാണെന്ന ആനുകൂല്യവുമുണ്ട്.

യുപിക്ക് മോചനം വേണം

യുപിക്ക് മോചനം വേണം

കഴിഞ്ഞ 20 വര്‍ഷത്തെ ഭരണത്തില്‍ യുപി പിന്നോക്കം പോയിരിക്കുകയാണ്. ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇതിനൊരു മാറ്റമാണ് വേണ്ടത്. അവര്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളെ ഇക്കാലയളവില്‍ അധികാരത്തിലെത്തിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഇനി കോണ്‍ഗ്രസിന്റെ ഊഴമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം നേടുകയും, ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. മോദിയുടെയും ആര്‍എസ്എസിന്റെയും വൃത്തിക്കെട്ട രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണിതെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

പ്രിയങ്കയുടെ ചുമതല

പ്രിയങ്കയുടെ ചുമതല

പ്രിയങ്കയ്ക്ക് കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടകള്‍ ശക്തിപ്പെടുത്താനുള്ള ചുമതലയാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി സംസ്ഥാനത്ത് വീണ്ടും സജീവമാകുകയാണ് ലക്ഷ്യം. ഒറ്റയടിക്കുള്ള ഫലമല്ല, മറിച്ച് സംസ്ഥാനത്ത് അധികാരം നേടുന്നത് വരെയുള്ള നീക്കങ്ങളാണ് വേണ്ടത്. ബിജെപി വര്‍ഗീയ ധ്രുവീകരണം നടത്തിയ മണ്ഡലങ്ങളില്‍ വികസനങ്ങള്‍ പ്രചാരണ ആയുധമാക്കാനും നിര്‍ദേശമുണ്ട്. സമാജ് വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും നേരിടാന്‍ പ്രത്യേക തന്ത്രങ്ങളും പ്രിയങ്ക ഒരുക്കും.

കോണ്‍ഗ്രസ് കുതിക്കും

കോണ്‍ഗ്രസ് കുതിക്കും

രാഹുല്‍ സഖ്യമില്ലാതെ തന്നെ 28 സീറ്റുകളാണ് സംസ്ഥാനത്ത് നിന്ന് ലക്ഷ്യമിടുന്നത്. രണ്ട് സീറ്റുകള്‍ എന്ന പരിഗണന കോണ്‍ഗ്രസിന് വേണ്ടെന്ന നിര്‍ദേശവും രാഹുല്‍ അഖിലേഷിന് മുന്നില്‍ വെച്ചിരിക്കുകയാണ്. അതേസമയം സീറ്റുകള്‍ക്ക് കുറവ് വന്നാലും മായാവതിയുടെ പിന്തുണ തേടേണ്ട എന്നാണ് രാഹുല്‍ ഇപ്പോള്‍ പ്രിയങ്കയെ അറിയിച്ചിരിക്കുന്നത്. മായാവതിയെ അവര്‍ക്കെതിരായ കേസുകളെ ഇല്ലാതാക്കാന്‍ ഭരണത്തെ ഉപയോഗിക്കുന്നുവെന്ന പരാതിയും രാഹുല്‍ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്കാണെന്ന് പൊതുബോധം ജനങ്ങളില്‍ ഉണ്ടായാല്‍ പാര്‍ട്ടിക്ക് നേട്ടമാകുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ കുതിക്കുന്നു.... പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്ക് ഗുണകരം!!കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ കുതിക്കുന്നു.... പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്ക് ഗുണകരം!!

English summary
rahul gandhi shuts doors for akhilesh yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X