കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കോട്ട ഇളക്കുമോ? എഎപി രാജസ്ഥാനിലേക്കും, 200 സീറ്റിലും മത്സരിക്കും

Google Oneindia Malayalam News

ജയ്പൂർ: പഞ്ചാബിനും ഗുജറാത്തിനും പിന്നാലെ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം ലക്ഷ്യമിട്ട് എഎപി. ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ശക്തമായ ത്രികോണ പോരാട്ടം കാഴ്ചവെക്കുമെന്നാണ് എ എ എപിയുടെ പ്രഖ്യാപനം. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ആരുമായി സംഖ്യമില്ലാത്തെ 200 ല്‍ 200 സീറ്റിലും പാർട്ടി തന്നെ മത്സരിക്കുമെന്നാണ് എ എ പി നേതൃത്വം വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എ എ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സന്ദീപ് പതക് ജയ്പൂരില്‍ പാർട്ടിയുടെ രാജസ്ഥാൻ യൂണിറ്റ് നേതാക്കളുമായും വോളന്റിയർമാരുമായും ഒരു നിർണായക യോഗം നടത്തുകയും, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പാർട്ടിയുടെ മുന്നേറ്റം വിജയകരമാക്കാൻ സാധിക്കുന്ന ഘടകങ്ങള്‍ ഉയർത്തിപ്പിടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ജയ്പൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗം,

ജയ്പൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗം, കഴിഞ്ഞ എട്ട് മാസത്തിനിടെ രാജസ്ഥാനിൽ ഞങ്ങളുടെ സംസ്ഥാന ഘടകം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ സാധ്യതകള്‍ ചർച്ച ചെയ്തെന്നുമാണ് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ഭാരവാഹിയായ മുതിർന്ന നേതാവ് വ്യക്തമാക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 വരുന്നു; തങ്കച്ചന്‍ മുതല്‍ ദേവീ ചന്ദന വരെ പട്ടികയില്‍,ഓഡീഷന്‍സ് മുന്നോട്ട്ബിഗ് ബോസ് മലയാളം സീസണ്‍ 5 വരുന്നു; തങ്കച്ചന്‍ മുതല്‍ ദേവീ ചന്ദന വരെ പട്ടികയില്‍,ഓഡീഷന്‍സ് മുന്നോട്ട്

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ സ്ഥിതിഗതികൾ

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ സ്ഥിതിഗതികൾ മനസിലാക്കാൻ ആം ആദ്മി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) പഥക്, രാജസ്ഥാനിൽ നിന്നുള്ള പാർട്ടി നേതാക്കളുമായും സന്നദ്ധപ്രവർത്തകരുമായും നേരിട്ടുള്ള കൂടിക്കാഴ്ച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. "രാജസ്ഥാനിൽ നിന്ന് ലഭിച്ച പ്രതികരണം വളരെ പ്രോത്സാഹജനകമാണ്. സംസ്ഥാനത്തുടനീളം ഞങ്ങളുടെ സംഘടനയുടെ ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിൽ ഞങ്ങൾ വിജയിച്ചതിനാൽ തിരഞ്ഞെടുപ്പില്‍ വളരെ അധികം ആത്മവിശ്വാസമുണ്ട്," എഎപിയുടെ രാജസ്ഥാൻ ഇൻചാർജ് മിശ്ര അവകാശപ്പെടുന്നു.

എന്റെ സിനിമ കുളമാക്കാന്‍ വന്നാല്‍ പബ്ലിക്കായി കാര്യങ്ങള്‍ വെളിപ്പെടുത്തും: മുന്നറിയിപ്പുമായി റോബിന്‍എന്റെ സിനിമ കുളമാക്കാന്‍ വന്നാല്‍ പബ്ലിക്കായി കാര്യങ്ങള്‍ വെളിപ്പെടുത്തും: മുന്നറിയിപ്പുമായി റോബിന്‍

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകളിലും മത്സരിക്കാൻ ഞങ്ങൾ തയ്യാറാണ്. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തന്ത്രം ചർച്ച ചെയ്യുന്നതിനും പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് നേതാക്കളിൽ നിന്നും സന്നദ്ധപ്രവർത്തകരിൽ നിന്നും നിർദ്ദേശങ്ങളും ഫീഡ്‌ബാക്കും നേടുന്നതിനുമാണ് യോഗം വിളിച്ചതെന്നും എഎപി പ്രസ്താവനയിലൂടെ വിശദീകരിച്ചു.

Hair Care: മൂന്ന് ഇന്തപ്പഴം മാത്രം മതി, മുടി സമൃദ്ധമായി വളരും: തടി കുറയുകയും ചെയ്യും

യോഗത്തെ അഭിസംബോധന ചെയ്ത രാജ്യസഭാ എംപി

യോഗത്തെ അഭിസംബോധന ചെയ്ത രാജ്യസഭാ എംപി കൂടിയായ പതക്, രാജസ്ഥാനിൽ ബദ്‌ലാവ് (മാറ്റം) ആവശ്യമാണെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം നയിക്കാൻ പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് പ്രതിനിധികള്‍ തയ്യറാവണമെന്നും ആവശ്യപ്പെട്ടു. "ഗുജറാത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ പോരാടി, ഞങ്ങൾ സഹായിക്കാനുള്ള ഒരു മാധ്യമം മാത്രമായിരുന്നു. രാജസ്ഥാനിൽ മാറ്റം ആവശ്യമാണ്, രാജസ്ഥാനിലെ നിവാസികൾ എന്ന നിലയിൽ നിങ്ങൾ ഈ പോരാട്ടം ഏറ്റെടുക്കണം," എഎപി നേതാക്കളോടായി പഥക് പറഞ്ഞു.

സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ കൂടുതൽ

സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പഥക് വ്യക്തമാക്കി, "സംഘടന ശക്തമാകുമ്പോൾ മാത്രമേ ഈ പോരാട്ടത്തിൽ വിജയം സാധ്യമാകൂ." പാർട്ടിയുടെ രാജസ്ഥാൻ യൂണിറ്റ് നേതാക്കളിൽ നിന്നും സന്നദ്ധപ്രവർത്തകരിൽ നിന്നും വന്ന നിർദ്ദേശങ്ങൾ പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് ഡൽഹിയിലെ എംഎൽഎ കൂടിയായ എഎപിയുടെ രാജസ്ഥാൻ ഇൻചാർജ് മിശ്രയും കൂട്ടിച്ചേർത്തു.

2018 ലെ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍

അതേസമയം, 2018 ലെ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ആകെയുള്ള 200 ല്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 73 സീറ്റുകളില്‍ മാത്രമായിരുന്നു ബി ജെ പിക്ക് വിജയിക്കാന്‍ സാധിച്ചത്. ബി എസ് പി 6, സി പി എം 2, ബി ടി പി 2, ആർ എല്‍ ഡി 1, സ്വതന്ത്രർ 13 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ നില. പിന്നീട് ആറ് ബി എസ് പി അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.

English summary
Rajasthan Assembly Elections 2022: AAP to contest all seats in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X