ഔറംഗാബാദിന്റെ പേര് മാറ്റണം; പുതിയ ആവശ്യവുമായി രാജ് താക്കറെ, ഏക സിവില്‍കോഡ് വൈകരുത്
മുംബൈ: ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി എംഎന്‍എസ് നേതാവ് രാജ് താക്കറെ. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂനെയില്‍ നടന്ന പാര്‍ട്ടിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ് താക്കറെ. ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന മഹാവികാസ് അഗാഡി സഖ്യസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു രാജ് താക്കറെ. ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയെ വലിയ പാര്‍ട്ടിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ അഞ്ചിന് അയോധ്യ സന്ദര്‍ശിക്കുമെന്ന് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ യാത്ര റദ്ദാക്കി. ജൂണ്‍ 1ന് രാജ് താക്കറെയ്ക്ക് ഒരു ശസ്ത്രക്രിയയുണ്ട്. അതിനാലാണ് അയോധ്യ യാത്ര റദ്ദാക്കിയതെന്നും രാജ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഔറംഗാബാദ് നഗരത്തിന്റെ പേര് മാറ്റണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടു. സംഭാജിനഗര്‍ എന്ന പേരിടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രാജ് താക്കറെ പൂനെയില്‍ നടത്തുന്ന റാലി നേരത്തെ വിവാദമായിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. 13 നിര്‍ദേശങ്ങളാണ് പോലീസ് റാലിയുടെ സംഘാടകര്‍ക്ക് നല്‍കിയത്. വീഴ്ച വരുത്തിയാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. മറ്റു മതസ്ഥരെ അപമാനിക്കരുത്, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തരുത്, ഉച്ചഭാഷിണി ശബ്ദം പരിധി വിടരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടത്. രാജ് താക്കറെ പ്രസംഗിക്കുന്നതിന് മുമ്പ് തന്നെ വന്‍ തോതില്‍ പോലീസ് സന്നാഹം നിലയുറപ്പിക്കുകയും ചെയ്തു.
മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിരോധിക്കണമെന്ന് നേരത്തെ രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ബാങ്ക് വിളിക്കുന്ന സമയം പള്ളികള്‍ക്ക് മുമ്പില്‍ ഹനുമാന്‍ ചാലിസ നടത്തുമെന്നായിരുന്നു ഭീഷണി. ചില ബിജെപി നേതാക്കളും ഇതിന് പിന്തുണയുമായി രംഗത്തുവരികയുണ്ടായി. ഈ സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ശബ്ദം നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം രാജ് താക്കറെയുടെ പരിപാടിക്കും ബാധകമാണ് എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
ഓഡിറ്റോറിയത്തില്‍ നടന്ന എംഎന്‍എസ് പരിപാടിയില്‍ പങ്കെടുക്കുവരുടെ എണ്ണത്തില്‍ പോലീസ് പരിധി നിശ്ചയിച്ചിരുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച ശബ്ദാരവ മാനദണ്ഡങ്ങള്‍ പാലിക്കാനും പോലീസ് സംഘാടകരോട് ആവശ്യപ്പെട്ടു. റാലിയില്‍ 15000ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് എംഎന്‍എസ് പൂനെ പ്രസിഡന്റ് സായ്‌നാഥ് ബാബര്‍ പ്രതികരിച്ചത്.
ശിവസേനയും എംഎന്‍എസും തമ്മിലുള്ള പോര് മഹാരാഷ്ട്രയില്‍ മൂര്‍ഛിക്കുകയാണ്. ശിവസേനക്കെതിരെ നിരന്തരം പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് രാജ് താക്കറെ. ലൗഡ് സ്പീക്കര്‍, ജനസംഖ്യാ നിയന്ത്രണം, ഏകസിവില്‍കോഡ് എന്നീ വിഷയങ്ങളിലെല്ലാം നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യമാണ് എന്ന് രാജ് താക്കറെ പറയുന്നു. മഹാരാഷ്ട്രയിലെ ക്രമസമാധാന വിഷയത്തില്‍ രാജ് താക്കറെ നടത്തുന്ന പ്രതികരണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ശിവസേന നേതാക്കള്‍ രംഗത്തുവരികയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications