കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയായാൽ വൈസ് പ്രസിഡൻ‌റ് നറുക്ക് ആർക്ക്? ആരാണ് ആ മലയാളി?

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കോൺഗ്രസ് ദേശീ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ അധ്യക്ഷപദമേൽക്കുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നാളെയാണ് ഇതിന്റെ നാർണ്ണായക തീരുമാനം പുറത്തു വരുന്നത്. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷനായാൽ ഉപാധ്യക്ഷൻ ആരായിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നതിന് പിന്നാലെ മുതിര്‍ന്ന പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായേക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. അനാരോഗ്യം കാരണം സോണിയ ഗാന്ധിയും മൻമനോഹൻ സിങും തിരക്കുകഴളിൽ നിന്ന് വിട്ടു നിൽക്കുന്ന പശ്ചാത്തലത്തിലാണ് എകെ ആന്റണിയെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾ വരുന്നത്.

രാഹുല്‍ അധ്യക്ഷനാകുന്ന മുറക്ക് ആന്റണിയെ ഉപാധ്യക്ഷന്‍ ആക്കാനാണ് നീക്കം. നാളെയാണ് പാർട്ടി പ്രവർത്തകസമിതി ചേരുന്നത്. സോണിയ ഗാന്ധിയുടെവസതിയായ 10-ജൻപഥിൽ രാവിലെ 10.30നാണ്​ സുപ്രധാന പ്രവർത്തകസമിതി യോഗം. നെഹ്റു കുടുംബവും രാഷ്ട്രീയമായി രാഹുലിനെ സഹായിക്കാനുള്ള പ്രാപ്തിയുമാണ് ആന്റണിക്ക് നറുക്ക് വീഴാൻ കാരണം. അതേസമയം എകെ ആന്റണിയുടെ കാര്യത്തിൽ‌ ഔദ്യോഗിക സ്ഥിരീകരണമില്ല. തിങ്കളാഴ്ച നടക്കുന്ന പ്രവർത്തക സമിതിയോഗത്തിൽ എകെ ആൻരണിയെ കൂടാതെ കേരളത്തിൽ നിന്നുള്ള കെസി വേണുഗോപാൽ, പിസി ചാക്കോ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് തിങ്കളാഴ്ച തീരുമാനമാകും.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ്

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ്

നവംബര്‍ 19 ന് ശേഷം രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നേ തന്നെ സ്ഥാനാരോഹണം ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അടുത്ത 10-15 ദിവസത്തിനുള്ളിലായിരിക്കും പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഒരാള്‍ രാഹുല്‍ ഗാന്ധിയാണെന്നിരിക്കെ മറ്റ് പാര്‍ട്ടി നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി എതിരില്ലാതെ പ്രസിഡന്‍റായി തിരഞ്ഞെടുക്കും. രാഹുല്‍ ഗാന്ധിയ്ക്കെതിരെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഇതുവരെയും ആരും സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നാണ് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുള്ള വിവരം.

രാജ്യമെമ്പാടും പരിപാടികൾ

രാജ്യമെമ്പാടും പരിപാടികൾ

നവംബര്‍ 19ന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 100ാം ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം രാജ്യമെമ്പാടും പരിപാടികള്‍ സംഘടിപ്പിക്കുകയും നാഴികക്കല്ലായി അടയാളപ്പെടുത്തുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചും പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുമുള്ള കാര്യങ്ങളാണ് വര്‍ക്കിംഗ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുക. രാഹുലിനെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുമെങ്കിലും ഏകകണ്ഠേനയായിരിക്കും തീരുമാനം കൈക്കൊള്ളുക.

സോണിയ ഗാന്ധിക്ക് ആരോഗ്യ പ്രശ്നം

സോണിയ ഗാന്ധിക്ക് ആരോഗ്യ പ്രശ്നം

തനിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കണമെന്ന് സോണിയാ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. നേരത്തെ ഒക്ടോബര്‍ 31ന് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപനം വൈകുകയും ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപിച്ചതാണ് ഇത് നീളുന്നതിന് ഇടയാക്കിയത്.

ആദ്യം സ്ഥാനാരോഹണം... പ്ലിനറി പിന്നീട്

ആദ്യം സ്ഥാനാരോഹണം... പ്ലിനറി പിന്നീട്

ഡിസംബർ ആദ്യ ആഴ്ച പൂർത്തിയാകുംവിധം തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രൻ തയാറാക്കിയ സമയക്രമമാണു പ്രവർത്തകസമിതി പരിഗണിക്കുക. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പുതിയ പാർട്ടി ‌പ്രസിഡന്റിനു കീഴിലായിരിക്കും പ്രചാരണമെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. നാളെ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതിയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയക്രമം മാത്രമാണു നിശ്ചയിക്കുക. പ്ലിനറി സമ്മേളനത്തിനു തീയതി പിന്നീടു നിശ്ചയിക്കാമെന്നാണ് എകെ.ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം.

ആഘോഷം പ്ലിനറി സമ്മേളനത്തിൽ

ആഘോഷം പ്ലിനറി സമ്മേളനത്തിൽ

രാ‌ഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖ തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് കൈമാറും. സ്ഥാനമേറ്റെടുത്തു രാഹുലിന്റെ ഹ്രസ്വ പ്രസംഗവുമുണ്ടാകും. പ്ലിനറി സമ്മേളനത്തിലാവും ആഘോഷപൂർവമുള്ള സ്ഥാനാരോഹണം. കോൺഗ്രസിന്റെ പരമാധികാര സമിതിയായ പ്രവർത്തകസമിതിയുടെ തിരഞ്ഞെടുപ്പും പ്ലിനറിയിലാണ്. രാഹുൽ ഗാന്ധി മാത്രമാണു സ്ഥാനാർഥിയെങ്കിൽ സൂ‌ക്ഷ്മപരിശോധനയ്ക്കു പിന്നാലെ വിജയിയെ പ്രഖ്യാപിക്കാം. എതിർസ്ഥാനാർഥിയുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ, എതിർ സ്‌ഥാനാർഥിയുണ്ടെങ്കിൽ പ്രക്രിയ നീളും. സംസ്ഥാനങ്ങളിൽ വോട്ടെടുപ്പു നടത്തുകയും ബാലറ്റ് പെട്ടികൾ ദില്ലിയിലെത്തിച്ചു വോട്ടെണ്ണൽ നട‌ത്തുകയും വേണ്ടതുകൊണ്ടാണത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Rahul Gandhi will be congress president before Gujarat election

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്