Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണ വിഷയത്തിൽ കേന്ദ്രത്തിനെതിരായ രാഹുലിന്റെ വിമർശനം; മുഖംപൊത്തി ചിരിച്ച് നിർമല സീതാരാമൻ

ഡൽഹി: കേന്ദ്ര ബജറ്റിനെതിരെ സഭയിൽ രാഹുൽ വിമർശനം ഉന്നയിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രാലയത്തില്‍ നടക്കുന്ന ഹല്‍വ തയ്യാറാക്കല്‍ ചടങ്ങിന്റെ ചിത്രം ഉയർത്തിക്കാട്ടി രാഹുൽ വിമർശിച്ചിരുന്നു. ഈ സമയത്തായിരുന്നു ധനമന്ത്രിയുടെ പരിഹാസം.

ബജറ്റിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടും ഒ ബിസി,ഗോത്രവര്‍ഗ വിഭാഗങ്ങളിൽ നിന്നോ ളിത് വിഭാഗത്തില്‍നിന്നോ ഉള്ള ഒരു ഉദ്യോഗസ്ഥന്‍ പോലും ചിത്രത്തിലില്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്. 'ചിത്രത്തിലുള്ളത് ബജറ്റിന്റെ ഹല്‍വ വിതരണമാണ്. നിങ്ങൾ ഹൽവ കഴളിക്കുന്നു, എന്നാൽ ബാക്കിയുള്ളവർക്ക് ലഭിക്കുന്നില്ല. ഒ ബി സി, ഗോത്രവര്‍ഗം അല്ലെങ്കില്‍ ദളിത് ഉദ്യോഗസ്ഥര്‍ ആരെയും ഈ ചിത്രത്തിലെനിക്ക് കാണാൻ സാധിക്കുന്നില്ല', എന്നായിരുന്നു രാഹുൽ പറഞ്ഞത്. ഈ സമയത്തായിരുന്നു മുഖം പൊത്തി ധനമന്ത്രി ചിരിച്ചത്.

rahulnirmala

അതേസമയം ഇതിനെതിരെ രാഹുൽ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇന്ന് പാർലമെൻ്റിൽ ജാതി സെൻസസ് വിഷയം ഞാൻ ഉന്നയിച്ചപ്പോൾ ധനമന്ത്രി ചിരിച്ചുകൊണ്ട് ഈ ഗൗരവമുള്ള വിഷയത്തെ പരിഹസിച്ചു. രാജ്യത്തെ 90 ശതമാനം ജനങ്ങളുടേയും ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിൽ ഇത്തരമൊരു നിഷേധാത്മകമായ പ്രതികരണം ബി ജെ പിയുടെ ഉദ്ദേശവും ചിന്താഗതിയുമൊക്കെ തുറന്നുകാട്ടുന്നുണ്ട്. എന്ത് വിലകൊടുത്തും ജാതി സെൻസസ് യാഥാർത്ഥ്യമാക്കുമെന്നും നിരാലംബർക്ക് നീതി ലഭ്യമാക്കുമെന്നുമാണ് ബി ജെ പിയോട് പറയാനുള്ളത്. ഇന്ത്യ മുന്നണി രാജ്യത്തിന്റെ എക്സ്റെ പുറത്തുകൊണ്ടുവരും', രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ ഇന്ന് സഭയിൽ രാഹുൽ ആഞ്ഞടിച്ചിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്നായിരുന്നു രാഹുൽ വിമർശിച്ചത്. അദാനിയും അംബാനിയും അടക്കം ആറ് പേർ ചേർന്നാണ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

'ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, കുരുക്ഷേത്രയിൽ ആറ് പേർ അഭിമന്യുവിനെ ഒരു 'ചക്രവ്യൂഹ'ത്തിൽ കുടുക്കി കൊന്നു ആ'ചക്രവ്യൂഹത്തിന്' പത്മവ്യൂഹം എന്നും വിളിക്കാം - അതായത് 'താമര രൂപീകരണം'. 21-ാം നൂറ്റാണ്ടിൽ ഒരു പുതിയ 'ചക്രവ്യൂഹം' രൂപപ്പെട്ടിരിക്കുന്നു - അതും താമരയുടെ രൂപത്തിൽ , മോദി ആ ചിഹ്നത്തെ നെഞ്ചിൽ പേറുന്നു. അഭിമന്യുവിനോട് ചെയ്തത് ഇന്ത്യയോട് ചെയ്യുന്നു. യുവാക്കൾ, കർഷകർ, സ്ത്രീകൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ എല്ലാം അനുഭവിക്കുകയാണ്. ഇന്നും'ചക്രവ്യൂഹ'ത്തിൻ്റെ നിയന്ത്രിക്കുന്നത് പേരാണ് -നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അംബാനി, അദാനി. എന്നിവരാണവർ', രാഹുൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+