Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാന ദേശീയ പരിപാടികളിൽ സ്ഥിരമായ അഭാവം; ഇങ്ങനെയുള്ള രാഹുൽഗാന്ധിക്ക് ഈ രാജ്യത്തെ നയിക്കാൻ കഴിയുമോ?

ഡൽഹി: ഇന്ത്യ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അതേ സമയം രാജ്യത്ത് മറ്റ് രണ്ട് പ്രധാന സംഭവങ്ങൾ അരങ്ങേറുകയാണ്. പ്രയാ​ഗ് രാജിലെ മഹാ കുംഭമേള, 144 വർഷത്തിലൊരിക്കൽ ആണ് കുംഭ മേള നടക്കുന്നത്. ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവും നടക്കുന്നുണ്ട്. രാജ്യത്തിന്റെ വിവധ ഭാ​ഗങ്ങളിൽ നിന്നുള്ള നേതാക്കൾ ഈ സുപ്രധാന അവസരങ്ങളിൽ പങ്കെടുക്കുന്നതായി കാണാം. അതേ സമയം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഈ പരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചും രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ചും ​ഗുരുതരമായ ചോദ്യം ഉയരുന്നു..

ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ അവ​ഗണിക്കുന്നു: മഹാ കുംഭത്തിൽ നിന്ന് രാഹുൽ അകന്നു:

ഇന്ത്യയു‍ടെ സമ്പന്നമായ സാസ്കാരിക പൈതൃകത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന്റെയും പ്രതീകമായ മഹാ കുംഭത്തിൽ ബി ജെ പി നേതാക്കളുടെ ​ഗണ്യമായ പങ്കാത്തം കണ്ടു. അവർ പരിപാടിയെ ആദരിക്കുക മാത്രമല്ല, ആ​ഗോള വേദിയിൽ ഇന്ത്യൻ സംസ്കാരത്തെിന്റെ സത്ത ആഘോഷിക്കുകയും ചെയ്തു. യോ​ഗി മന്ത്രിസഭ മുഴുവനും പ്രയാ​ഗ് രാജിലെ സം​ഗമത്തിൽ പുണ്യ സ്നാനം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടിയുടെ മറ്റ് ഭാരവാഹകളുമൊക്കെ എത്തി. വാസ്തവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമു, ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരും വരും ദിവസങ്ങളിൽ മഹാ കുംഭത്തിൽ എത്തുമെന്നാണ് കരുതുന്നത്.

rahul

എന്നാൽ ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈകൃകത്തോടുള്ള അദ്ദേഹത്തിന്റെ പ്രകടമായ നിസ്സം​ഗത പ്രതിഫലിപ്പിച്ചുകൊണ്ട് ഈ അവസരത്തെ പൂർണമായി അവ​ഗണിക്കാൻ രാഹുൽ തീരുമാനിച്ചു. "ജനേഉധാരി ബ്രാഹ്മണൻ" ആണെന്ന് അവകാശപ്പെട്ടിട്ടും ​ഗണേശ ചതുർത്ഥി, നവരാത്രി തുടങ്ങിയ സുപ്രധാന സാംസ്കാരിക പരിപാടികളിൽ നിന്ന് അദ്ദേഹം അകന്നു. ഇന്ത്യയുടെ ആത്മീയവും സാസ്കാരികവുമായ പാരമ്പര്യങ്ങളുമായുള്ള ബന്ധമില്ലായ്മ കൂടുതൽ വെളിപ്പെടുത്തുന്നു.

അയോധ്യയിലെ രാമമന്ദിർ ഭൂമി പൂജയും പ്രതിഷ്ഠയും ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തിലെ ഒരു ചരിത്ര നിമിഷമായി അടയാളപ്പെടുത്തി. എന്നിട്ടും ഈ സുപ്രധാന സംഭവത്തിൽ നിന്ന് രാഹുൽ ​ഗാന്ധിയുടെ അസാന്നധ്യവും, ക്ഷേത്രത്തിന്റെ കൂദാശയിൽ നിന്ന് കോൺ​ഗ്രസ് നേതൃത്വവും ബോധപൂർവം അകലം പാലിക്കുന്നും രാജ്യത്താകെ ചോദ്യം ഉയർത്തി.

റിപ്പബ്ലിക് ദിന പരേഡ് 2025: ദേശീയ അഭിമാനത്തെ ആദരിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും സൈനിക വീര്യത്തിന്റെയും സൈനികരുടെ ത്യാ​ഗത്തിന്റെ ആഘോഷമാണ്. എന്നിട്ടും ഈ വർഷം രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖാർ​ഗെയും വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഇത് ജനാധിപത്യ മൂല്യങ്ങളോടുള്ള അവ​ഗണനയും സൈന്യത്തോടുള്ള അനാദരവുമായി വ്യാഖ്യാനിക്കപ്പെടുന്നു..
ദേശീയ അഭിമാനത്തോടും മൂല്യങ്ങളോടുമുള്ള രാഹുൽ ​ഗാന്ധിയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാൻ ഇത് പലരെയും പ്രേരിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഇരകളുമായിും സൈനികരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യുമ്പോൾ രാഹുൽ ​ഗാന്ധി വിദേശത്ത് അവധിക്കാലം ആസ്വദിക്കുകയായിരുന്നു. ഇത്രയും നിർണായകമായ ദേശീയ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന്റെ അഭാവം അദ്ദേഹത്തിന്റെ നേതൃത്വ​ഗുണങ്ങളെക്കുറിച്ചും ദേശീയ ഉത്തരവാദിത്ത ബോധത്തെക്കുറിച്ചും ​ഗുരുതരമായ സംശയങ്ങൾ ഉയർത്തി.

