കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ കൊടും മഴ:റോഡില്‍ ബോട്ടിറക്കി യുവതിയെ ആശുപത്രിയിലെത്തിച്ചു, വീഡിയോ കാണൂ...

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തമിഴ്‌നാടിനെ മുക്കുന്നു. മഴയും വെള്ളപ്പൊക്കവും കാരണം മരിച്ചവരുടെ എണ്ണം അറുപത് കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ചെന്നൈ നഗരത്തെയും സാരമായി ബാധിച്ചു. നഗരത്തില്‍ പലയിടത്തും റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

വെള്ളം കയറിയതോടെ നഗരത്തില്‍ വൈദ്യുതിയും ഇല്ലാതായി. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ മാത്രം 3 സെന്റീമീറ്റര്‍ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. നാഗപട്ടണത്ത് രാത്രി 18 സെന്റീമീറ്റര്‍ മഴ കിട്ടി. സിര്‍കാലിയില്‍ ഇത് 17 സെന്റീമീറ്ററാണ്. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ജയലളിത 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

 മുങ്ങിപ്പോകുകയേ ഉള്ളൂ

മുങ്ങിപ്പോകുകയേ ഉള്ളൂ

ഒരാള്‍പ്പൊക്കത്തിലൊക്കെയാണ് ചെന്നൈയിലെ പ്രധാന റോഡുകളില്‍ വെള്ളം കയറിയിരിക്കുന്നത്

വീടിനുള്ളിലും വെള്ളം

വീടിനുള്ളിലും വെള്ളം

താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലും വെള്ളം കയറി ജനജീവിതം ദുസഹമായി

കുലുക്കണ്ട സാറേ സ്റ്റാര്‍ട്ടാകൂല

കുലുക്കണ്ട സാറേ സ്റ്റാര്‍ട്ടാകൂല

വെള്ളം കയറി ഓഫായിപ്പോയ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന ആളുകള്‍

ഇത് റോഡല്ല തോട്

ഇത് റോഡല്ല തോട്

കനത്ത മഴയില്‍ റോഡില്‍ വെള്ളം കയറി തോട് പോലെ ആയപ്പോള്‍

വെള്ളക്കെട്ട് നീക്കണ്ടേ

വെള്ളക്കെട്ട് നീക്കണ്ടേ

റോഡില്‍ വെള്ളം കെട്ടിനിന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍

ഒരു മഴക്കാല സെല്‍ഫി

ഒരു മഴക്കാല സെല്‍ഫി

റോഡില്‍ വെള്ളം നിറഞ്ഞ് വണ്ടികളോടാന്‍ പറ്റാതയതോടെ ഫോട്ടോ എടുത്ത് കളിക്കുന്ന കുട്ടികള്‍

ബോട്ടെങ്കില്‍ ബോട്ട്

റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബോട്ടിറക്കി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. വീഡിയോ കാണൂ..

English summary
Tamil Nadu continued to experience monsoon fury, with heavy rains pounding various parts of the state under the influence of a well marked low pressure area over Bay of Bengal, as the death toll from rain-related incidents climbed to 59
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X