Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ചതിന് പിന്നില്‍ രഹസ്യ അജണ്ട, ബിജെപിയും കോണ്‍ഗ്രസും ഒന്നെന്ന് മായാവതി!!

Recommended Video

cmsvideo
    ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നെന്ന് മായാവതി

    ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍ കെട്ടിപ്പിടിച്ചതിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും, ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യത്തിന്റെ ഭാഗമാണെന്നും മായാവതി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്നും, അത് മഹാസഖ്യത്തിനെ തോല്‍പ്പിച്ച് ബിജെപി അധികാരത്തില്‍ വരുന്നതിന് തുല്യമാണെന്നും മായാവതി പറഞ്ഞു.

    1

    യുപിയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മഹാസഖ്യം ഇരുവര്‍ക്കും ഭീഷണിയാണ്. ഇരുവരുടെയും നീക്കങ്ങളില്‍ വീണുപോകാതിരിക്കാന്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കുക. ബിജെപി പരാജയപ്പെടുന്നുണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പാക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനെ രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാണ് പാര്‍ലമെന്റിലെ നാടകം അരങ്ങേറിയത്. രാഹുല്‍ പ്രധാനമന്ത്രി കെട്ടിപ്പിടിച്ചതിന് പിന്നില്‍ ഇരുപാര്‍ട്ടികളുടെയും രഹസ്യ സഖ്യമാണെന്നും മായാവതി ആരോപിച്ചു.

    നേരത്തെ പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് മായാവതി രംഗത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ബിജെപിയുടെ വോട്ടുകള്‍ ചോര്‍ത്തുമെന്നും ഇത് മഹാസഖ്യത്തിന് കൂടി ഗുണം ചെയ്യുമെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. എന്നാല്‍ ഇതിനെ തള്ളയിരിക്കുകയാണ് മായാവതി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പോരാട്ടം നടത്തുമെന്നും, ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

    ഇതിന് പിന്നിലെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നായിരുന്നു അഖിലേഷിന്റെ പ്രസ്താവന. യുപിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമല്ല, സംസ്ഥാനത്തിന്റെ വികാരം കോണ്‍ഗ്രസിനെതിരാണെന്നും അഖിലേഷ് പറഞ്ഞു. നേരത്തെ അഖിലേഷിനെയും മായാവതിയെയും നയിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് പ്രിയങ്ക സൂചിപ്പിച്ചിരുന്നു.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+