ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് നിരക്ക് വര്‍ധനവില്ല!! ട്രെയിനുകളും സ്റ്റേഷനും ബ്രാന്‍ഡഡാവും

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയിലെ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ചരിത്രപരമായ മാറ്റം കൊണ്ടുവരാനൊരുങ്ങി റെയില്‍വേ. ട്രെയിനുകളെയും റെയില്‍വേ സ്റ്റേഷനുകളെയും ബ്രാന്‍ഡഡ് ആക്കാനുള്ള ശ്രമമത്തെക്കുറിച്ചുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സമര്‍പ്പിച്ചിട്ടുള്ള പ്രമേയത്തിന് റെയില്‍വേ ബോര്‍ഡ് അടുത്ത ആഴ്ച അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്. 

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെ റെയില്‍വെയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ഈ നീക്കത്തെ ഒരു യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ആശയം മുന്നോട്ടുവച്ചിരുന്നു.

എന്താണ് പ്രമേയം

എന്താണ് പ്രമേയം

പുതിയ നയത്തിന് കീഴില്‍ ഒരു ഏകീകൃത കമ്പനിയ്ക്ക് എല്ലാ ട്രെയിനുകളും ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള മീഡിയ റൈറ്റ്‌സ് വാങ്ങാം. ഇതോടെ ട്രെയിനിന് അകത്തും ബോഗികള്‍ക്ക് പുറത്തും പരസ്യം ചെയ്യാനുള്ള അവകാശ കമ്പനിയില്‍ നിക്ഷിപ്തമാവും.

 റെയില്‍ വേ നിരസിച്ചു

റെയില്‍ വേ നിരസിച്ചു

രാജ്യത്തെ എല്ലാ ട്രെയിനുകള്‍ക്ക് അകത്തും പുറത്തും പരസ്യം ചെയ്യാമെന്ന ആവശ്യവുമായി നേരത്തെ ചില കമ്പനികള്‍ റെയില്‍വേയെ സമീപിച്ചെങ്കിലും റെയില്‍വേ ഈ ആവശ്യം നിരസിക്കുകയായിരുന്നുവെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിവരം.

 പ്രധാനമന്ത്രിയുടെ ആശയം

പ്രധാനമന്ത്രിയുടെ ആശയം

ഇന്ത്യന്‍ റെയില്‍ വേ പരസ്യം ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ വരുമാനം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ഈയടുത്ത് ഒരു യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. നേരത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇത്തരം പ്രഖ്യാപനങ്ങള്‍ നടന്നിരുന്നുവെങ്കിലും ഒന്നും ഫലവത്തായില്ല.

 യാത്രക്കാരെ ബാധിക്കാതെ

യാത്രക്കാരെ ബാധിക്കാതെ

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിയ്ക്കാന്‍ ഇത്തരം നീക്കങ്ങള്‍ അനിവാര്യമാണെന്നാണ് പ്രധാനമന്ത്രി ഉന്നയിക്കുന്ന വാദം.

കോടിക്കണക്കിന് രൂപ

കോടിക്കണക്കിന് രൂപ

സാമ്പത്തിക ഞെരുക്കം അനുഭവിയ്ക്കുന്ന കെഎസ്ആര്‍ടിസി പോലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാന്‍ പരസ്യം വഴി സാധിക്കുമെന്നും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

English summary
The railways has readied a plan to brand trains and stations to augment revenues without raising passenger fares.
Please Wait while comments are loading...