രാഹുലിന്റെ ടി ഷര്‍ട്ട് തിരുപ്പൂരില്‍ നിന്നുള്ളത്; 41000 രൂപയില്ല, വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്രയില്‍ ധരിക്കുന്ന ടീ ഷര്‍ട്ടിനെ ചൊല്ലിയുള്ള വിവാദം ശക്തമാവുകയാണ്. 41000 രൂപയുടെ ടീഷര്‍ട്ടാണ് അദ്ദേഹം ധരിച്ചതെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇക്കാര്യം തന്നെ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും, യഥാര്‍ത്ഥത്തില്‍ ഈ ടീ ഷര്‍ട്ടിന് എത്രയാണ് വിലയെന്നും വെളിപ്പെടുത്തുകയാണ് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍. വിശദമായ വാര്‍ത്തയിലേക്ക്....

വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ധരിച്ച ടി ഷര്‍ട്ട് തിരുപ്പൂരില്‍ നിന്നാണ് വാങ്ങിയതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി വെളിപ്പെടുത്തി. വിവാദങ്ങള്‍ക്ക് മറുപടിയാണ് അദ്ദേഹം നല്‍കിയത്. തിരുപ്പൂരില്‍ നിന്ന് 20000 ടി ഷര്‍ട്ടുകള്‍ യാത്രയ്ക്കായി വാങ്ങിയിരുന്നു. നേതാക്കളുടെ ചിത്രം ഇതില്‍ പ്രിന്റ് ചെയ്തു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. അതേസമയം പ്ലെയിനായിട്ടുള്ള, ചിത്രങ്ങളൊന്നുമില്ലാാത്ത നാല് ടീ ഷര്‍ട്ടുകള്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വാങ്ങിയെന്നും അഴഗിരി വ്യക്തമാക്കി.

മാളവിക രണ്ടും കല്‍പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍
അതേസമയം 41000 രൂപയുടെ ടീ ഷര്‍ട്ടുകള്‍ തിരുപ്പൂരില്‍ വില്‍ക്കുന്നേയില്ലെന്നും അഴഗിരി പറയുന്നു. നേരത്തെ രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിന്റെ നില 41000 രൂപ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. രാഹുല്‍ ടി ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രവും അതിന് സമാനമായ ടി ഷര്‍ട്ടിന്റെ വില ഉള്‍പ്പെടുന്ന ചിത്രവും ബിജെപി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. നേരത്തെ ഈ വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വസ്ത്രങ്ങളുടെ വില ചൂണ്ടിക്കാണിച്ചിരുന്നു.

ബര്‍ബറിയുടെ 41000 രൂപ വിലയുള്ള ടി ഷര്‍ട്ടാണ് രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ ധരിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ സ്യൂട്ടിന് പത്ത് ലക്ഷം രൂപ വിലയുണ്ടെന്നും തുറന്നടിച്ചിരുന്നു. ഒന്നര ലക്ഷം രൂപയുടെ കണ്ണടയും പത്ത് ലക്ഷത്തിന്റെ സ്യൂട്ടുമാണ് മോദി ധരിക്കുന്നത്. ഭാരത് ജോഡോ യാത്രകണ്ട് ബിജെപി ഭയന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം രാഹുലിന്റെ ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയിട്ടുണ്ട്. വിഡി സതീശനും, കെ സുധാകരനും അടക്കമുള്ളവരാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്.
ശുക്രനില്‍ രണ്ടാമതും കത്തിക്കേറി സൂര്യഗോളം; സൂര്യനില്‍ വന്‍ പൊട്ടിത്തെറി, ഭൂമിക്ക് എന്ത് സംഭവിക്കും?












Click it and Unblock the Notifications