കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി പ്രമുഖനായ നേതാവിന്‍റെ രാജി.. പാലം വലിക്കാന്‍ ശിവസേന

  • By Aami Madhu
Google Oneindia Malayalam News

ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.എന്നാല്‍
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ രാജസ്ഥാനില്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിടുന്നത്. ഒന്നിന് പുറകേ ഒന്നായി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ പാര്‍ട്ടി വിട്ട് മറുകണ്ടം ചാടുകയാണ്. ശക്തമായ ഭരണവിരുദ്ധ വികാരമുള്‍പ്പെടെ നേരിടുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാഴ്ത്തി നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്ക്.

'തൃപ്തി ദേശായിക്ക് ആര്‍ത്തവം'.. ജനം ടിവിയുടെ പേരില്‍ വ്യാജ വാര്‍ത്ത.. എട്ടിന്‍റെ പണി.. കുരുക്ക്'തൃപ്തി ദേശായിക്ക് ആര്‍ത്തവം'.. ജനം ടിവിയുടെ പേരില്‍ വ്യാജ വാര്‍ത്ത.. എട്ടിന്‍റെ പണി.. കുരുക്ക്

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ എംഎല്‍എയും ബിജെപിയുടെ തീപ്പൊരി നേതാവുമായി രാംഗഡ് എംഎല്‍എ ഗ്യാന്‍ ദേവ് പാര്‍ട്ടി വിട്ടിരുന്നു. ബിജെപിയില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഗ്യാന്‍റെ രാജി. ഇപ്പോള്‍ അല്‍വാറില്‍ നിന്നുള്ള നേതാവാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. രാജിവെച്ച പിന്നാലെ നേതാവ് ശിവസേനയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു.

 സ്വാധീനമുള്ള നേതാവ്

സ്വാധീനമുള്ള നേതാവ്

ഭരണവിരുദ്ധ വികാരവും ഉള്‍പാര്‍ട്ടി തര്‍ക്കങ്ങളുമെല്ലാം ബിജെപിക്ക് വലിയ തലവേദയനാണ് രാജസ്ഥാനില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെയാണ് നേതാക്കളുടെ കൂട്ട കൊഴിഞ്ഞു പോക്ക്. ആദ്യമായി പാര്‍ട്ടി വിട്ടത് ബിജെപിയുടെ പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്‍റെ മകനുമായ മാനവേന്ദ്ര സിങ്ങ് ആയിരുന്നു.രജപുത്ര വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള മാനവേന്ദ്ര മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയാണ് പാര്‍ട്ടി വിട്ടത്.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

പാര്‍ട്ടി വിട്ട പിന്നാലെ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ എത്തി. സാഹചര്യം കൃത്യമായ മുതലെടുത്ത കോണ്‍ഗ്രസ് മാനവേന്ദ്ര സിങ്ങിന് മത്സരിക്കാന്‍ ടിക്കറ്റും നല്‍കി. അതും മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് എതിരായി. രജപുത്ര വിഭാഗങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്തിയ വസുന്ധരയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

ബിജെപി എംപി

ബിജെപി എംപി

ഇതിന് പിന്നാലെ മറ്റൊരു ബിജെപി നേതാവും കോണ്‍ഗ്രസില്‍ എത്തി. ബിജെപി എംപി ഹരീഷ് മീണയാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ പോലീസ് മേധാവിയായ ഹരീഷ് മീണ 2014 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ദൗസ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലെത്തി. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ സഹോദകന്‍ നമോ നാരായണ്‍ മീണ മുഖേനയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

ഇദ്ദേഹത്തിന് പിന്നാലെബിജെപി നേതാവും മന്ത്രിയുമായ സുരേന്ദ്ര ഗോയലും നാഗാവൂര്‍ എംഎല്‍എ ഹബീബു റഹ്മാനും ബിജെപി വിട്ടിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നതിനാല്‍ ഇരുവരും കോണ്‍ഗ്രസിലേക്ക് എത്താന്‍ സാധ്യത ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നതിനിടെയാണ് പാര്‍ട്ടിയെ ഞെട്ടിച്ച് അല്‍വാറില്‍ നിന്നുളള നേതാവ് ബിജെപിയില്‍ നിന്നും രാജിവെച്ചിരിക്കുന്നത്.

ചൊടിപ്പിച്ചു

ചൊടിപ്പിച്ചു

അല്‍വാര്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖ ബിജെപി നേതാവായ ശ്രീകൃഷ്ണ ഗുപ്തയാണ് പാര്‍ട്ടി വിട്ടത്. അല്‍വാറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിങ്ങ് എംഎല്‍എയും വൈശ്യ വിഭാഗക്കാരനുമായ ബന്‍വാരിലാലിനെ പരിഗണിക്കാത്തതാണ് ശ്രീകൃഷ്ണ ഗുപ്തയെ ചൊടിപ്പിച്ചത്. വൈഷ്യ വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണ് അല്‍വാര്‍.

പരിഗണിച്ചില്ല

പരിഗണിച്ചില്ല

ഇത്തവണ സഞ്ജയ് ഷര്‍മ്മയ്ക്കാണ് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത്. വൈശ്യ വിഭാഗത്തിനെ പരിഗണിച്ചില്ലെന്ന് മാത്രമല്ല ബ്രാഹ്മണരായ രണ്ട് പേര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയെന്നും വര്‍ഷങ്ങളായി ഉള്ള രീതിയാണ് ഇതുവഴി ബിജെപി ഇല്ലാതാക്കിയതെന്നും ഗുപ്ത ആരോപിച്ചു.

ശിവസേനയിലേക്ക്

ശിവസേനയിലേക്ക്

പാര്‍ട്ടി തന്നെ നടത്തിയ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ അല്ല സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നതെന്നും ഗുപ്ത ആഞ്ഞടിച്ചു. പാര്‍ട്ടിയുടെ നയം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഗുപ്ത താന്‍ ശിവസേനയിലേക്ക് പോകുകയാണെന്നും വ്യക്തമാക്കി. ശിവസേന ടിക്കറ്റില്‍ ഗുപ്ത മത്സരിക്കുമെന്ന് രാജസ്ഥാന്‍ ശിവ സേനാ യൂണിറ്റ് നേതാവ് രാജ് കുമാര്‍ ഗോയല്‍ അറിയിച്ചു.

പ്രചരണത്തിന്

പ്രചരണത്തിന്

ശിവസേനയ്ക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രമുഖരെത്തുമെന്ന് ഗോയല്‍ പറഞ്ഞു. ശിവസേന പ്രസിഡന്‍റ് ഉദ്ദവ് താക്കറെ, യൂത്ത് വിങ്ങ് പ്രസിഡന്‍റ് ആദിത്യ താക്കറെ. എംപി സഞ്ജയ് റൗത്ത് തുടങ്ങി 19 സ്റ്റാര്‍ കാമ്പെയ്നേഴ്സ് ശിവസേനയ്ക്കായി പ്രചരണത്തിനുണ്ടാകുമെന്ന് ഗോയല്‍ പറഞ്ഞു.

മണ്ഡലങ്ങള്‍

മണ്ഡലങ്ങള്‍

അല്‍വാര്‍ ജില്ലയില്‍ 11 അസംബ്ലി മണ്ഡലങ്ങളാണ് ഉള്ളത്. ശിവസേനയ്ക്ക് താരതമ്യേന സ്വാധീനമുള്ള മേഖലയാണ് അല്‍വാര്‍. ഇവിടെ നിന്നുള്ള നാല് അസംബ്ലി സീറ്റുകളിലേക്കാണ് ശിവസേന മത്സരിക്കുന്നത്. അതേസമയം ബ്രാഹ്മണരെ മാത്രമാണ് പാര്‍ട്ടി പരിഗണിച്ചതെന്ന ഗുപ്തയെ വാദത്തെ തള്ളി ബിജെപി രംഗത്തെത്തി.

ആദ്യ നേതാവല്ല

ആദ്യ നേതാവല്ല

സര്‍വ്വേകളും അഭിപ്രായങ്ങളും പരിഗണിച്ചാണ് പാര്‍ട്ടി ടിക്കറ്റ് നല്‌‍കിയതെന്നും ഗുപ്തയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബിജെപി പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ ഏകാധിപത്യ നിലപാടുകളെ എതിര്‍ത്ത് രാജിവെക്കുന്ന ആദ്യ നേതാവല്ല ശ്രീകൃഷ്ണ ഗുപ്ത.

ഏകാധിപതി

ഏകാധിപതി

കഴിഞ്‍ ദിവസം പാര്‍ട്ടിയുടെ തീപ്പൊരി നേതാവായ ഗ്യാന്‍ ദേവ് അഹൂജ രാജി പ്രഖ്യാപിച്ചിരുന്നു. ഏകാധിപത്യ നിലപാടുള്ള നേതാക്കളാണ് ബിജെപിയിലുള്ളതെന്ന് ആരോപിച്ചായിരുന്നു ഗ്യാനിന്‍റെ രാജി. മുഖ്യമന്ത്രി വസുന്ധര രാജയുമായി നല്ല ബന്ധത്തിലല്ല ഗ്യാന്‍. അല്‍വാര്‍ ജില്ലയിലെ രാംഗഡ് മണ്ഡലത്തെയാണ് ഗ്യാന്‍ ദേവ് പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഗ്യാന്‍ ദേവിന് പാര്‍ട്ടി സീറ്റ് നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

നേതാക്കള്‍ കൂട്ടത്തോടെ ബിജെപി വിട്ട് പോകുന്നത് കോണ്‍ഗ്രസിന് വിജയസാധ്യതണെന്ന സുചനയാണ് നല്‍കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എട്ട് സര്‍വ്വെകളും ബിജെപി അധികാരം നഷ്ടപ്പെടുമെന്ന് വ്യക്തമാകുമ്പോള്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷ ഏറെയാണ്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11 നാണ് ഫലം പുറത്തുവരിക.

സംഘികളുടെ കണ്ണിലെ കരട്.. ശബരിമലയിലെ ' ആക്ഷന്‍ ഹീറോ'! ആരാണ് യതീഷ് ചന്ദ്ര ഐപിഎസ്സംഘികളുടെ കണ്ണിലെ കരട്.. ശബരിമലയിലെ ' ആക്ഷന്‍ ഹീറോ'! ആരാണ് യതീഷ് ചന്ദ്ര ഐപിഎസ്

കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍

English summary
Rajasthan BJP Leader Quits Party to Contest on Shiv Sena Ticket in Alwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X