കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുക്രനില്‍ രണ്ടാമതും കത്തിക്കേറി സൂര്യഗോളം; സൂര്യനില്‍ വന്‍ പൊട്ടിത്തെറി, ഭൂമിക്ക് എന്ത് സംഭവിക്കും?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യനിലെ തിളച്ചു മറിയുന്ന അന്തരീക്ഷം കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നു. പല ഗ്രഹങ്ങളിലേക്കും തീജ്വാലകള്‍ ആളി പടരുകയാണ്. ഭൂമിക്ക് കഴിഞ്ഞ ദിവസങ്ങളിലായി വലിയ സൗര കൊടുങ്കാറ്റുകളെ നേരിടേണ്ടി വന്നിരുന്നു. സൂര്യന്റെ പ്രതലത്തിലുള്ള ഒരു ഇരുണ്ട തമോഗര്‍ത്തം പോലുള്ള മേഖലയില്‍ നിന്നാണ് വലിയ വിസ്‌ഫോടനം തന്നെയുണ്ടായിരിക്കുന്നത്.

Recommended Video

cmsvideo
ശുക്രനില്‍ സ്‌ഫോടനമുണ്ടാക്കി സൂര്യന്‍,അടുത്തത് ഭൂമിയിലേക്ക് | *Science
1

ഇത് ശുക്രനെ അതിശക്തമായി ബാധിച്ചിരിക്കുകയാണ്. ഒട്ടും പ്രവചിക്കാനാവാത്ത നിലയിലാണ് സൂര്യനിലെ വിസ്‌ഫോടനങ്ങളും മാറ്റങ്ങളും സംഭവിക്കുന്നത്. ഭൂമിയിലേക്ക് ഇനിയും സൗര ജ്വാലകള്‍ കടന്നുവരാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു വിശദമായ വിവരങ്ങളിലേക്ക്....

1

സൂര്യനിലെ സ്‌ഫോടനത്തെ തുടര്‍ന്ന് ശുക്രനോട് അടുത്തുള്ള യൂറോപ്പ്യന്‍ ഓര്‍ബിറ്ററിലാണ് സൗര കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഇതിന് പിന്നാലെ ശുക്രനെ ലക്ഷ്യമിട്ട് അടുത്ത കൊടുങ്കാറ്റുമെത്തി. സൂര്യന്റെ വിദൂര ഭാഗത്താണ് വലിയ വിസ്‌ഫോടനം ഉണ്ടായത്. ഇതിലൂടെയുണ്ടായ സൗര ജ്വാലകളാണ് ശുക്രനിലേക്ക് എത്തിയത്. ഈ ആഴ്ച്ച തന്നെ ഇത് രണ്ടാം തവണയാണ് ശുക്രനെ സൗര ജ്വാലകള്‍ ലക്ഷ്യമിട്ടെത്തുന്നത്. സൂര്യനിലെ രാസപ്രവര്‍ത്തനം അതിതീവ്രമായിരിക്കുകയാണ്. പ്രവര്‍ത്തന രീതി തന്നെ അടിമുടി മാറിയിരിക്കുകയാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.

2

ബോട്ട് തകരാറിലാക്കി തിമിംഗലങ്ങള്‍, കടല്‍ സിംഹത്തിന്റെ ആക്രമണം, യുവാക്കള്‍ രക്ഷപ്പെട്ടത് വൈറല്‍ബോട്ട് തകരാറിലാക്കി തിമിംഗലങ്ങള്‍, കടല്‍ സിംഹത്തിന്റെ ആക്രമണം, യുവാക്കള്‍ രക്ഷപ്പെട്ടത് വൈറല്‍

നാസയുടെ സ്റ്റീരിയോ എ സ്‌പേസ് ക്രാഫ്റ്റാണ് സൂര്യനിലെ വന്‍ വിസ്‌ഫോടനം കണ്ടത്. വളരെ വിദൂരത്തില്‍ നിന്നാണ് ഇത് ദൃശ്യമായത്. എന്നാല്‍ ഇത്തവണ ഭൂമിയിലേക്കല്ല അത് വന്നത് എന്നതിനാല്‍ ആശ്വസിക്കാം. ശുക്രനിലേക്കാണ് അത് വഴിതിരിഞ്ഞ് പോയത്. സൗര സ്‌ഫോടനത്തെ തുടര്‍ന്ന് തീജ്വാലകള്‍ വന്ന പതിച്ചതോടെ ശുക്രന്‍ കുലുങ്ങി പോയി. അതിശക്തമായ റേഡിയേഷനാണ് ഉണ്ടായിരിക്കുന്നതെന്ന് സ്‌പേസ് വെതര്‍ സ്ഥിരീകരിച്ചു. സമ്പൂര്‍ണ കൊറോണല്‍ മാസ് ഇജക്ഷനാണിത്. ഭൂമിയിലെത്തിയതിനേക്കാള്‍ പതിന്മടങ്ങ് കരുത്തുള്ളതാണ് ഇത്.

