Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാനിഷ് അലിയെ കാണാനെത്തി രാഹുല്‍; വര്‍ഗീയ പരാമര്‍ശത്തില്‍ രമേശ് ബിദുരിക്ക് ബിജെപിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ബിഎസ്പി എംപി ഡാനിഷ് അലിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ വസതിയിലെത്തിയാണ് കണ്ടത്. ബിജെപി എംപി രമേശ് ബിദുരി, ഡാനിഷ് അലിക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശം വിവാദമായതിനിടെയാണ് രാഹുല്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ പ്രസിദ്ധമായ വാക്കുകള്‍ ഒരിക്കല്‍ കൂടി രാഹുല്‍ ആവര്‍ത്തിക്കുകയും ചെയ്തു.

വിദ്വേഷത്തിന്റെ മാര്‍ക്കറ്റില്‍ താന്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. രാഹുലിനൊപ്പം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എംപി ഇമ്രാന്‍ പ്രതാപ്ഗഡിയും ഒപ്പമുണ്ടായിരുന്നു. അതേസമയം രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ വളരെ വൈകാരികമായിട്ടാണ് ഡാനിഷ് അലി പ്രതികരിച്ചത്. താന്‍ ഒറ്റയ്ക്കല്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

danish-ali-rahul-gandhi

എന്റെ മനവീര്യത്തെ വര്‍ധിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി വന്നത്. ആ പരാമര്‍ശം ഗൗരവമായി മനസ്സിലേക്ക് എടുക്കരുതെന്നും, ആരോഗ്യം നോക്കണമെന്നും രാഹുല്‍ എന്നോട് പറഞ്ഞു. വലിയ ആശ്വാസം ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നി. താന്‍ ഒറ്റയ്ക്കല്ലെന്ന് അനുഭവപ്പെട്ടുവെന്നും ഡാനിഷ് അലി പറഞ്ഞു.

അതേസമയം പരാമര്‍ശം ജനാധിപത്യത്തിനും, ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമാണെന്നും ബിഎസ്പി എംപി പറഞ്ഞു.വിദ്വേഷത്തിന്റെ കട പുതിയ പാര്‍ലമെന്റില്‍ തുറന്നിരിക്കുകയാണ്. അത് ഖേദകരമാണ്. ലോക്‌സഭ നമ്മുടെ സംരക്ഷകരാണെന്ന് ഓര്‍ക്കണമെന്നും ഡാനിഷ് അലി പറഞ്ഞു.അതേസമയം രാഹുല്‍ ഗാന്ധി തന്നെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഡാനിഷ് അലി പങ്കുവെച്ചിട്ടുണ്ട്.

സഭയ്ക്ക് തന്നെ കളങ്കമാണ് ബിദുരിയുടെ പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബിദുരിക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. സഭയുടെ മാന്യതയ്ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നോട്ടീസ് നല്‍കിയത്. അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് നിര്‍ദേശം. 15 ദിവസത്തിനുള്ളില്‍ കാരണം കാമണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണം.

രമേശ് ബിദുരിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ലോക്‌സഭാ അംഗത്വം തന്നെ ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഡാനിഷ് അലി വ്യക്തമാക്കി. പാര്‍ലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട ഒരംഗമായ എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കാന്‍ പറ്റുന്നില്ല. സ്പീക്കര്‍ അന്വേഷണം നടത്തുമെന്നാണ് കരുതുന്നത്. തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതല്ലെങ്കില്‍ പാര്‍ലമെന്റ് അംഗത്വം തന്നെ ഉപേക്ഷിക്കുന്ന കാര്യം മനസ്സിലുണ്ട്. ഇതൊരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+