കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരു കൂടെ നിന്നില്ലെങ്കിലും രാഹുല്‍ ഗാന്ധി ആമിറിന്റെ കൂടെയുണ്ട്!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്നും തന്റെ ഭാര്യ ഇന്ത്യ വിടുന്നതിനെക്കുറിച്ച് പോലും ചോദിച്ചുവെന്നും പ്രശസ്ത താരം ആമിര്‍ഖാന്‍ പറഞ്ഞത് വിവാദമായിരിക്കുകയാണ്. ആമിര്‍ ഖാന്റെ പ്രസ്താവനയെ ചലച്ചിത്ര താരങ്ങളും മിക്ക രാഷ്ട്രീയ നേതാക്കളും വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍, ആര് എന്തൊക്കെ പറഞ്ഞാലും ആമിറിന്റെ കൂടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുണ്ട്.

ആമിറിന്റെ പ്രസ്താവനയെ അനുകൂലിച്ചാണ് രാഹുല്‍ഗാന്ധി എത്തിയത്. അഭിപ്രായം പറയുന്നവരെയും വിമര്‍ശിക്കുന്നവരെയും രാജ്യദ്രോഹികളാക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. സര്‍ക്കാരിനെയും മോദിയെയും എന്തെങ്കിലും പറഞ്ഞാല്‍ അതു വലിയ വിവാദമാകുന്നതിനെക്കുറിച്ചും രാഹുല്‍ പറഞ്ഞു.

rahulgandhi

ജനങ്ങളെ സത്യത്തില്‍ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നത് എന്താണെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയും കുറ്റപ്പെടുത്തിയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ആമിറും പറഞ്ഞതെന്ന് അഭിഷേക് സിങ്‌വിയും പറഞ്ഞിരുന്നു. ആമിറിന്റെ പ്രസ്താവന രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞതിനു പിന്നാലെയാണ് രാഹുല്‍ പ്രതികരിച്ചത്.

English summary
Rahul Gandhi tweets support for Aamir Khan, says government can't abuse those who question it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X