കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ സുരക്ഷ: തോറ്റുകൊടുക്കാന്‍ ഗോയലിനെ കിട്ടില്ല, അടിമുടി മാറ്റം ഉടന്‍!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ചതോടെ റെയില്‍വേയുടെ സുരക്ഷ ഉയര്‍ത്തുന്നതിന് വേണ്ടി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. റെയില്‍വേ മന്ത്രിയായി അധികാരമേല്‍ക്കുന്ന പലര്‍ക്കും ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലയുടെ സുരക്ഷയാണ് വെല്ലുവിളിയാവുന്നത്. സുരേഷ് പ്രഭു ഉള്‍പ്പെടെയുള്ള പല റെയില്‍വേ മന്ത്രിമാരുടേയും രാജി ഇത്തരം പ്രശ്നങ്ങളാണ്. പീയൂഷ് ഗോയലിന് മുമ്പില്‍ ഇപ്പോഴുള്ളതും ഇതേ പ്രശ്നങ്ങളാണ്.

റെയില്‍വേ സുരക്ഷയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി രംഗത്തെത്തിയ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ആളില്ലാ ലെവല്‍ ക്രോസുകളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2016- 17 വര്‍ഷങ്ങളിലുണ്ടായ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ ആളില്ലാ ലെവല്‍ ക്രോസുകളാണും ഇക്കാലയളവില്‍ 34 ശതമാനം വര്‍ധനവുണ്ടായെന്നും യോഗത്തില്‍ മന്ത്രി ചൂണ്ടിക്കാണിച്ചു. ട്രാക്കിലെ പാളിച്ചകളാണ് അപകടത്തിലേയ്ക്ക് നയിച്ച രണ്ടാമത്തെ കാരണമെന്നും യോഗത്തില്‍ വിശദീകരിച്ചു. ഇതിനെല്ലാം പുറമേ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും ചര്‍ച്ചയായി.

piyush-goyal

ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള എല്ലാ ആളില്ലാ ലെവല്‍ ക്രോസുകളും ഒരു മാസത്തിനുള്ളില്‍ ഇല്ലാതാക്കാന്‍ നേരത്തെ ഗോയലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഈ നടപടി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനായിരുന്നു നീക്കം. ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് പുറമേ പുതിയ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനും അപകടസാധ്യതയുള്ള വളവുകള്‍ ട്രാക്കുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പഴയ ട്രാക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പുതിയ ഏഴ് ലക്ഷം ടണ്‍ പുതിയ ട്രാക്കുകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

പുതിയ റെയില്‍വേ ലൈനുകള്‍ വേഗത്തില്‍ സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഇപ്പോഴുള്ള ഐസിഎഫ് ഡിസൈന്‍ കോച്ചുകള്‍ക്ക് പുറമേ പുതിയ എല്‍എച്ച്ബി കോച്ചുകളാണ് ഭാവിയില്‍ നിര്‍മിക്കുക. മഞ്ഞുകാലങ്ങളില്‍ ലോക്കോ മോട്ടീവുകളില്‍ ആന്‍റി ഫോഗ് എല്‍ഇഡി ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കൃത്യമായി നിരീക്ഷിക്കുന്നതിന് റെയില്‍വേ ബോര്‍ഡിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
In recent years India has seen several railway ministers. The first challenge that every minister faces is the safety of passengers in the country known for the longest train connection in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X