3

എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!

സെപ്റ്റംബര്‍ അഞ്ചിന് വളരെ വൈകിയ വേളയിലാണ് ഈ വിസ്‌ഫോടനം നടന്നത്. മണിക്കൂറില്‍ അതിവേഗം സഞ്ചരിക്കാന്‍ ഈ പൊട്ടിത്തെറിയിലൂടെയുള്ള തീജ്വാലകള്‍ക്ക് സാധിക്കും. പലതരം ഘടകങ്ങള്‍ ചേര്‍ന്നാണ് ഇവ എത്തുക. സൗര കണങ്ങളും തീവ്രമായ റേഡിയേഷനും ഏത് ഗ്രഹത്തെയും പിടിച്ച് കുലുക്കും. ഉപഗ്രഹങ്ങളെയും ഇലക്ട്രോണിക് ഉപകരണങ്ങളെയും ഇത് താളം തെറ്റിക്കും. നാസയാണ് ഭൂമിക്ക് ഇതുകൊണ്ട് ഭീഷണിയില്ലെന്ന് അറിയിച്ചത്. നേരിട്ടാണ് ഇത് ശുക്രനിലേക്ക് എത്തിയത്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇതിന് മുമ്പ് ശുക്രനിലേക്ക് സൗര ജ്വാലകള്‍ എത്തിയത്.

4

ബക്കിങ്ഹാം കൊട്ടാരത്തിന് മുകളില്‍ അത്ഭുത കാഴ്ച്ച; ഇരട്ട മഴവില്ലുകള്‍, ദൈവികമോ? വൈറലായി ദൃശ്യങ്ങള്‍ബക്കിങ്ഹാം കൊട്ടാരത്തിന് മുകളില്‍ അത്ഭുത കാഴ്ച്ച; ഇരട്ട മഴവില്ലുകള്‍, ദൈവികമോ? വൈറലായി ദൃശ്യങ്ങള്‍

സൂര്യന്റെ വിദൂരമായ ഇടത്ത് സണ്‍സ്‌പോട്ട് ഉണ്ടെന്ന് നാസ പറയുന്നു. വളരെ വലുതാണ് ഇത്. സൂര്യന്റെ മൊത്തം വൈബ്രേഷനെ ഇത് വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചുള്ള വമ്പന്‍ സോളാര്‍ ഊര്‍ജ കണങ്ങളിലൊന്നാണിത്. അതായത് സരൂനെ യൂറോപ്പ്യന്‍ ഓര്‍ബിറ്റര്‍ ഭ്രമണം ചെയ്യാന്‍ തുടങ്ങിയ ശേഷമുള്ള കണക്കാണിത്. നേരത്തെ ശുക്രനില്‍ നിന്ന് ഗുരുത്വാകര്‍ഷണ സഹായം തേടുന്നതിനിടെ സൂര്യനില്‍ നിന്ന് വലിയൊരു ആഘാതം ഈ ഓര്‍ബിറ്ററിന് നേരിട്ടിരുന്നു.

5

കണ്‍മണിയെ ചേര്‍ത്തുപിടിച്ച് കളര്‍ഫുള്‍ പോസുമായി ഗോപി സുന്ദര്‍; ചിത്രങ്ങള്‍ വൈറല്‍, ഈ ഓണം ഇവര്‍ കൊണ്ടുപോയെന്ന് ആരാധകര്‍

സൂര്യനില്‍ സോളാര്‍ സൈക്കിളിന്റെ ഭാഗമായിട്ടാണ് ഈ പൊട്ടിത്തെറികള്‍ ഉണ്ടാവുന്നത്. സൂര്യന്റെ ഭാവമാറ്റം ഇക്കാലയളവിലാണ് ഉണ്ടാവുക. നേരത്തെ യൂറോപ്പ്യന്‍ ഓര്‍ബിറ്റര്‍ ശുക്രന്റെ വളരെ അടുത്ത് കൂടി പോകുമ്പോഴാണ് തീജ്വാലകള്‍ പതിച്ചത്. ശുക്രന്റെ ഭ്രമണപഥം മാറ്റാനുള്ള ശ്രമത്തിലായിരുന്നു ഈ ഓര്‍ബിറ്റര്‍. ഇതിലൂടെ സൂര്യന്റെ ഭ്രമണ പാതയില്‍നിന്ന് ഇതിനെ മാറ്റി നിര്‍ത്താനായിരുന്നു ലക്ഷ്യമിട്ടത്. ഇനി സൂര്യന്റെ നിഗൂഢ പ്രദേശങ്ങളിലാണ് ഈ ഓര്‍ബിറ്റര്‍ നിരീക്ഷണം നടത്തുക.

English summary
solar flare hit venus second time, earth may be next, sun boiling a risk for planets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X