കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി കുംഭമേളയ്‌ക്കെത്തും.... ബിജെപിയുടെ ക്ഷണം സ്വീകരിച്ചു!! ലക്ഷ്യം ഹിന്ദു വോട്ടുബാങ്ക്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി. കുംഭമേളയ്ക്ക് താന്‍ എത്തുമെന്നാണ് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായിട്ടാണ് രാഹുല്‍ യുപിയില്‍ എത്തുന്നത്. കുംഭമേള തീവ്രഹിന്ദുക്കളുടെ ഉത്സവമായിട്ടാണ് അറിയപ്പെടുന്നത്. ഇത് കൂടി കണക്കിലെടുത്താണ് രാഹുല്‍ സന്ദര്‍ശനം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം യുപിയില്‍ ഒറ്റയ്ക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. വലിയ നേട്ടം ഇതുവഴി ഉണ്ടാക്കാനാണ് രാഹുലിന്റെ നീക്കം.

ഇവിടെ എസ്പിയെയും ബിഎസ്പിയെയും നേരിടാന്‍ ബദല്‍ വോട്ട് ബാങ്ക് ഉണ്ടാക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുലിന്റെ ടെക്‌നിക്കല്‍ ടീം ഓരോ ദിവസവും രാഹുലിന്റെ പ്രവര്‍ത്തനം ഏത് രീതിയിലാവണം എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം ഹിന്ദുക്കളുടെ സംരക്ഷര്‍ ബിജെപിയാണെന്ന വാദം പൊളിക്കുകയാണ് ഇതില്‍ പ്രധാനം. അതോടൊപ്പം ഭരണവിരുദ്ധ വികാരം ഏറ്റവും ശക്തമാണ് യുപിയില്‍. ഹിന്ദുക്കള്‍ കൈവിട്ടാല്‍ ബിജെപി വീഴുമെന്ന് രാഹുലിനറിയാം.

ബിജെപിയുടെ ക്ഷണം

ബിജെപിയുടെ ക്ഷണം

ഉത്തര്‍പ്രദേശിലെ ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥാണ് രാഹുല്‍ ഗാന്ധിയെ കുംഭമേളയിലേക്ക് ക്ഷണിച്ചത്. പരിഹാസത്തോടെയുള്ള ക്ഷണമായിരുന്നു ഇത്. റാഫേല്‍ ഇടപാടില്‍ രാഹുല്‍ നടത്തിയ വ്യാജ പരാമര്‍ശങ്ങള്‍, അദ്ദേഹത്തെ പാപിയാക്കിയെന്നും, ഇത് കഴുകി കളയാന്‍ കുംഭമേളയിലേക്ക് വരണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. ഗംഗാദേവി രാഹുലിന്റെ എല്ലാ പാപങ്ങളും പൊറുക്കുമെന്നും സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാവുകയും ചെയ്തിരുന്നു.

രാഹുല്‍ എത്തും

രാഹുല്‍ എത്തും

രാഹുല്‍ ഗാന്ധി ബിജെപിയുടെ ക്ഷണം കാത്തിരുന്നത് പോലെയായിരുന്നു. വരാമെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. കുംഭമേളയ്ക്ക് വന്നാല്‍ ഉണ്ടാവുന്ന രാഷ്ട്രീയ നേട്ടങ്ങളാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഉന്നത കുലജാതനായ ഹിന്ദു എന്ന പേര് ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ച് കൊണ്ടിരിക്കുന്ന അവസരത്തിലാണ് ബിജെപിയുടെ ക്ഷണം വരുന്നത്. ഹിന്ദുക്കളുടെ കൂടെയാണ് കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം ശക്തമാക്കാനാണ് രാഹുലിന്റെ വരവ്.

മുമ്പും കോണ്‍ഗ്രസ് വന്നു

മുമ്പും കോണ്‍ഗ്രസ് വന്നു

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും കുംഭമേളയ്ക്ക് പല സമയത്തും വന്നിട്ടുണ്ട്. ഇന്ദിര ഇതില്‍ നിന്ന് വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. അതേലക്ഷ്യത്തിനാണ് രാഹുലിന്റെയും വരവ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നീക്കം ബിജെപിയുടെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടാക്കുമെന്ന് ഉറപ്പാണ്. ഒറ്റയ്ക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതും അത് തന്നെയാണ്.

തീര്‍ത്ഥാടകര്‍ക്കായുള്ള തന്ത്രങ്ങള്‍

തീര്‍ത്ഥാടകര്‍ക്കായുള്ള തന്ത്രങ്ങള്‍

കടുത്ത ഹിന്ദുഭക്തരാണ് ഇവിടെയെത്തുക എന്ന് കോണ്‍ഗ്രസിനും ബിജെപിക്കും അറിയാം. കുംഭമേള നടക്കുന്ന ഇടത്ത് 16000 സ്‌ക്വയര്‍ ഫീറ്റില്‍ വലിയൊരു ക്യാമ്പ് തയ്യാറാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുലിന്റെ നിര്‍ദേശപ്രകാരമാണ് ഇത്. വിഐപി തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ടെന്റും ഇതില്‍ ഉണ്ടാക്കിയിട്ടുണ്ട്. ബിജെപിയുടെ ഇതേ രീതി പിന്തുടരുന്നുണ്ട്. ഹിന്ദു ആചാരങ്ങളുടെ ഭാഗമാകാന്‍ കോണ്‍ഗ്രസ് മടിക്കേണ്ടെന്ന നിര്‍ദേശമാണ് രാഹുല്‍ നല്‍കുന്നത്.

