രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!

ദില്ലി: കോണ്‍ഗ്രസിന്റെ തലമുറ മാറ്റത്തിന് മുന്‍കൈയ്യെടുത്ത് സോണിയാ ഗാന്ധി. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി പ്രഖ്യാപിച്ച കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് ഇതിന്റെ തുടക്കമാണ്. ബോധപൂര്‍വം ഇതില്‍ നിന്ന് സോണിയയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരെ എടുത്ത് മാറ്റിയിരിക്കുകയാണ്. കൊറോണവൈറസിന്റെ സമയത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നേതാവ് രാഹുല്‍ ഗാന്ധിയാണ്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പിന്നീട് സത്യമാണെന്ന് തെളിഞ്ഞു. ചിലത് നിര്‍ബന്ധമായും സര്‍ക്കാരിന് നടപ്പാക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ തിരിച്ചുവരവിന് സോണിയ മുന്‍കൈയ്യെടുത്തത്. ഇതിനായി സീനിയര്‍ വാഴ്ച്ച അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് സോണിയ.

രാഹുലിന്റെ തിരിച്ചുവരവ്

രാഹുലിന്റെ തിരിച്ചുവരവ്

രാഹുലിന് അധ്യക്ഷ സ്ഥാനത്തേക്കുള്ള വരവിന് വഴിയൊരുക്കുകയാണ് സോണിയ ചെയ്തിരിക്കുന്നത്. 11 അംഗ കമ്മിറ്റി അതിന്റെ തുടക്കമാണ്. ഇനി പാര്‍ട്ടിയെ നയിക്കാന്‍ സീനിയേഴ്‌സിന്റെ ഉപദേശം വേണ്ടെന്ന സൂചനയും സോണിയ നല്‍കുന്നുണ്ട്. ഇത്രയും കാലം രാഹുലിന്റെ വരവിന് തുരങ്കം വെച്ചിരുന്നത് സീനിയര്‍ ടീമായിരുന്നു. രാഹുല്‍ തിരിച്ചുവന്നാല്‍ ഇവര്‍ക്കുള്ള പ്രാധാന്യം നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് പ്രധാന കാരണമായത്. ടീമിലെ ജൂനിയര്‍ നേതാക്കളെ ഒതുക്കുകയും ചെയ്തു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ പോയതിന് ശേഷം രാഹുല്‍ പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്താന്‍ കളമൊരുങ്ങുകയായിരുന്നു.

ഒഴിവാക്കിയത് വയസ്സന്‍മാരെ

ഒഴിവാക്കിയത് വയസ്സന്‍മാരെ

സോണിയയുമായി അടുത്ത ബന്ധമുള്ള ടീമിനെ തന്നെയാണ് രാഹുലിന്റെ ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഏകെ ആന്റണിയാണ് ഇതില്‍ പ്രധാനം. കോണ്‍ഗ്രസിലെ രണ്ടാമനായി അറിയപ്പെടുന്ന നേതാവാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുമ്പ് നല്‍കിയ ഉപദേശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളില്‍ ആന്റണിക്കെതിരെ വികാരമുയര്‍ന്നിരുന്നു. അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് എന്നിവരും പുരത്താണ്. ഇവരൊന്നും കഴിഞ്ഞ രണ്ട് ദശാബ്ദ കാലമായി കോണ്‍ഗ്രസിന്റെ ഒരു പട്ടികയില്‍ നിന്നും പുറത്ത് പോയിട്ടില്ല.

മന്‍മോഹന്‍ തിരിച്ചെത്തി

മന്‍മോഹന്‍ തിരിച്ചെത്തി

ഒരിടവേളയ്ക്ക് ശേഷം മന്‍മോഹന്‍ സിംഗ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. അദ്ദേഹമാണ് ചെയര്‍മാന്‍. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ കമ്മിറ്റിയാണിത്. മന്‍മോഹന് രാഹുലും സോണിയയുമായുള്ള ബന്ധമാണ് അദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ സഹായിച്ചത്. രാഹുലിന് രാഷ്ട്രീയ-സാമ്പത്തിക തന്ത്രങ്ങള്‍ ഉപദേശിക്കാന്‍ രണ്ട് പേരാണ് ഉള്ളത്. കെസി വേണുഗോപാലും മന്‍മോഹന്‍ സിംഗുമാണ് മുന്‍നിരയില്‍ ഉള്ളത്. മന്‍മോഹന്‍ കഴിഞ്ഞാല്‍ കമ്മിറ്റിയിലെ അടുത്ത പേരും രാഹുലിന്റേതാണ്.

വമ്പന്‍ രാഷ്ട്രീയക്കളി

വമ്പന്‍ രാഷ്ട്രീയക്കളി

കമ്മിറ്റി സോണിയയുടെ ഇഷ്ടം മാത്രം നോക്കിയല്ല രൂപീകരിച്ചത്. എല്ലാ അര്‍ത്ഥത്തിലും രാഷ്ട്രീയ മാറ്റത്തിന് രാഹുല്‍ ഗാന്ധി തയ്യാറായി എന്ന സൂചനയാണ് സീനിയേഴ്‌സിന് ഇത് സൂചിപ്പിക്കുന്നത്. 1998 മുതല്‍ സോണിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയെല്ലാം വെട്ടിനിരത്തിയിരിക്കുകയാണ് രാഹുല്‍. മുന്‍ ധനമന്ത്രി പി ചിദംബരമാണ് ഇതില്‍ അറിയപ്പെടുന്ന സീനിയര്‍. ധനകാര്യ വിഭാഗത്തിലെ മികവാണ് രാഹുല്‍ ചിദംബരത്തെ തിരഞ്ഞെടുക്കാന്‍ കാരണം. ജയറാം രമേശും ഇക്കൂട്ടത്തിലുണ്ട്. ഇതെല്ലാം പട്ടിക തികയ്ക്കാന്‍ വേണ്ടി ഉള്‍പ്പെടുത്തിയതാണെന്ന് സീനിയേഴ്‌സ് പറയുന്നു.

