കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; തൊട്ടുപിന്നാലെ ബിജെപിയുടെ തിരിച്ചടി!! വിചിത്ര നീക്കം

Google Oneindia Malayalam News

Recommended Video

cmsvideo
രാജസ്ഥാനില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്

ദില്ലി: അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിചിത്ര നീക്കങ്ങള്‍ക്കാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. പല നേതാക്കളും കൂറുമാറ്റം തുടരുകയാണ്. എല്ലാ പാര്‍ട്ടികളും പ്രധാന നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്ന സൂചനകള്‍ വന്നതോടെ ചില പ്രധാന ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ ട്രെന്റ് മാറുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കവെ, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേരുകയുമുണ്ടായി. രസകരമാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനിലെ വിശേഷങ്ങള്‍.......

 ഒടുവിലെ സര്‍വ്വെ ഫലം

ഒടുവിലെ സര്‍വ്വെ ഫലം

ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വ്വെ ഫലം അനുസരിച്ച് രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടും. കോണ്‍ഗ്രസാണ് അധികാരത്തിലെത്തുക. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ബിജെപിക്കെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്.

ട്രെന്റ് മാറുന്നു, ബിജെപിക്ക് പ്രതീക്ഷ

ട്രെന്റ് മാറുന്നു, ബിജെപിക്ക് പ്രതീക്ഷ

എന്നാല്‍ മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ പുറത്തുവിട്ട സര്‍വ്വെഫലത്തില്‍ പറയുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിലേക്ക് അടുക്കവെ ട്രെന്റ് മാറിമറിയുകയാണ്.

വ്യാപക കൂടുമാറ്റം

വ്യാപക കൂടുമാറ്റം

അതിനിടെയാണ് നേതാക്കളുടെ വ്യാപക കൂടുമാറ്റം. എവിടെ നില്‍ക്കുമ്പോഴാണ് ലാഭം എന്നതാണ് മിക്ക നേതാക്കളും നോക്കുന്നത്. ചിലര്‍ കോണ്‍ഗ്രസിലേക്ക് ചേരുമ്പോള്‍ മറ്റു ചിലര്‍ ബിജെപിയില്‍ ചേരുകയാണ്. എല്ലാ പാര്‍ട്ടികളും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ ആകൃഷ്ടരായിട്ടാണ് നേതാക്കള്‍ കൂറുമാറുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാഹചര്യം രസകരമാണ്

സാഹചര്യം രസകരമാണ്

രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം രസകരമാണ്. ഇവിടെ കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്ന് തുടക്കത്തില്‍ തന്നെ പ്രചാരണം നടക്കുന്നുണ്ട്. ഇതോടെ ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രമുഖന്‍.

കോണ്‍ഗ്രസ് ടിക്കറ്റില്‍

കോണ്‍ഗ്രസ് ടിക്കറ്റില്‍

ഒട്ടേറെ അനുയായികളുള്ള ബിജെപി നേതാവായിരുന്നു മാനവേന്ദ്രസിങ്. ഇത്തവണ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുമെന്നാണ് കരുതുന്നത്. അതിന് പിന്നാലെയാണ് ജയ്പൂരിലെ ബിജെപി ജില്ലാ പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് നേതാവിന്റെ മകന്‍

കോണ്‍ഗ്രസ് നേതാവിന്റെ മകന്‍

അതിനിടെ ധോല്‍പൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബന്‍വാരിലാല്‍ ശര്‍മയുടെ മകന്‍ അശോക് ശര്‍മയും ബിജെപിയില്‍ ചേര്‍ന്നു. മന്ത്രിമാരുടെയും പാര്‍ലമെന്റംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇദ്ദേഹം ബിജെപി അംഗത്വം എടുത്തത്. അതേസമയം, ബിജെപി നേതാക്കളെ ഞെട്ടിച്ച് സിക്കാറില്‍ നാല് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

മന്ത്രി സഹോദരി കോണ്‍ഗ്രസില്‍

മന്ത്രി സഹോദരി കോണ്‍ഗ്രസില്‍

രാജസഥാന്‍ സഹകരണ വകുപ്പ് മന്ത്രി അജയ് കിലകിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തു. ഒട്ടേറെ അണികളും ഇവര്‍ക്കൊപ്പം പാര്‍ട്ടി മാറി.

വികസനമെന്ന ഒറ്റ ലക്ഷ്യം

വികസനമെന്ന ഒറ്റ ലക്ഷ്യം

പാര്‍ട്ടി വിട്ട ചിലര്‍ മുന്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തിയാണ് രംഗത്തുവന്നത്. എന്നാല്‍ മറ്റു ചില നേതാക്കള്‍ വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനത്തിനുമാണ് പാര്‍ട്ടി വിട്ടതെന്ന് പറയുന്നു. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അശോക് ശര്‍മ മാധ്യമങ്ങളെ കണ്ടു. ധോല്‍പ്പൂരിന്റെ വികസനമെന്ന ഒറ്റ ലക്ഷ്യമാണ് തന്നെ ബിജെപിയില്‍ എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു.

ആരാണ് അശോക് ശര്‍മ

ആരാണ് അശോക് ശര്‍മ

അഞ്ച് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന വ്യക്തിയുടെ മകനാണ് അശോക് ശര്‍മ. എന്നാല്‍ മതിയായ പരിഗണന അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചില്ലെന്ന് അശോക് ശര്‍മ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി ധോല്‍പ്പൂരില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെ അശോക് ശര്‍മ പുകഴ്ത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയില്‍ എത്തിച്ചതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

സീറ്റ് മോഹികള്‍

സീറ്റ് മോഹികള്‍

28 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന് സാധാരണ പ്രവര്‍ത്തകനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിന് ഇരട്ട നിലപാടാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിലെ അണികള്‍ അസന്തുഷ്ടരാണെന്നും അശോക് ശര്‍മ പറഞ്ഞു. എന്നാല്‍ സീറ്റ് മോഹിച്ചാണ് അശോക് ശര്‍മ ബിജെപിയില്‍ ചേര്‍ന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പകുതി പേരെ മല്‍സരിപ്പിക്കില്ല

പകുതി പേരെ മല്‍സരിപ്പിക്കില്ല

ബിജെപി സിറ്റിങ് എംഎല്‍എമാരില്‍ പകുതി പേരെ ഇത്തവണ മല്‍സരിപ്പിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. പകരം പാര്‍ട്ടിയില്‍ എത്തിയ പ്രമുഖരെ പരിഗണിക്കും. കൂടാതെ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയും ജനകീയ നേതാക്കളെയും മല്‍സരിപ്പിക്കുമെന്നുമാണ് വാര്‍ത്ത. രാജസ്ഥാനില്‍ ഡിസംബര്‍ ഏഴിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

English summary
Rajasthan: Shocker for Congress, BJP as leaders switch sides ahead of assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X