ഭരണഘടനാ ദിനത്തിലെ അസാന്നിധ്യം: 2022-ലെ ഭരണഘടനാ ദിനത്തിൽ, രാഹുൽ ഗാന്ധി സ്വയം പ്രഖ്യാപിത "ഭരണഘടനയുടെ സംരക്ഷകൻ" ആയി സ്വയം അവതരിപ്പിക്കുന്ന തിരക്കിലായിരുന്നപ്പോൾ അദ്ദേഹം ഔദ്യോ​ഗിക പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനൊപ്പം അദ്ദേഹത്തിന്റെ അഭാവം ഭരണഘടനയോടും ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ല് രൂപപ്പെടുത്തുന്ന ഭരണഘടനാ മൂല്യങ്ങളോടും ഉള്ള അദ്ദേഹത്തിന്റെ നിസ്സം​ഗത മാത്രമാണ് എടുത്ത് കാണിച്ചത്.

കോൺ​ഗ്രസിന്റെ സ്വന്തം ആഘോഷങ്ങളിൽ നിന്നും

കോൺ​ഗ്രസിന്റെ സ്വന്തം ആഘോഷങ്ങൾ അവ​ഗണിക്കുന്നു. ദേശീയ പരിപാടികളിൽ നിന്ന് മാത്രമല്ല രാഹുൽ ​ഗാന്ധി അകന്ന് നിൽക്കുന്നത്. കോൺ​ഗ്രസിന്റെ ആഘോഷങ്ങളെയും അദ്ദേഹം അവ​ഗണിക്കുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പാർട്ടിയുടെ വിജയത്തിന് ശേഷം വിജയാ​ഘോഷത്തിൽ പങ്കെടുക്കാൻ രാ​ഹുൽ ​ഗാന്ഝി വിസമ്മതിച്ചത് പാർട്ടി പ്രവർത്തകരെ നിരാശയിലാക്കി, അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു. നിർണായകമായ നിമിഷങ്ങളിൽ ഇത്തരം അബാവം അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ​ഗൗരവമില്ലായ്മയും പാർട്ടിയുടെ അടിത്തട്ടിൽ ഇടപഴകുന്നതിലുള്ള പരാജയവുമാണ് സൂചിപ്പിക്കുന്നത്.

പ്രധാന ദേശീയ സംഭവങ്ങളിൽ നിന്ന് രാഹുൽ ​ഗാന്ധിയുടെ ആവർത്തിച്ചുള്ള അസാന്നിധ്യം കേവലം യാദൃശ്ചികമല്ല, അവ രാഷ്ട്രത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതതെയും അതിന്റെ സംസ്കാരത്തെയും ജനാധിപത്യ മൂല്യങ്ങളെയും കുറിച്ചും ചോദ്യം ഉയർത്തുന്നവയാണ്.
ഡൽഹി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ശക്തമായ മത്സരത്തിനാണ് കോൺ​ഗ്രസ് തയ്യാറായത്. എന്നാൽ പ്രചാരണം പുരോ​ഗമിക്കുമ്പോൾ രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ അഭാവം അവരുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നു.

രാഹുൽ ​ഗാന്ധി എവിടെയാണ് എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. മഹാ കുംഭം, റിപ്പബ്ലിക് ദിനാഘോഷം. ഡൽ​ഹി തിരഞ്ഞെടുപ്പ് എന്നിവയിൽ നിന്നൊക്കെ എന്തുകൊണ്ടാണ് അദ്ദേഹം അപ്രത്യക്ഷനാകുന്നത്? കോൺ​ഗ്രസിന്റെ പ്രചാരണം ദുർബലമാവുകയും നേതൃത്വം തളരുകയും ചെയ്യുമ്പോൾ ഒരു നിർണായക ചോദ്യം ഉയർന്നുവരുന്നു. ഇന്ത്യയുടെ ആത്മാവിൽ നിന്നും അതിന്റെ മൂല്യങ്ങളിൽ നിന്നും അതിന്റെ ഏറ്റവും പവിത്രമായ പാരമ്പര്യങ്ങളിൽ നിന്നും സ്ഥിരമായി അകന്നുനിൽക്കുന്ന ഒരു നേതാവിന് ഈ രാജ്യത്തെ നയിക്കാൻ കഴിയുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+