വില്ലനായി പട്ടേല്‍

വില്ലനായി പട്ടേല്‍

അഹമ്മദ് പട്ടേല്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ഗ്രൂപ്പിസത്തെ രാഹുല്‍ തുറന്ന് എതിര്‍ത്തിരുന്നു. പട്ടേല്‍ ഉണ്ടെങ്കില്‍ അധ്യക്ഷ പദവിയിലേക്ക് താനില്ലെന്ന നിലപാടാണ് രാഹുല്‍ മുമ്പ് സ്വീകരിച്ചത്. സോണിയ, അഹമ്മദ് പട്ടേലിനെ എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചിരുന്നു. പാര്‍ട്ടിയിലെ ട്രബിള്‍ ഷൂട്ടറെന്ന പേരും പട്ടേലിന് നല്‍കിയിരുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി തലമുറ മാറ്റത്തിനായി രാഹുല്‍ നടത്തിയ ശ്രമം ഇതോടെ വിജയമായി. സിന്ധ്യ പോയതോടെയാണ് സോണിയക്ക് വഴങ്ങേണ്ടി വന്നത്.

ആദ്യ സൂചന

ആദ്യ സൂചന

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍മാരുമായി രാഹുല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് വന്‍ വിജയമായിരുന്നു. ഇതിലൂടെ തന്നെ രാഹുല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായതായി സൂചന നല്‍കിയിരുന്നു. അടുത്ത ദിവസങ്ങളായി മാധ്യമങ്ങളെ രാഹുല്‍ കൂടുതലായി കാണും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരുമായി രാഹുല്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇവര്‍ക്ക് നേരിട്ട് എന്താണ് കോവിഡിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടതെന്ന് രാഹുല്‍ വിശദീകരിച്ചിരുന്നു. ഇതോടെ തന്നെ സീനിയേഴ്‌സിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിമാരെ രാഹുല്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ടീം തിരിച്ചെത്തി

ടീം തിരിച്ചെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന ഡാറ്റ അനലറ്റിക്‌സ് ടീം അടക്കം തിരിച്ചെത്തിയിരിക്കുകയാണ്. പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥ്, രോഹന്‍ ഗുപ്ത, കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, മനീഷ് തിവാരി എന്നിവരാണ് ടീമിലുള്ളത്. പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഡാറ്റ അനലറ്റിക്‌സ് ടീമിന്റെ തലവന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ സീനിയേഴ്‌സിനെ ചേര്‍ത്ത് ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. എകെ ആന്റണി, ഗുലാം നബി ആസാദ്, പി ചിദംബരം, അശോക് ഗെലോട്ട്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഈ കമ്മിറ്റി വന്‍ പരാജയമായിരുന്നു. സീനിയേഴ്‌സ് തന്നെയായിരുന്നു ഇതിന് കാരണക്കാര്‍.

തലമുറ മാറ്റം

തലമുറ മാറ്റം

കോണ്‍ഗ്രസ് കോവിഡിനെതിരെ പോരാടാനാണ് ഈ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലൊരു തലമുറ മാറ്റം കൂടിയുണ്ട്. രോഹന്‍ ഗുപ്ത കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജാണ്. സെപ്റ്റംബറിലാണ് ഈ പദവി രോഹന് കിട്ടുന്നത്. ഗൗരവ് വല്ലഭ് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ തീപ്പൊരി നേതാവാണ്. സമ്പിത് പത്രയെ പോലുള്ള നേതാക്കളെ വരെ പൊളിച്ചടുക്കാറുമുണ്ട്. സുപ്രിയ ശ്രീനാഥ് യുപിയില്‍ മത്സരിച്ച നേതാവ്. മുന്‍ ടിവി റിപ്പോര്‍ട്ടറാണ്. സാമ്പത്തിക മേഖലയില്‍ അപാര മികവുണ്ട് ഇവര്‍ക്ക്.

രാഹുല്‍ കമ്മിറ്റി

രാഹുല്‍ കമ്മിറ്റി

സീനിയേഴ്‌സ് ഈ കമ്മിറ്റിയെ രാഹുല്‍ കമ്മിറ്റിയെന്നാണ് വിശേഷിപ്പിച്ചത്. രാഹുല്‍ വിഭാഗത്തിന് സമ്പൂര്‍ണ ആധിപത്യമാണ് ഇതില്‍ ലഭിച്ചിരിക്കുന്നത്. പരമാവധി നിയന്ത്രണം ഇനി യുവാക്കള്‍ക്കായിരിക്കും. രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇവര്‍ നടപ്പാക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്നതല്ല, പാര്‍ട്ടി ഇപ്പോള്‍ പറയുന്നതെന്ന സംശയം രാഹുലിനുണ്ട്. ഇത് ഇവര്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. പ്രധാനമായും സാമ്പത്തിക സ്ഥിതിയാണ് കോണ്‍ഗ്രസ് മാറ്റാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ സമ്പദ് ഘടന സംബന്ധിച്ച വിഷയങ്ങള്‍ ഈ നേതാക്കള്‍ നിരന്തരം ഉന്നയിക്കും. യുവ നേതാക്കളെല്ലാം സാമ്പത്തിക മേഖലയില്‍ അതീവ മികവുള്ളവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+