പ്രത്യേക വോട്ടുബാങ്ക്

പ്രത്യേക വോട്ടുബാങ്ക്

ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക വോട്ടുബാങ്ക് കോണ്‍ഗ്രസ് ഉണ്ടാക്കിയെടുക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ എല്ലാ വിഭാഗം ഹിന്ദുക്കളും കൂട്ടത്തോടെ പിന്തുണച്ചിരുന്നു. ഈ വോട്ടുബാങ്കാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതില്‍ നിന്ന് 45 ശതമാനം വോട്ട് വരെ നേടിയാല്‍ കോണ്‍ഗ്രസിന്റെ കുതിപ്പ് യുപിയിലുണ്ടാവും. രാഹുലിന്റെ പ്രതിച്ഛായ സംസ്ഥാനത്ത് ഉയര്‍ന്നതിനാല്‍ അതിനുള്ള സാധ്യതകളാണ് തെളിഞ്ഞ് വരുന്നത്.

മൂന്ന് ലക്ഷ്യങ്ങള്‍

മൂന്ന് ലക്ഷ്യങ്ങള്‍

മൂന്ന് ലക്ഷ്യങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ വരവിന് പിന്നിലുള്ളത്. ഒന്ന് സമാജ്‌വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും വീഴ്ത്താനുള്ളതാണ്. അവസാന നിമിഷം കോണ്‍ഗ്രസിനെ അവര്‍ ചതിച്ചെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. മറ്റൊന്ന് ഇവരെ എതിര്‍ക്കുന്ന ശിവപാല്‍ യാദവിനെ കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതുവഴി എസ്പിയുടെ വോട്ടുബാങ്കിനെ പിളര്‍ത്താനാണ് രാഹുലിന്റെ ശ്രമം. മറ്റൊന്ന് സ്മൃതി ഇറാനിയെ പൊളിക്കാനുള്ളതാണ്. സ്മൃതി അമേത്തിയില്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഹിന്ദുവോട്ട് ബാങ്ക് അനുകൂലമായാല്‍ അമേത്തിയില്‍ ഇത്തവണ രാഹുലിന്റെ ഭൂരിപക്ഷവും വര്‍ധിക്കും.

ഹിന്ദു സംഘടനകളെ കാണും

ഹിന്ദു സംഘടനകളെ കാണും

രാഹുല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രയോഗിച്ച തന്ത്രങ്ങളില്‍ പ്രധാനമായിരുന്നു ഹിന്ദുവെന്ന പ്രതിച്ഛായ. ക്ഷേത്ര സന്ദര്‍ശനവും തന്റെ ബ്രാഹ്മണ ഗോത്രവുമായിരുന്നു രാഹുലിന്റെ തുറുപ്പുച്ചീട്ട്. ഇത് തന്നെയാണ് രാഹുല്‍ യുപിയിലും പുറത്തെടുക്കുന്നത്. ഹിന്ദു സംഘടനകളുമായി ചര്‍ച്ചയാണ് രാഹുല്‍ നടത്തുന്നത്. ഇപ്പോള്‍ പതിവില്ലാത്ത രീതിയില്‍ ബ്രാഹ്മണ വിഭാഗങ്ങള്‍ അടക്കം രാഹുലിനെ പിന്തുണയ്ക്കുന്നുണ്ട്. ഒപ്പം മഠങ്ങളും, ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. യുപിയില്‍ പ്രശസ്തമായ ക്ഷേത്രങ്ങള്‍ രാഹുല്‍ ഈ വരവില്‍ സന്ദര്‍ശിച്ചേക്കും.

രാജസ്ഥാനില്‍ കര്‍ഷക വായ്പയില്‍ അഴിമതി.... വായ്പ പോലും എടുക്കാത്തവര്‍ പട്ടികയില്‍!!രാജസ്ഥാനില്‍ കര്‍ഷക വായ്പയില്‍ അഴിമതി.... വായ്പ പോലും എടുക്കാത്തവര്‍ പട്ടികയില്‍!!

2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി! ഭൂരിപക്ഷം തികയ്ക്കില്ല.. ഏറ്റവും പുതിയ സർവ്വേ ഫലം2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി! ഭൂരിപക്ഷം തികയ്ക്കില്ല.. ഏറ്റവും പുതിയ സർവ്വേ ഫലം

English summary
rahul gandhi to attend kumb mela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X