കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദര്‍ശ് ഫ്‌ലാറ്റില്‍ സര്‍ക്കാരിനെതിരെ രാഹുല്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ പരസ്യ വിമര്‍ശനം. മുംബൈ ആദര്‍ശ് ഫ്‌ലാറ്റ് തട്ടിപ്പ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയതിനെതിരെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിയ നടപടിയെ താന്‍ വ്യക്തപരമായി അംഗീകരിക്കുന്നില്ല. സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കേണ്ടതാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Rahul Gandhi

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. ദില്ലിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രകടനം.

അഴിമതിക്കെതിരെ വിട്ടുവീഴ്ചക്കില്ലെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരാണ് ആദര്‍ശ് ഫ്‌ലാറ്റ് അന്വേഷണ റിപ്പോര്‍ട്ടിന്റെ കാര്യം എടുത്തിട്ടത്. അപ്പോഴാണ് രാഹുല്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിമര്‍ശിച്ചത്.

കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്കായി മുംബൈയിലെ കൊളാബയില്‍ നിര്‍മിച്ച ആദര്‍ശ് ഫ്‌ലാറ്റ് സമുച്ചയത്തില്‍ ചിലത് ബിനാമി ഇടപാടിലൂടെ ഉന്നതര്‍ക്ക് കൈമാറി എന്നതായിരുന്നു വിവാദം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഴിമതി കേസായിരുന്നു ഇത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ അശോക് ചവാന് തട്ടിപ്പില്‍ പങ്കുള്ളതായാണ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഈ റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ തളളിയത്.

എന്തായാലും രാഹുലിന്റ പ്രസ്താവന മഹാരാഷ്ട്ര സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. അന്വേഷണ തകമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് വീണ്ടും കൂടിയാലോചന നടത്തുമെന്നാണ് പൃഥ്വിരാജ് ചവാന്‍ പ്രതികരിച്ചത്.

English summary
Rahul Gandhi publicly rebuked the Maharashtra government for rejecting the report of the judicial commission on Adarsh scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X