ഗോരഖ്പൂര്‍ സംഭവം;ഓക്‌സിജന്‍ സപ്ലൈ കമ്പനിയില്‍ റെയ്ഡ്..തങ്ങളുടെ തെറ്റല്ലെന്നാവര്‍ത്തിച്ച് സര്‍ക്കാര്‍

Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഓക്‌സിജന്‍ സപ്ലൈ കമ്പനിയില്‍ പോലീസ് റെയ്ഡ് നടത്തി. തങ്ങളുടെ അനാസ്ഥ മൂലമല്ല കുട്ടികള്‍ മരിച്ചതെന്നാണ് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് ദാരുണമായ സംഭവം നടന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് ഓക്‌സജന്‍ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം പിടഞ്ഞുമരിച്ചത്. കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ 63 കുട്ടികള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പണമടക്കാത്തതിനാലാണ് ഓക്‌സിജന്‍ വിതരണം നിര്‍ത്തലാക്കിയത്.

കത്തുകള്‍ പുറത്ത്

കത്തുകള്‍ പുറത്ത്

കുട്ടികള്‍ മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നു തെളിയിക്കുന്ന കത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തു വിട്ടിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമുണ്ടെന്നു കാണിച്ച് ആഗസ്റ്റ് 3, 8 എന്നീ തീയതികളില്‍ ആശുപത്രി അധികൃതര്‍ കമ്പനിക്കെഴുതിയ കത്താണ് പുറത്തു വന്നിരിക്കുന്നത്.

സ്വകാര്യ കമ്പനി

സ്വകാര്യ കമ്പനി

ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നത് ലക്‌നൗവിലെ ഒരു സ്വകാര്യ കമ്പനി ആയിരുന്നു. 70 ലക്ഷം രൂപയായിരുന്നു ആശുപത്രി കമ്പനിക്ക് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 35 ലക്ഷം രൂപ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷമാണ് ഈ ദാരുണ സംഭവം ഉണ്ടായത്. എന്നാല്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാത്തതു മൂലമല്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണ് സര്‍ക്കാര്‍. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് കുട്ടികള്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

63 മരണം

63 മരണം

അഞ്ച് ദിവസത്തിനുള്ളില്‍ 63 കുട്ടികളാണ് ചികിത്സ കിട്ടാതെ മരിച്ചത്. കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം 30 മരണങ്ങള്‍. മരിച്ചവരില്‍ കൂടുതലും നവജാത ശിശുക്കളാണ്. എന്‍സഫലൈറ്റിസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളാണ് മരിച്ചത്. ശനിയാഴ്ച രാവിലെയും മൂന്ന് കുട്ടികള്‍ മരിച്ചു.

വിലയിരുത്തുന്നു

വിലയിരുത്തുന്നു

സ്ഥിതിഗതികള്‍ വിലയിരുത്താല്‍ യോഗി ആദിത്യനാഥ് സംഭവ സ്ഥലത്തേക്ക് രണ്ട് മന്ത്രിമാരെ അയച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

English summary
Raids at company supplying oxygen cylinders to UP hospital after 60 children die in five days
Please Wait while comments are loading...