
ഹനുമാന് നോട്ടീസ് അയച്ച് റെയില്‍വെ; ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം!! 10 ദിവസം സമയം
ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കും. അതാണ് നിയമം. അനധികൃത കൈയ്യേറ്റം നടത്തിയാല്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നതും പതിവാണ്. കൈയ്യേറിയവര്‍ ആരാണോ അവര്‍ക്കാണ് നോട്ടീസ് നല്‍കുക. ഒഴിഞ്ഞു പോകുന്നതിന് നിശ്ചിത സമയം അനുവദിക്കും. അതിന് ശേഷവും ഒഴിഞ്ഞുപോയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും.
നിയമപരമായ നടപടികള്‍ ഇങ്ങനെയാണെങ്കിലും വളരെ വ്യത്യസ്തമായ വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഹനുമാന് നോട്ടീസ് അയച്ചിരിക്കുകയണ് റെയില്‍വെ. ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ...

ജാര്‍ഖണ്ഡിലെ ധന്‍ബാദ് സിറ്റിയിലാണ് സംഭവം. റെയില്‍വെ അധികൃതര്‍ ഹനുമാന് നോട്ടീസ് അയച്ചിരിക്കുന്നു. ഇവിടെയുള്ള റെയില്‍വെയുടെ സ്ഥലം കൈയ്യേറി ഹനുമാന്‍ ക്ഷേത്രം നിര്‍മിച്ചു എന്നാണ് ആരോപണം. പ്രതിഷ്ഠ ഹനുമാന്‍ ആയതു കാരണം നോട്ടീസ് ഹനുമാന് അയച്ചിരിക്കുകയാണ്. ഒഴിഞ്ഞുപോകുന്നതിന് നോട്ടീസില്‍ അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.
സൗദിക്ക് ഉഗ്രന്‍ പണി വരുന്നു!! വെളിപ്പെടുത്തി കിര്‍ബി... നവംബറില്‍ ബൈഡന് അടിതെറ്റുമോ എന്ന് ഭയം

പത്ത് ദിവസത്തിനകം ഒഴിഞ്ഞുപോകണം. ശേഷം ആ ഭൂമി റെയില്‍വെ എഞ്ചിനിയര്‍ക്ക് കൈമാറുകയും വേണം എന്നാണ് നോട്ടീസിലെ ആവശ്യം. ഹനുമാന്‍ ജി എന്ന് അഭിസംബോധന ചെയ്താണ് റെയില്‍വെ നോട്ടീസ് അയച്ചിരിക്കുന്നത്. ദന്‍ബാദിലെ റെയില്‍വെയോട് ചേര്‍ന്ന പ്രദേശത്താണ് ഹനുമാന്‍ ക്ഷേത്രം. ക്ഷേത്ര മതിലില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.

ഹനുമാന്‍ജി, നിങ്ങള്‍ റെയില്‍വെയുടെ ഭൂമി അനധികൃതമായി കൈയ്യേറിയിരിക്കുകയാണ്. നിയമപരമായി തെറ്റായ പ്രവര്‍ത്തനമാണിത്. പത്ത് ദിവസത്തിനകം സ്ഥലം ഒഴിയണം. അല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകിരക്കും. ഈ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നും റെയില്‍വെ ക്ഷേത്ര മതിലില്‍ പതിച്ച നോട്ടീസില്‍ പറയുന്നു.
സ്വര്‍ണം ഇടിഞ്ഞുപൊളിഞ്ഞു!! എഴുന്നേല്‍ക്കാനാകാതെ രൂപ... പ്രവാസി അച്ഛാദിന്‍ പ്രതീക്ഷിച്ചതേയില്ല

റെയില്‍വെയുടെ നടപടിക്കെതിരെ പ്രദേശത്തെ വിശ്വാസികള്‍ രംഗത്തുവന്നിട്ടുണ്ട്. റെയില്‍വെയുടെ ഭൂമി ഈ മേഖലയില്‍ വ്യാപകമായി കൈയ്യേറി എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഖാഥിക് ബസ്തിയിലെ ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന 60ഓളം പേര്‍ക്ക് നേരത്തെ റെയില്‍വെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരും ഒഴിഞ്ഞു പോയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ് ഹനുമാന് അയച്ചത്.

1921 മുതല്‍ ഇവിടെ താമസിക്കുന്നവരാണ് ഞങ്ങള്‍ എന്ന് പ്രദേശവാസികള്‍ പറയുന്നു. പഴക്കച്ചവടം, മീന്‍ വില്‍പ്പന, പച്ചക്കറി കടകള്‍ എന്നിവയാണ് ഇവിടെയുള്ളവരുടെ ഉപജീവന മാര്‍ഗം. അടുത്ത കാലത്താണ് പ്രദേശവാസികള്‍ക്കെതിരെ റെയില്‍വെ നടപടി ആരംഭിച്ചത്. അവര്‍ താമസിക്കുന്നത് റെയില്‍വെയുടെ ഭൂമിയിലാണ് എന്നാണ് നോട്ടീസില്‍ പറയുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ക്ഷേത്രത്തിനടുത്ത് പ്രദേശവാസികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റെയില്‍വെക്കെതിരെ സമരം ശക്തമാക്കാനാണ് അവരുടെ തീരുമാനം.